University News
എസ്സി/എസ്ടി ഫീ കൺസെഷൻ: കോളജുകൾ ബാധ്യതാരഹിത സാക്ഷ്യപത്രം ഹാജരാക്കണം
സർവകലാശാലയുടെ പരിധിയിൽപ്പെടുന്ന കോളജുകളിലെ എസ്സി/എസ്ടി വിഭാഗം വിദ്യാർഥികളുടെ ഫീ കൺസെഷൻ ആനുകൂല്യങ്ങൾ യഥാസമയം ബന്ധപ്പെട്ട ഗവൺമെന്റ് വകുപ്പിൽ നിന്ന് ലഭ്യമാക്കി സർവകലാശാലയ്ക്ക് നൽകുന്നതിൽ വിഴ്ചവരുത്തിയ കോളജുകൾ പരീക്ഷാ കൺട്രോളറിൽ നിന്നും ബാധ്യതാരഹിത സാക്ഷ്യപത്രം ഹാജരാക്കിയാൽ മാത്രമേ കോളജ് ഡവലപ്മെന്റ് ഓഫീസിൽ നിന്നും സിപിഎ അടക്കമുള്ള എല്ലാ സേവനങ്ങളും ഇനി മുതൽ ലഭ്യമാവുകയുള്ളൂ.

പ്രൊഫഷണൽ അസിസ്റ്റന്റ് അഭിമുഖം

വിവിധ പഠനവകുപ്പുകൾ, സെന്ററുകൾ, സിഎച്ച്എംകെ ലൈബ്രറി എന്നിവിടങ്ങളിലേക്ക് ദിവസവേതനാടിസ്‌ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആറിന് രാവിലെ ഒമ്പതിന് ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.

നാലാം സെമസ്റ്റർ എംസിഎ പരീക്ഷ

നാലാം സെമസ്റ്റർ എംസിഎ റഗുലർ/സപ്ലിമെന്ററി പരീക്ഷ 15–ന് ആരംഭിക്കും.

ബികോം/ബിബിഎ പുനർമൂല്യനിർണയ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ബികോം/ബിബിഎ (സിസിഎസ്എസ്) നവംബർ 2015 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

2016 മേയ്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷൽ) പ്രീവിയസ്, ഫൈനൽ പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഹ്യൂമൺ ഫിസിയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രിന്റിംഗ് ടെക്നോളജി കോൺടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസം ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി 2014–15 പ്രവേശനം കോൺടാക്ട് ക്ലാസുകൾ ഡിസംബർ മൂന്ന്, നാല് തിയതികളിൽ രാവിലെ പത്ത് മുതൽ പ്രിന്റിംഗ് ടെക്നോളജി കേന്ദ്രത്തിൽ നടക്കും.

സർവകലാശാലയിൽ ഭിന്നശേഷിക്കാരുടെ സംഗമം ഇന്ന്

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കട്ട് സർവകലാശാലാ മനശാസ്ത്ര പഠനവിഭാഗവും വേങ്ങര ബിആർസിയും സംയുക്‌തമായി ഇന്ന് ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിക്കും. മലപ്പുറം ജില്ലിയിൽ നിന്നുള്ള 150 ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും.
More News