പ്ര​ഭാ​സി​ന് ലോ​ക​ത്തി​ന്‍റെ അം​ഗീ​കാ​രം
Sunday, May 7, 2017 5:13 AM IST
ബാ​ഹു​ബ​ലി 2 അ​ന്താ​രാ​ഷ്ട്രത​ല​ത്തി​ലും വി​ജ​യ തേ​രോ​ട്ടം ന​ട​ത്തു​ന്പോ​ൾ രാ​ജ​മൗ​ലി​യു​ടെ നാ​യ​ക​ൻ പ്ര​ഭാ​സി​നെ​ത്തേ​ടി ലോ​ക​ത്തി​ന്‍റെ അം​ഗീ​കാ​രം എ​ത്തി. ലോ​കപ്ര​ശ​സ്ത വ്യ​ക്തി​ക​ൾ​ക്ക് മെ​ഴു​കു പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച് ആ​ദ​രം ഒ​രു​ക്കു​ന്ന മാ​ഡം ത്യൂ​സാ​ഡ്സ് മ്യൂ​സി​യ​ത്തി​ൽ ബാ​ഹു​ബ​ലി​യും ഇ​ടം നേ​ടി.

രാ​ജ​മൗ​ലി​യു​ടെ അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി അ​തേ ത​ല​യെ​ടു​പ്പോ​ടെ ബാ​ങ്കോ​ങി​ലെ മാ​ഡം ത്യൂ​സാ​ഡ്സി​ലും നി​ൽ​ക്കു​ന്നു. ബാ​ഹു​ബ​ലി സി​നി​മ​യു​ടെ യു​ദ്ധപ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ട​ച്ച​ട്ട​യ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​ണ് പ്ര​തി​മ.തെ​ന്നി​ന്ത്യ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രു താ​ര​ത്തി​ന് മാ​ഡം ത്യൂ​സാ​ഡ്സി​ന്‍റെ ആ​ദ​രം ല​ഭി​ക്കു​ന്ന​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ, സ​ച്ചി​ൻ, ഷാ​രു​ഖ് ഖാ​ൻ, ക​രീ​ന ക​പൂ​ർ, ഹൃ​ത്വി​ക് റോ​ഷ​ൻ, ഐ​ശ്വ​ര്യ റാ​യ് തു​ട​ങ്ങി​യ സി​നി​മാ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മ​യും ത്യു​സാ​ഡ്സി​ൽ ഉ​ണ്ട്. ബാ​ഹു​ബ​ലി ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ത്യു​സാ​ഡ്സ് അ​ധി​കൃ​ത​രെ​ത്തി പ്ര​ഭാ​സി​ന്‍റെ അ​ള​വും തൂ​ക്കു​വും ശേ​ഖ​രി​ച്ച​ത്. 350 ചി​ത്ര​ങ്ങ​ളും, മു​ടി, ക​ണ്ണ് തു​ട​ങ്ങി​യ​വ​യു​ടെ കൃ​ത്യ​മാ​യ മോ​ഡ​ലു​ക​ളും പ​രീ​ക്ഷി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.