University News
ബിടെക് ഫലം
2016 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷാഫലം വെബ് സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധ്യനയ്ക്കും ഓൺലൈനായി ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭിക്കും.

എംബിഎ പരീക്ഷ കേന്ദ്രങ്ങൾ

വിദൂര വിദ്യാഭ്യാസ വിഭാഗം 2017 ജനുവരി/ഫെബ്രുവരി മാസം നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയ്ക്ക് പാളയം വിദൂര വിദ്യാഭ്യാസ വിഭാഗം, കൊല്ലം തേവള്ളി ടീച്ചർ എജ്യൂക്കേഷൻ സെൻറർ, ചേർത്തല സെൻറ് മൈക്കിൾസ് കോളജ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഹാൾ ടിക്കറ്റുകൾ അതാത് കേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കാം.

കൊല്ലം യുഐടി പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവർ, കൊല്ലം തേവളളി കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതണം.

ഗസ്റ്റ് ലക്ചറർ പാനൽ: തീയതി നീട്ടി

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനൽ തയാറാക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ബിവോക് ഫലം

2016 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് (റെഗുലർ 2014 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും ഓൺലൈനായി ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.

എംഎസ് സി/ എംഫിൽ (സിഎസ്എസ്) വൈവ

സൈക്കോളജി പഠനവകുപ്പിലെ എംഎസ് സി സൈക്കോളജി (സിഎസ്എസ്) വൈവ പരീക്ഷ 21നു രാവിലെ 10നും എംഫിൽ വൈവ പരീക്ഷ 21 മുതൽ 30 വരെ രാവിലെ 9.30നും സൈക്കോളജി പഠനവകുപ്പിൽ നടത്തും.

എംഫിൽ വൈവ

രണ്ടാം സെമസ്റ്റർ എംഫിൽ (201516 ബാച്ച്) കൺസൾട്ടിംഗ് സൈക്കോളജി, ലേണിംഗ് ഡിസെബിലിറ്റി എന്നീ വിഷയങ്ങളുടെ വൈവ പരീക്ഷ 21, 24, 30 തീയതികളിൽ കാര്യവട്ടം സൈക്കോളജി പഠനവകുപ്പിൽ നടത്തും.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ബിഎച്ച്എം ടൈംടേബിൾ

ജനുവരി/ ഫെബ്രുവരിയിൽ നടത്തുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2011 സ്കീം െ റഗുലർ ആൻഡ് സപ്ലിമെൻററി) പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.