കാ​ല​യു​ടെ ടീ​സ​ർ അ​ടു​ത്ത​മാ​സം എ​ത്തും
Friday, February 23, 2018 3:45 PM IST
ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ല​യു​ടെ ടീ​സ​ർ മാ​ർ​ച്ച് 10ന് ​റി​ലീ​സ് ചെ​യ്യും. പാ ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ധോ​ലോ​ക നേ​താ​വാ​യാ​ണ് സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ക​ഴി​ഞ്ഞ​ദി​വ​സം ചോ​ർ​ന്നി​രു​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഏ​പ്രി​ൽ 27നാ​ണ് കാ​ല​യു​ടെ തിയ​റ്റ​ർ റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ലെ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മു​ദ്ര​ക്ക​നി , നാ​നാ പ​ടേ​ക്ക​ർ, ഹു​മാ ഖു​റേ​ഷി, സാ​ക്ഷി അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.