മദ്രാസ് ഐഐടിയിൽ ഓൺലൈൻ ഡിഗ്രി
കൊച്ചി: മദ്രാസ് ഐഐടിയിൽ ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 26 വരെ അപേക്ഷിക്കാം. ജെഇഇ എഴുതാതെതന്നെ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്സില്‍ ചേരാമെന്ന് അധികൃതർ അറിയിച്ചു.
വാര്‍ഷിക കുടുംബ വരുമാനം 15 ലക്ഷം രൂപയ്ക്കു താഴെയുള്ള എല്ലാ വിദ്യാര്‍ഥിനികള്‍ക്കും വാര്‍ഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപയ്ക്കു താഴെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് പൂര്‍ണമായും ഇളവുണ്ട്. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും https://study.iitm.ac.in/ds/ സന്ദർശിക്കുക.