University News
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
201718 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് എ​ന്ന വെ​ബ്സൈ​റ്റി​ൽ 26ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നും, ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ചെ​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840/ രൂ​പ​യൂ​മാ​ണ്. ഇ​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) യ​ഥാ​സ​മ​യം ൽ ​ന​ൽ​കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ എ​ത്തി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​കാ​രം അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) യ​ഥാ​സ​മ​യം ചേ​ർ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്,ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ (അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച് ആ ​വി​വ​രം യ​ഥാ​സ​മ​യം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത​വ​ർ മാ​ത്രം) മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ല​ഭി​ച്ചാ​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് വീ​ണ്ടും അ​ട​യ്ക്കേ​ണ്ട​തി​ല്ല. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് സീ​റ്റ് ഉ​റ​പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ർ​ക്ക് 26മു​ത​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കാം.​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ വ​ഴി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട​മെ​ന്‍റ് മെ​മ്മോ​യി​ൽ നി​ന്ന് ല​ഭി​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക). മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഇ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട​മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ സീ​റ്റു​ക​ൾ റ​ദ്ദാ​കു​ന്ന​തും ആ ​സീ​റ്റു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു​മാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടേ​ണ്ട തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ജൂ​ലൈ ഒ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്ന് വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. മ​തി​യാ​യ കാ​ര​ണ​ത്താ​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​മ​യ​ത്തും തീ​യ​തി​യി​ലും ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് ജൂ​ലൈ ഒ​ന്നി​ന് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.

ബി​സി​എ ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ (2014 സ്കീം​റ​ഗു​ല​ർ, 2013 സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

റ​ഷ്യ​ൻ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സ് സീ​റ്റൊ​ഴി​വ്

റ​ഷ്യ​ൻ ഭാ​ഷാ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന റ​ഷ്യ​ൻ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ​ൻ വ​കു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04712386321.

ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2(ബി) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ പ​ത്ത് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി.​ആ​ർ .അ​നു​റാ​ണി(​ഋ​ച​ട150505/2017) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ബി​എ​സ്‌​സി ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ന്‍റ​സ്ട്രി​യ​ൽ കെ​മി​സ്ട്രി, ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (ഗ്രൂ​പ് 2 എ), ​ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (ഗ്രൂ​പ് 2 ബി) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ച്ച്എം പ്രാ​ക്റ്റി​ക്ക​ൽ

ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം)​പ്രാ​ക്റ്റി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ മൂ​ന്നു മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ടൈം​ടേ​ബി​ൾ

ജൂ​ലൈ 17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും 18ന് ​ആ​രം​ഭി​ക്കു​ന്ന ബി​പി​എ മേ​ഴ്സി ചാ​ൻ​സ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ 10ാം മു​ത​ൽ 16വ​രെ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഹോ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. മ​റ്റു​ള്ള​വ​ർ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നേ​രി​ട്ട് കൈ​പ്പ​റ്റ​ണം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ പ​രീ​ക്ഷാ​ഫ​ലം

ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന് പ​രീ​ക്ഷ​യു​ടെ കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലേ​യും പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലേ​യും ത​ട​ഞ്ഞു​വ​ച്ച പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ സ്കീം (​ഇ​ഡി​പി​സി​എ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 30ന് ​രാ​വി​ലെ 10 മു​ത​ൽ പാ​ള​യം എ​സ്ഡി​ഇ​യി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

എം​സി​എ ടൈം​ടേ​ബി​ൾ

ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (2015 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) എം​സി​എ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ റ​ഗു​ല​ർ (ഓ​ണ്‍​ലൈ​ൻ) സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം (2013 മു​ത​ലു​ള്ള​ത്) പ​ഴ​യ സ്കീം (2013 ​മു​ന്പു​ള്ള​ത്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് പ​ത്ത് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​എ​സ്ഡ​ബ്ലി​യു ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്ഡ​ബ്ലി​യു (315) (2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

ഓ​ഗ​സ്റ്റ് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ ഏ​ഴ് വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 10, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ 12) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

തീ​യ​തി നീ​ട്ടി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 24, 26 തി​യ​തി​ക​ളി​ൽ പ​രീ​ക്ഷാ​ഫീ​സ് അ​ട​ക്കു​ന്ന​തി​ന് അ​വ​സാ​ന തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി, നാ​ല്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​ക​ളു​ടെ ഫീ​സ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 27 വ​രെ നീ​ട്ടി.