ഏഴുകിലോ കുറച്ച് കഷ്ടപ്പെട്ടത് വെറുതെ; ഹൃദയം തകർന്ന് സ്നേഹ
Sunday, December 31, 2017 5:21 AM IST
ക​ഷ്ട​പ്പെ​ട്ട​തൊ​ക്കെ വെ​റു​തെ​യാ​യ​ല്ലോ എ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ന​ടി സ്നേ​ഹ. ശി​വ​കാ​ർ​ത്തി​കേ​യ​നും ഫ​ഹ​ദ് ഫാ​സി​ലും അ​ഭി​ന​യി​ച്ച വേ​ലൈ​ക്കാ​ര​ൻ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ് സ്നേ​ഹ ഏ​ഴു കി​ലോ തൂ​ക്കം കു​റ​ച്ച​ത്. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി 18 ദി​വ​സം നീ​ക്കി വ​യ്ക്കു​ക​യും ചെ​യ്തു. പ​ക്ഷെ സി​നി​മ പു​റ​ത്തു വ​ന്ന​പ്പോ​ൾ വെ​റും 5 മി​നി​ട്ട് മാ​ത്ര​മാ​ണ് സ്നേ​ഹ​യു​ടെ രം​ഗം.പ്ര​സ​വ ശേ​ഷ​മു​ള്ള ത​ടി കു​റ​യ്ക്കാ​ന്‍ പ്ര​യാ​സ​മാ​യി​ട്ടും ക​ഷ്ട​പ്പെ​ട്ട് ഏ​ഴ് കി​ലോ​യോ​ളം കു​റ​ച്ചു​വെ​ന്ന് സ്നേ​ഹ പ​റ​യു​ന്നു. ‍

ചി​ത്രം റി​ലീ​സ് ചെ​യ്ത​പ്പോ​ള്‍ ത​ന്‍റെ ഹൃ​ദ​യം ത​ക​ര്‍​ന്നു​വെ​ന്നും സ്നേ​ഹ പ​റ​യു​ന്നു. 18 ദി​വ​സം ഷൂ​ട്ട് ചെ​യ്ത​തി​ല്‍ സി​നി​മ​യി​ലെ​ത്തി​യ​ത് അ​വ​സാ​ന മൂ​ന്ന് ദി​വ​സ​ത്തെ രം​ഗ​ങ്ങ​ള്‍ മാ​ത്രം. പ​തി​ന​ഞ്ച് മി​നി​ട്ട് ദൈ​ര്‍​ഘ്യ​മെ​ങ്കി​ലും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നു​ണ്ടാ​വു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും വെ​റും അ​ഞ്ച് മി​നി​ട്ടി​ല്‍ ഒ​തു​ക്കി​യെ​ന്നും ഇ​പ്പോ​ള്‍ ത​ന്‍റെ ശ​രീ​ര​ത്തോ​ട് ത​ന്നെ പ​രി​ഹാ​സം തോ​ന്നു​ക​യാ​ണെ​ന്നും സ്നേ​ഹ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.