ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
Friday, December 20, 2019 7:19 PM IST
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​ക​രി​ക്കും. അ​തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നോ ആ​രാ​ധ​ക​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. അ​ങ്ങ​നെ ഒ​രു സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ​യും ആ​രാ​ധ​കന്‍റെയും ക​ഥ പ​റ​യു​ക​യാ​ണ് ലാ​ല്‍ ജൂ​നി​യ​ര്‍ സം​വി​ധാ​നം ചെ​യ്ത ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്ന സി​നി​മ. ചി​ത്ര​ത്തി​ല്‍ സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ വേ​ഷ​ത്തി​ല്‍ പൃ​ഥ്വി​രാ​ജും അ​ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യി സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും വേ​ഷ​മി​ട്ടി​രി​ക്കു​ന്നു.

സൂ​പ്പ​ര്‍​താ​ര​ത്തി​ന്‍റെ​യും ആ​രാ​ധ​ക​ന്‍റെ​യും ക​ഥ പ​റ​യു​ന്ന നി​ര​വ​ധി സി​നി​മ​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​തി​ല്‍ നി​ന്നും വി​ഭി​ന്ന​മാ​ണ്. സി​നി​മ​യു​ടെ പേ​ര് പ​റ​യു​ന്ന​തു​പോ​ലെ ത​ന്നെ ഒ​രു ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ആ​ണ് പ്ര​ശ്‌​ന​ത്തി​ന് ആ​ധാ​ര​മാ​യി മാ​റു​ന്ന​ത്. വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കു​രു​വി​ള എ​ന്നാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. കു​രു​വി​ള​യു​ടെ ആ​രാ​ധ​നാ ക​ഥാ​പാ​ത്ര​മാ​ണ് പൃ​ഥ്വി​രാ​ജ് ചെ​യ്യു​ന്ന ഹ​രീ​ന്ദ്ര​ന്‍ എ​ന്ന സൂ​പ്പ​ര്‍​സ്റ്റാ​ര്‍.

പൊ​തു​വെ ദേ​ഷ്യ​ക്കാ​ര​നും ഷി​പ്ര​കോ​പി​യു​മാ​ണ് ഹ​രീ​ന്ദ്ര​ന്‍. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​സ​ന്‍​സ് ആ​വ​ശ്യ​ത്തി​നാ​യി ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന ഹ​രീ​ന്ദ്ര​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​രു​വി​ള​യു​മാ​യി ക​ല​ഹ​ത്തി​ലാ​കു​ന്നു. ത​ന്‍റെ​ പ്രി​യ ആ​രാ​ധ​നാ ക​ഥാ​പാ​ത്ര​ത്തെ നി​റ​ഞ്ഞ മ​ന​സ്സോ​ടെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി​നി​ന്ന കു​രു​വി​ള​ക്ക് താ​ങ്ങാ​നാ​വാ​ത്ത മ​നോ​വി​ഷ​മ​വും അ​പ​മാ​ന​വും ഉ​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ഇ​വ​ര്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​ര വാ​ശി​യും പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് സി​നി​മ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​വാ​ശി പ​ര​സ്പ​രം ഒ​രു വെ​ല്ലു​വി​ളി​യാ​യി എ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് സി​നി​മ​യു​ടെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​ത്. ഹോ​ട്ട് ന്യൂ​സ് ക​ള്‍​ക്ക് പി​ന്നാ​ലെ പാ​യു​ന്ന ചാ​ന​ലു​ക​ളെ ചി​ത്രം വി​മ​ര്‍​ശി​ക്കു​ന്നു.

സ​ച്ചി ഒ​രു​ക്കി​യ തി​ര​ക്ക​ഥ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് അ​ടി​ത്ത​റ ന​ല്‍​കു​ന്ന​ത്. അ​ല​ക്‌​സ് ജെ. ​പു​ളി​ക്ക​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. റാം​ജി​റാ​വു സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലെ ക​ളി​ക്ക​ളം എ​ന്ന ഗാ​നം അ​ല്പം മാ​റ്റ​ങ്ങ​ളോ​ടെ ഈ ​സി​നി​മ​യി​ലും ന​ല്‍​കി​യി​രി​ക്കു​ന്നു.

സി​നി​മ​യി​ല്‍ മ​റ്റൊ​രു സൂ​പ്പ​ര്‍ താ​ര​മാ​യി സു​രേ​ഷ് കൃ​ഷ്ണ​യും എ​ത്തു​ന്നു. സൈ​ജു കു​റു​പ്പ്, മി​യ ജോ​ര്‍​ജ്, ന​ന്ദു, ദീ​പ്തി സ​തി, മേ​ജ​ര്‍ ര​വി, സ​ലിം​കു​മാ​ര്‍, ലാ​ലു അ​ല​ക്‌​സ്, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, മാ​സ്റ്റ​ര്‍ ആ​ദി​ഷ് പ്ര​വീ​ണ്‍, അ​രു​ണ്‍, വി​ജ​യ​രാ​ഘ​വ​ന്‍, ഇ​ട​വേ​ള ബാ​ബു, കാ​ലാ​ഭ​വ​ന്‍ ന​വാ​സ് തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ട്ടി​രി​ക്കു​ന്നു. യ​ക്‌​സ​ന്‍ ഗാ​രി പെ​രേ​രി​യ നേ​ഹ എ​സ് നാ​യ​ര്‍ എ​ന്നി​വ​രാ​ണ് ഗാ​ന​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​പ്രി​യ മേ​നോ​ന്‍, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് കാ​ല​ത്ത് പ്രേ​ക്ഷ​ക​ര്‍​ക്ക് ബോ​റ​ടി​ക്കാ​തെ ക​ണ്ടി​രി​ക്കാ​ന്‍ പ​റ്റി​യ മി​ക​ച്ച സി​നി​മ​യാ​യി​രി​ക്കും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.