ക​മൽഹാ​സ​നും ഗൗ​ത​മി​യും വീ​ണ്ടും..? ഇല്ലെന്ന് ഗൗ​ത​മി
Friday, August 25, 2017 4:35 AM IST
ക​മൽഹാ​സ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി ഗൗ​ത​മി. ഒ​രു ത​മി​ഴ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ത്ത​യ്ക്കെ​തി​രെ​യാ​ണ് ഗൗ​ത​മി രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വി​ഡ്ഢി​ക​ൾ പി​റു​പി​റു​ക്കു​ക​യും പ​ട്ടി​ക​ൾ കു​ര​യ്ക്കു​ക​യും ചെ​യ്തോ​ട്ടെ. ഞാ​ൻ മു​ൻ​പോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും അ​വ​രു​ടെ ജീ​വി​ത​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. അ​ല്ലാ​തെ മ​റ്റു​ള്ള​വ​ർ എ​ന്തു ചെ​യ്യു​ന്നു എ​ന്ന​തി​ന​ല്ല- ഗൗ​ത​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഗൗ​ത​മി​യും ക​മ​ലും വേ​ർ​പി​രി​യു​ന്ന​ത്. ഗൗ​ത​മി ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ​ത്. ത​ന്‍റെ​യും ക​മ​ലി​ന്‍റെ​യും പാ​ത​ക​ൾ ഒ​രി​ക്ക​ലും അ​ടു​ക്കാ​ത്ത വി​ധം അ​ക​ന്നു പോ​യെ​ന്നും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഗൗ​ത​മി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.