ഓ​പ്പ​ന്‍​ഹൈ​മ​റി​നാ​യി ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ വാ​ങ്ങി​യ പ്ര​തി​ഫ​ലം 800 കോ​ടി​യി​ല​ധി​കം; റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത്
Saturday, March 23, 2024 11:37 AM IST
ഓ​സ്കാ​റി​ൽ ഏ​ഴ​ഴ​കി​ൽ തി​ള​ങ്ങി​യ ഓ​പ്പ​ൻ​ഹൈ​മ​റി​നാ​യി സം​വി​ധാ‌​യ​ക​ൻ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ വാ​ങ്ങി​യ പ്ര​തി​ഫ​ല​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പു​റ​ത്ത്. കോ​ടി​ക​ൾ മു​ട​ക്കി പു​റ​ത്തി​റ​ക്കി​യ ചി​ത്ര​ത്തി​നാ​യി നോ​ള​ൻ വാ​ങ്ങി​യ​ത് 100 മി​ല്യ​ൺ ഡോ​ള​റാ​ണെ​ന്നാണ് ഹോ​ളി​വു​ഡ് മാ​ധ്യ​മം വെ​റൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​താ​യ​ത് ഇ​ന്ത്യ​ൻ രൂ​പ 828 കോ​ടി രൂ​പ​യാ​ണ് നോ​ള​ന്‍റെ പ്ര​തി​ഫ​ലം.

വ​ൻ ബ​ജ​റ്റി​ലൊ​രു​ക്കി​യ ചി​ത്രം 2023 ജൂ​ലൈ​യി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. വ​ൻ​വി​ജ​യ​മാ​യി​രു​ന്ന ചി​ത്രം ആ​ഗോ​ള ബോ​ക്‌​സ് ഓ​ഫീ​സി​ൽ നേ​ടി​യ​ത് 958 മി​ല്ല്യ​ൺ ഡോ​ള​ർ (7935 കോ​ടി) ആ​ണ്.

ഭീ​മ​മാ​യ പ്ര​തി​ഫ​ലം സം​വി​ധാ​യ​ക​ന് ല​ഭി​ച്ച​പ്പോ​ൾ ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​തി​ഫ​ലം കു​റ​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. റോ​ബ​ർ​ട്ട് ജെ. ​ഓ​പ്പ​ൺ​ഹൈ​മ​റെ അ​വ​ത​രി​പ്പി​ച്ച കി​ലി​യ​ൻ മ​ർ​ഫി​യു​ടെ പ്ര​തി​ഫ​ലം 10 മി​ല്യ​ൺ ഡോ​ള​റാ​ണ്.

റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ, എ​മി​ലി ബ്ല​ണ്ട്, മാ​റ്റ് ഡാ​മ​ൺ തു​ട​ങ്ങി​യ സ​ഹ​താ​ര​ങ്ങ​ൾ​ക്ക് നാ​ല് മി​ല്യ​ൺ ഡോ​ള​റാ​ണ് ല​ഭി​ച്ച​ത് എ​ന്നും വെ​റൈ​റ്റി റി​പ്പോ‍​ർ​ട്ട് ചെ​യ്യു​ന്നു.

ആ​റ്റം ബോം​ബി​ന്‍റെ പി​താ​വാ​യ വി​ഖ്യാ​ത ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ൻ റോ​ബ​ര്‍​ട്ട് ജെ. ​ഓ​പ്പ​ണ്‍​ഹൈ​മ​റു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി​യ സി​നി​മ​യ്ക്ക് ഏ​ഴ് വി​ഭാ​ഗ​ത്തി​ലാ​ണ് ഓ​സ്കാ​ർ ല​ഭി​ച്ച​ത്.

മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ, ന​ട​ൻ, സ​ഹ​ന​ട​ൻ, ഛായ​ഗ്ര​ഹ​ണം, ഒ​ർ​ജി​ന​ൽ സ്കോ​ർ, ചി​ത്ര​സം‌​യോ​ജ​നം എ​ന്നീ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ക​ച്ച ചി​ത്ര​മാ​യി ഓ​പ​ൻ​ഹൈ​മ​ർ പു​ര​സ്കാ​രം നേ​ടി​യ​പ്പോ​ൾ തൊ​ട്ടു​പി​ന്നാ​ലെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ഓ​സ്കാ​ർ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ത​ന്‍റെ കൈ​ക​ളി​ൽ ഭ​ദ്ര​മാ​ക്കി. ഓ​പ​ൻ​ഹൈ​മ​റി​ലെ പ്ര​ക​ട​ന​ത്തി​ന് കി​ലി​യ​ൻ മ​ർ​ഫി മി​ക​ച്ച ന​ട​നാ‌​യും റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ മി​ക​ച്ച സ​ഹ​ന​ട​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ‌​ട്ടു.

ഹോ​യ്തെ വാ​ൻ ഹൊ​യ്തെ​മ മി​ക​ച്ച ഛായ​ഗ്ര​ഹ​ക​നാ​യി. ല​ഡ്‌​വി​ഗ് ഗൊ​രാ​ൻ​സ​ൺ മി​ക​ച്ച ഒ​ർ​ജി​ന​ൽ സ്കോ​ർ വി​ഭാ​ഗ​ത്തി​ൽ ഓ​സ്കാ​ർ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ചി​ത്ര​ത്തെ കൂ​ട്ടി​യോ​ജി​പ്പി​ച്ച് കൃ​ത്യ​മാ​ക്കി​യ ജെ​ന്നി​ഫ​ർ ലേം ​മി​ക​ച്ച ചി​ത്ര​സം​യോ​ജ​നു​ള്ള ഓ​സ്കാ​ർ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.