"ആ പരസ്യത്തിൽ അ​ഭി​ന​യി​ച്ച​തി​ൽ കുറ്റബോധം തോന്നുന്നു'
Wednesday, September 13, 2017 1:09 AM IST
ഒരു പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ പ​ശ്ചാ​ത്ത​പി​ച്ച് ബോ​ളി​വു​ഡ് നാ​യി​ക പ്രി​യ​ങ്ക ചോ​പ്ര. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ത​ന്‍റെ പ​ശ്ചാ​ത്താ​പം അ​റി​യി​ച്ച​ത്. വെ​ളു​ക്കാ​നു​ള്ള ക്രീ​മി​ന്‍റെ പരസ്യത്തിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് താരം പറഞ്ഞു.

​വെ​ളു​ത്ത നി​റം വ​ർ​ധി​പ്പി​ക്കാ​ൻ ക്രീം ​ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് നി​ർ​ദേ​ശി​ച്ച​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് താ​ൻ ന​ൽ​കി​യ​തെ​ന്നും ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​വി​ല്ലാ​തെ ചെ​യ്ത ഈ ​തെ​റ്റി​നെ ഓ​ർ​ത്ത് താ​ൻ ഏ​റെ ദുഃ​ഖി​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ന്ന് അ​തൊ​രു തെ​റ്റാ​ണെ​ന്ന് തോ​ന്നി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ ​പ​ര​സ്യ​ങ്ങ​ൾ കാ​ണു​ന്പോ​ൾ ഉ​ള്ളി​ൽ വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നു​ന്നു. ചെ​റു​പ്പ​ത്തി​ൽ വെ​ളു​ക്കാ​നു​ള്ള ഇ​ത്ത​രം ക്രീ​മു​ക​ൾ താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​പ്പോ​ഴൊ​ന്നും നി​റ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യെ കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര്യ​വി​വ​ര​മു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ ഇ​നി മേ​ലി​ൽ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല- പ്രി​യ​ങ്ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.