പ്ര​തീ​ക്ഷ​വേ​ണ്ട, തൈ​മൂ​ർ ഉ​ട​ൻ അ​ഭി​ന​യി​ക്കി​ല്ല
Friday, September 15, 2017 9:13 PM IST
അ​മ്മ ക​രീ​ന ക​പൂ​ർ ഖാ​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ മ​ക​ൻ തൈ​മൂ​ർ ത​ന്‍റെ അ​ഭി​ന​യജീ​വി​തം തൂ​ട​ങ്ങു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വീ​ർ ദി ​വെ​ഡിം​ഗി​ൽ മ​ക​നു​ണ്ടാ​വി​ല്ലെ​ന്ന് ക​രീ​ന വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ തൈ​മൂ​റും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

ഇ​തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ര​ണ്ടു​പേ​രേ​യും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​മാ​താ​വി​നി​ല്ലെ​ന്ന് ത​മാ​ശാ രൂ​പ​ത്തി​ൽ ക​രീ​ന പ​റ​ഞ്ഞു. വെ​റും പ​ത്തു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള തൈ​മൂ​ർ ഇ​പ്പോ​ൾ​ത്ത​ന്നെ പപ്പ​രാ​സി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​ണ്.​കു​ഞ്ഞു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും വാ​ർ​ത്തയാ​കാ​റു​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ർ ദി ​വെ​ഡിം​ഗി​ന്‍റെ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ക​രീ​ന മ​ക​നു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തും വ​ൻ വാ​ർ​ത്താ​യാ​യി​രു​ന്നു.ഒ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ​നി​ന്നും പ്ര​ചോ​ദനം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് വീ​ർ ദി ​വെ​ഡിം​ഗ്. ക​രീ​നയെ​ക്കൂ​ടാ​തെ സോ​നം ക​പൂ​റും സ്വ​രാ ഭാ​സ്കറും ശി​ഖ ത​ൽ​സാ​നി​യയും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.