ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0 റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Wednesday, July 11, 2018 3:00 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം യ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0 റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ന​വം​ബ​ർ 29ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഷ​ങ്ക​റാ​ണ് അ​റി​യി​ച്ച​ത്.

ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​നൂ​റു കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ്. വി​എ​ഫ്എ​ക്സ് വ​ർ​ക്കു​ക​ൾ നീ​ണ്ടു​പോ​യ​താ​ണ് റി​ലീ​സ് താ​മ​സി​ക്കു​വാ​നു​ണ്ടാ​യ കാ​ര​ണം.

ആ​മി ജാ​ക്സ​ണ്‍, സു​ധ​ൻ​ശു പാ​ണ്ഡെ, ആ​ദി​ൽ ഹു​സൈ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, റി​യാ​സ് ഖാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. എ.​ആ​ർ. റ​ഹ്മാ​ൻ ആ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. പ​തി​മൂ​ന്ന് ഭാ​ഷ​ക​ളി​ലാ​യി ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.