കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 20232024 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേയ്ക്ക് കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവണ്മെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളജിലെയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടെ 1050/ രൂപ ഫീസടച്ച് 2024 മെയ് 25 നകം സർവകലാശാല രജിസ്ട്രാർ തപാലിൽ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/ രൂപ കൂടി അടയ്ക്കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, ബിഎ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ബിഎസ്സി., ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 13 വരെ ഓണ്ലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി(റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &മാു; 2020 അഡ്മിഷൻ) പരീക്ഷയുടെ കെമിസ്ട്രി, ജിയോളജി, ഹോം സയൻസ് പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2024 മെയ് 14 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ
വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 മെയ് 20 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎഎൽഎൽബി റെഗുലർ 2020 അഡ്മിഷൻ (2020 സ്കീം), സപ്ലിമെന്ററി 2014 2019 അഡ്മിഷൻ (2013 സ്കീം), മേഴ്സിചാൻസ് 2012 അഡ്മിഷൻ (2011സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ എംഎ/എംകോം/എംഎസ്സി (മേഴ്സിചാൻസ് 2001 2019 അഡ്മിഷൻ വരെ) മെയ് 2024 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.