|
ബിഎ പരീക്ഷ |
ഏപ്രിൽ മാസം 19 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബിഎ(ആന്വൽ)/ബിഎ(അഫ്സൽഉൽഉലമ)പരീക്ഷകൾക്ക് 21 മുതൽ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 25വരെ (50 രൂപ പിഴയോടെ മാർച്ച് 30, 250 രൂപ പിഴയോടെ ഏപ്രിൽ അഞ്ച്) അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. എംഫിൽ വൈവവോസി പരീക്ഷ എംഫിൽ (201516) റഷ്യൻ വൈവ വോസി പരീക്ഷ 23ന് നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. എംഎഡ് ഫലം 2016 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് (നോണ്‍ സിഎസ്എസ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ നാലുവരെ അപേക്ഷിക്കാം. എംഎച്ച്ആർഎം വൈവ വോസി വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2016 ഡിസംബറിൽ നടത്തിയ രണ്ടാം വർഷ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (എംഎച്ച്ആർഎം) പരീക്ഷയുടേയും 2017 ജനുവരിയിൽ നടത്തിയ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷയുടേയും വൈവ വോസി ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ പാളയത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. എംഎഡ് പരീക്ഷ ഏപ്രിൽ 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (ദ്വിവത്സര കോഴ്സ് 2015 സ്കീം റെഗുലർ) ഡിഗ്രി പരീക്ഷകൾക്ക് 22വരെ (50 രൂപ പിഴയോടെ മാർച്ച് 24, 250 രൂപ പിഴയോടെ മാർച്ച് 27) ഫീസടച്ച് അപേക്ഷിക്കാം. ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷ ഏപ്രിൽ 10ന് ആരംഭിക്കുന്ന ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയ്ക്ക് 24വരെ (50 രൂപ പിഴയോടെ മാർച്ച് 27, 250 രൂപ പിഴയോടെ മാർച്ച് 29) ഫീസടച്ച് അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമേ 200 രൂപ സി.വി. ക്യാമ്പ് ഫീസ് കൂടി അടയ്ക്കണം. ബിടെക് സപ്ലിമെന്ററി ടൈംടേബിൾ ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
|
|
|
|