മാർച്ച് 21ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് അഞ്ച് ,50 രൂപ പിഴയോടെ മാർച്ച് ഏഴ്, 125 രൂപ പിഴയോടെ മാർച്ച് ഒൻപതുവരെ ഫീസടച്ച് അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫലം
2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ, 2017 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിവോക് ഫലം
2016 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിഗ്രി കോഴ്സിന്റെ (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ .
ത്രിദിന ദേശീയ സെമിനാർ
കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പഠന വകുപ്പ് 26 മുതൽ 28 വരെ ട്രൻന്റിംഗ് ഡിസിപ്ലിനറി കണ്‍വർജൻസ് ഓണ്‍ മീഡിയ സ്റ്റഡീസ് എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ ബോട്ടണി പഠനവകുപ്പിന്റെ സെമിനാർ ഹാളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.