അ​നി​ത​യു​ടെ കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി വി​ജ​യ് ഫാ​ൻ​സ്
Monday, September 18, 2017 12:42 AM IST
നീ​റ്റ് വ​ഴി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീവനൊടുക്കിയ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​നി​ത​യു​ടെ കു​ടും​ബ​ത്തെ ന​ട​ൻ വി​ജ​യ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​നി​ത​യു​ടെ പി​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന വി​ജ​യ്‌യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.



എ​ന്നാ​ൽ വി​ജ​യ്‌യു​ടെ ആ​രാ​ധ​ക​ർ സാ​ന്പ​ത്തി​ക​സ​ഹാ​യം വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ് അ​രി​യ​ലൂ​രി​ലെ രം​ഗീ​ല എ​ന്ന പെ​ണ്‍​കു​ട്ടി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പ​ക്ഷേ ഇ​ക്കാ​ര്യം ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു വി​ജ​യ് ഫാ​ൻ ക്ല​ബ് അ​ധി​കൃ​ത​ർ നേ​ര​ത്ത പ​റ​ഞ്ഞ​ത്. പ​ക്ഷേ എ​ന്താ​യാ​ലും പെ​ണ്‍​കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​മെ​ന്ന് പി​ന്നീ​ട് വി​ജ​യ് ഫാ​ൻ ക്ല​ബ് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട അം​ഗ​മാ​യി​രു​ന്നു നേ​ര​ത്തെ സാ​ന്പ​ത്തി​ക വാ​ഗ്ദാ​നം ന​ൽ​കി​യ​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.