University News
എംകോം വൈവ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം പരീക്ഷയുടെ വൈവ 26 മുതൽ ഒക്ടോബർ ഒന്ന് വരെ ആലപ്പുഴ എസ്ഡി കോളജ്, കായംകുളം എംഎസ്എം കോളജ്, കൊല്ലം എസ്എൻ കോളജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, കൊട്ടാരക്കര എസ്ജി കോളജ്, തിരുവനന്തപുരം എംജി കോളജ് എന്നിവിടങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>എംഎസ്സി ഹോം സയൻസ് പ്രാക്ടിക്കൽ വെവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 23 മുതൽ ഒക്ടോബർ അഞ്ച് വരെ അതത് കോളജുകളിൽ നടത്തും.

<ആ>എംഎസ്സി സൈക്കോളജി പ്രാക്ടിക്കൽവെവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 27 മുതൽ ഒക്ടോബർ ആറ് വരെ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് പ്രാക്ടിക്കൽ

ഓഗസ്റ്റിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (242) പ്രാക്ടിക്കൽ (2013–ന് മുമ്പുള്ള അഡ്മിഷൻ) 27–ന് തുറവൂർ എസ്എൻജിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>എംഎൽഐഎസ്സി വൈവ

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ എംഎൽഐഎസ്സി പരീക്ഷയുടെ വൈവ 26 രാവിലെ 10 മണിമുതൽ സർവകലാശാല ലൈബ്രറിയിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>ബിഎ: ഓൺലൈൻ ഫീസ് അടയ്ക്കണം

സെപ്റ്റംബറിൽ നടത്തുന്ന സബ്സിഡിയറി – സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്ന ബിഎ ആന്വൽ സ്കീം വിദ്യാർഥികൾ പരീക്ഷാഫീസിനുമൊപ്പം 30 രൂപ ഓൺലൈൻ ഫീ ഫീസും അടയ്ക്കണം.

<ആ>എംഎസ്സി സുവോളജി ഫലം: നിഷി ബാബുവിന് ഒന്നാം റാങ്ക്

ജൂലൈയിൽ നടത്തിയ എംഎസ്സി സുവോളജി (പ്യുവർ * അപ്ലൈഡ് – 2014–16 ബാച്ച് – സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നിഷി ബാബു ഒന്നാം റാങ്ക് നേടി.



<ആ> എംഎസ്സി കംപ്യൂട്ടേഷണൽബയോളജി: ഒന്നാം റാങ്ക് രശ്മിക്ക്

ജൂലൈയിൽ നടത്തിയ എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രശ്മി സുകുമാരൻ ഒന്നാം റാങ്ക് നേടി

<ആ>എൽഎൽഎം ആൻഡ് എംബിഎൽ പരീക്ഷ

നാലാം സെമസ്റ്റർ എൽഎൽഎം * എം.ബി.എൽ പരീക്ഷ 28–നും ഒന്നാം സെമസ്റ്റർ എൽഎൽഎം * എം.ബി.എൽ പരീക്ഷ ഒക്ടോബർ മൂന്നിനും ആറാം സെമസ്റ്റർ എംബിഎൽ പരീക്ഷ ഒക്ടോബർ 19–നും തുടങ്ങും.

<ആ>ബിടെക് സൂക്ഷ്മപരിശോധന

ഏപ്രിലിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർ 22 മുതൽ 29 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ അഞ്ച് മണിവരെയുള്ള സമയങ്ങളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് സഹിതം പുനർമൂല്യനിർണയ വിഭാഗത്തിൽ ഹാജരാകണം.

<ആ>എൽഎൽബി ഫലം

ജൂണിൽ നടത്തിയ പത്താം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം), ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 21 വരെ അപേക്ഷിക്കാം.

<ആ>പിജി ഡിപ്ലോമ

കാര്യവട്ടം നിയമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ അംബേദ്കർ ചെയർ പിജി ഡിപ്ലോമ ഇൻ മെഡിക്കൽ ലോ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് (ഈവനിംഗ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്‌ഥാന യോഗ്യത. എട്ട് മാസം ദൈർഘ്യമുള്ള കോഴ്സിന് 5000 രൂപയാണ് ഫീസ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്. ഫോൺ. 0471–2308936.

<ആ>എംഎസ്സി ഫിസിക്സ് പ്രാക്ടിക്കൽവെവ

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26 മുതൽ ഒക്ടോബർ ഏഴ് വരെ രാവിലെ 9.30 മുതൽ വൈകുന്നേരം നാല് മണിവരെ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

<ആ>അഫ്സൽ ഉൽ–ഉലമ ടൈംടേബിൾ

ഒക്ടോബർ ഏഴിന് തുടങ്ങുന്ന അഫ്സൽ ഉൽ–ഉലമ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.