University News
ബി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​എ(​ആ​ന്വ​ൽ സ്കീം) /​ബി​എ(​അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ)​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും(​റ​ഗു​ല​റും സ​പ്ലി​മെ​ന്‍റ​റി​യും) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം. (ഒ​ന്നും ര​ണ്ട‌ും വ​ർ​ഷ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​യി​നും സ​ബ്സി​ഡി​യ​റി​യും ഉ​ൾ​പ്പെ​ടെ).

അ​ന്താ​രാ​ഷ്ട്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​ണ്‍​ഫ​റ​ൻ​സ്

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പ് അ​മേ​രി​ക്ക​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 14,15,16 തീ​യ​തി​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റാ​റ്റി​സ്റ്റി​ക്സ് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലേ​ക്ക് എ​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം 14ന് ​രാ​വി​ലെ 10ന് ​മ​ക്മാ​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി (കാ​ന​ഡ) പ്ര​ഫ​സ​ർ എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ടെ​ക്നോ​പാ​ർ​ക്കി​ലെ ട്രാ​വ​ൻ​കൂ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്www.icstckerala.com സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍ : 9895980078.

ബി​ഡെ​സ് ടൈം​ടേ​ബി​ൾ

ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബാ​ച്ച്ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി.​ഡെ​സ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.