University News
യു​ഐ​ടി ബി​രു​ദ പ്ര​വേ​ശ​നം
പു​തു​താ​യി ആ​രം​ഭി​ച്ച യു​ഐ​ടി ക​ളി​ലേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 24ന് ​അ​താ​ത് യു​ഐ​ടി​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​താ​ത് യു​ഐ​ടി​ക​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജി​നെ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 1. വ​ള്ള​ക്ക​ട​വ് 9495271059 2. കാ​ഞ്ഞി​രം​കു​ളം 9446178313 3. അ​ഴൂ​ർ 9495207205 4. മ​ല​യി​ൻ​കീ​ഴ് 9446589921 5. തൊ​ളി​ക്കോ​ട് 9847299553 6. ക​ല്ല​റ 9447147318 7. ഇ​ട്ടി​വ 9847499174 8. ചാ​ര​മം​ഗ​ലം 9947734689 9. മു​തു​കു​ളം 9447976253 10. പ​ത്തി​യൂ​ർ 9446152516 11. മ​ണ്ണ​ഞ്ചേ​രി 9496794421. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം: ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഒ​ന്നാം വ​ർ​ഷ പി.​ജി വി​ദ്യാ​ർ​ഥി/​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കാ​ര്യ​വ​ട്ട​ത്തെ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ/​വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു.

ബി​എ​സ്‌​സി പ​രീ​ക്ഷ

സെ​പ്റ്റം​ബ​ർ 26ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ​പ​രീ​ക്ഷ​യ്ക്ക് 29വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 31, 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 2) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ​ക്ക് 22 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

എം​എ​സ്‌​സി സു​വോ​ള​ജി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി സു​വോ​ള​ജി (പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ്) 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റെ​യ്ച്ച​ൽ ജേ​ക്ക​ബ് (ര​ജി.​നം. ദഛഛ 150510/2017) ​ഒ​ന്നാം റാ​ങ്ക് നേ​ടി.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

201718 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പി.​ജി ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി (ഈ​വ​നിം​ഗ്) ൽ ​എ​സ്‌​സി വി​ഭാ​ഗ​ത്തി​ലും എ​സ്ടി വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ള്ള ഒ​രോ സീ​റ്റി​ലേ​ക്കു​മു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29നു ​രാ​വി​ലെ 10ന് ​പാ​ള​യ​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സു​വോ​ള​ജി, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, കോം​പ്ലി​മെ​ന്‍റ​റി ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ജി​യോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ സെ​പ്റ്റം​ബ​ർ 11 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ ആ​ൻ​ഡ് ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ ആ​ൻ​ഡ് ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ

സെ​പ്റ്റം​ബ​ർ 26ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് മൂ​ന്ന് സ​പ്ലി​മ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.​പ​രീ​ക്ഷ​യ്ക്ക് 29വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 31, 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 2) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സെ​ന്‍റ​ർ ഫോ​ർ എ​ൻ​ഡെ​യ്ഞ്ചേ​ഡ് ലാം​ഗ്വേ​ജ​സ് ഓ​ഫ് കേ​ര​ള ഒ​ഴി​വു​ക​ൾ

ഭാ​ഷാ​ശാ​സ്ത്ര​വ​കു​പ്പി​ലെ യു​ജി​സി എ​ൻ​ഡെ​യ്ഞ്ചേ​ഡ് ലാം​ഗ്വേ​ജ് പ്രോ​ജ​ക്ടി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.