ആ ഗാനം ആസ്വദിച്ചവരോട് നന്ദി പറഞ്ഞ് ഗൗതം മേനോൻ
Tuesday, July 17, 2018 3:00 PM IST
ഗൗ​തം മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ധ​നു​ഷ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​മാ​ണ് എ​ന്നെെ നോ​ക്കി പാ​യും തോ​ട്ട. ചിത്രത്തിലെ ‍ സി​ദ്ദ് ശ്രീ​റാം പാ​ടി​യ മ​റു​വാ​ര്‍​ത്തെ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തിന് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​തയാണ് ല​ഭി​ച്ച​ത്.

യൂ​ട്യൂബി​ല്‍ ഇ​തു​വ​രെ​യാ​യി അ​ഞ്ചു​കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ഗാ​നം ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്. പാ​ട്ട് അ​ഞ്ച് കോ​ടി ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗാ​ന​ത്തി​ന്‍റെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ആ​ളു​ക​ള്‍​ക്കും പ്രേ​ക്ഷ​ക​ർക്കും ന​ന്ദി​യ​റി​യി​ച്ച് ഗൗ​തം മേ​നോ​ന്‍ രം​ഗ​ത്തെ​ത്തി​. ത​ന്‍റെ ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം നന്ദി അറിയിച്ചത്.




"എ​ല്ലാ പാ​ട്ടു​ക​ള്‍​ക്കും സം​ഭ​വി​ക്കു​ന്ന ഒ​ന്ന​ല്ല ഇ​ത്. ദ​ര്‍​ബു​ക ശി​വ,താ​മ​രൈ,സി​ദ് ശ്രീ​റാം എ​ന്നി​വ​ര്‍​ക്കും സം​ഗീ​ത പ്രേ​മി​ക​ള്‍​ക്കും ന​ന്ദി. ഈ ​കൂ​ട്ടാ​യ്മ​യി​ലും സം​ഗീ​ത​ത്തി​ലും വി​ശ്വ​സി​ച്ച ചി​ല​രു​ണ്ട്. അ​വ​രോ​ട് ബ​ഹു​മാ​ന​മു​ണ്ട്. വി​ശ്വ​സി​ക്കാ​ത്ത​വ​രോ​ടും ബ​ഹു​മാ​നം. കാ​ര​ണം അ​താ​ണ് മു​ന്നോ​ട്ട് പോ​കാ​നു​ള​ള ഊ​ര്‍​ജം ത​രു​ന്ന​ത് ’- ഗൗ​തം മേ​നോ​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.