2023 ഡിസംബറിൽ നടത്തിയ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (അജഏഉഋഇ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ/പുനഃക്രമീകരിച്ച ടൈംടേബിൾ
ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ ബിപിഎ/ബിബിഎ/ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ./ബിവോക് എന്നീ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി. കരിയർ റിലേറ്റഡ്, ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ്
കോഴ്സ് (ഓഫ്ലൈൻ) പതിനെട്ടാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ്: 3000/ രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം
തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വെബ്സൈറ്റിലും ലഭിക്കും. താത്പ്പര്യമുള്ളവർ 2024 മാർച്ച് 18 (തിങ്കൾ) രാവിലെ 10 മണിക്ക് വകുപ്പിൽ എത്തിച്ചേരണം. വിവരങ്ങൾക്കായി 9633812633/04712308846 (ഓഫീസ്) എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
സ്റ്റഡി മെറ്റീരിയൽ വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം. 2022 അഡ്മിഷൻ പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയൽ വിതരണം 2024 മാർച്ച് 18 മുതൽ 21 വരെ തീയതികളിൽ കാര്യവട്ടം ക്യാന്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിന്നും നേരിട്ട് കൈപ്പറ്റാം.
അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല കാര്യവട്ടത്തുള്ള സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൽ
എക്സ്ചേഞ്ച് പ്രോഗ്രാം, ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്,
ട്രാൻസിലേഷൻ ഫെല്ലോഷിപ്പ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഇമെയിലിൽ 2024 മാർച്ച് 23 വൈകുന്നേരം 5 മണിയ്ക്ക് മുൻപ് അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ന്യൂസ് ലിങ്ക്
സന്ദർശിക്കുക.
പരീക്ഷാഫീസ്
2024 ഏപ്രിലിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംഎഎച്ച്ആർഎം/ എംടിടിഎം(റെഗുലർ 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 01
വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.