ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎസ്ഡബ്ള്യു, ബിവോക്, ഏപ്രിൽ 2024 പരീക്ഷയോടനുബന്ധിച്ചുള്ള വൈവ/ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22 മുതൽ മേയ് 03 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2013 സ്കീം) ഡിസംബർ 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
ഒന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം) യൂസിഇകെ ഡിഗ്രി എക്സാമിനേഷൻ (ഒക്ടോബർ 2023) , മൂന്നാം സെമസ്റ്റർ ബിടെക് ( 2020 സ്കീം) യുസിഇകെ ഡിഗ്രി എക്സാമിനേഷൻ (ഒക്ടോബർ 2023) എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും / ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ ഇ.ജെ ഏഴ് സെക്ഷനിൽ 2024 മാർച്ച് 26 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
രണ്ടാം വർഷ ബിഎ ആന്വൽ സ്കീം ഏപ്രിൽ 2023 നടത്തിയ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ ഐഡി കാർഡും / ഹാൾടിക്കറ്റുമായി 2024 മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ അഞ്ച് സെക്ഷനിൽ ഹാജരാകണം.