University News
ലക്ചറർ ഒഴിവ്
കാര്യവട്ടം സംസ്കൃത പഠനവകുപ്പിൽ കരാറടിസ്‌ഥാനത്തിൽ ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 16 വൈകുന്നേരം 5.15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വെരിഫിക്കേഷൻ സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം

2016–ൽ പിജി സെമസ്റ്റർ കോഴ്സിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനായി ടമേലോലിേ ീള ജഏ ലൊലെലേൃ െേൗറലിേെ ളീൃ ശിശശേമഹ ്ലൃശളശരമശേീി ഫോമിനോടൊപ്പം 31–നകം കോളജ് അധികൃതർ സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.

വെരിഫിക്കേഷൻ സ്റ്റേറ്റ്മെന്റ്, വെബ്സൈറ്റിൽ എക്സാം പോർട്ടലിൽ (ംംം.ലഃമാെ.സലൃമഹമൗിശ്ലൃ െശ്യേ.മര.ശി) റീംിഹീമറെ എന്ന ലിങ്കിൽ ലഭിക്കും.

എംഎസ്സി വൈവ

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ആഗസ്റ്റിൽ നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ വൈവ 24 മുതൽ നവംബർ എട്ടുവരെ രാവിലെ 10 മുതൽ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും പ്രോജക്ടിന്റെ ഒരു പകർപ്പും സഹിതം ഹാജരാകണം.

സമ്പർക്കക്ലാസുകൾ ഇല്ല

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ എല്ലാ കേന്ദ്രങ്ങളിലേയും എല്ലാ കോഴ്സുകളുടെയും സമ്പർക്കക്ലാസുകൾ 22ന് ഉണ്ടായിരിക്കുന്നതല്ല.

സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷകൾ

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിന്റെ പരീക്ഷകൾ നവംബർ എട്ട്, ഒമ്പത് തീയതികളിൽ പിഎംജിയിലെ സിഎസിഇഇ ഓഫീസിൽ നടത്തും. പരീക്ഷാഫീസ് 570/– രൂപ. പരീക്ഷയ്ക്ക് 24വരെ (50 രൂപ പിഴയോടെ ഒക്ടോബർ 27, 250 രൂപ പിഴയോടെ നവംബർ രണ്ട്) ഫീസ് അടയ്ക്കാം. ഫോൺ : 0471–2302523

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് പരീക്ഷകൾ നവംബർ ഒമ്പതു മുതൽ പിഎംജിയിലെ സിഎസിഇഇ ഓഫീസിൽ നടത്തും. പരീക്ഷാഫീസ് 1170/– രൂപ. പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെ(50 രൂപ പിഴയോടെ നവംബർ ഒന്ന്, 250 രൂപ പിഴയോടെ നവംബർ മൂന്ന്)ഫീസ് അടയ്ക്കാം . പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ മൂന്ന് (100 രൂപ പിഴയോടെ നവംബർ അഞ്ച്). ഫോൺ : 0471–2302523

ബിഎഡ് ഫലം

ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ – 2015 സ്കീം) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് നവംബർ 11വരെ അപേക്ഷിക്കാം.