University News
ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ​ത്തി​നു​കൂ​ടി പ്ര​വേ​ശ​നം നേ​ടാം
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് 10ന് ​കൂ​ടി കോ​ള​ജു​ക​ളി​ൽ എ​ത്തി പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ പ്ര​വേ​ശ​നം കി​ട്ടി​യ​വ​ർ ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ 10ന​കം പ്ര​വേ​ശ​നം നേ​ട​ണം. ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ക്യാ​ൻ​സ​ൽ ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ ല​ഭി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം സ്വീ​ക​രി​ക്കേ​ണ്ട​താ​യി വ​രും.

എം​ബി​ബി​എ​സ് പ​രീ​ക്ഷ ഫ​ലം

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.

ബി​എ​എ​സ്എ​ൽ​പി ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26.

വാ​ചാ പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (പി​ജി​ഡി​ഇ​സി) പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ചാ പ​രീ​ക്ഷ 12ന് ​പ​ത്തു മു​ത​ൽ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

എം​എ ഫി​ലോ​സ​ഫി ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ ഫി​ലോ​സ​ഫി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ. ​അ​ശ്വ​തി ഒ​ന്നാം റാ​ങ്ക് നേ​ടി.

എം​കോം ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​കോം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ൻ. എ​സ്. വി​ഷ്ണു ഒ​ന്നാം റാ​ങ്ക് നേ​ടി.

ബി​എ​സ്‌​സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 12 മു​ത​ൽ 22 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ബി​സി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) സി​ബി​സി​എ​സ്എ​സ് ബി​സി​എ (റ​ഗു​ല​ർ 2014 സ്കീം, ​സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം )​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചു

വി​വി​ധ സ്കീ​മു​ക​ളി​ലെ എം​എ/​എം​എ​സ്‌​സി (സെ​മ​സ്റ്റ​ർ) കോ​ഴ്സു​ക​ൾ​ക്ക് മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​രി​ക്കു​ന്നു വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ