University News
ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി സ​പ്ലി​മെ​ന്‍റ​റി (ഓ​ൾ​ഡ് സ്കീം), ​ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 22 വ​രെ സ​ർ​വ​ക​ലാ ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഉ​പ​കേ​ന്ദ്രം കാ​ഞ്ഞ​ങ്ങാ​ട്ട് ആ​രം​ഭി​ക്കും

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന്‍റെ ഉ​പ​കേ​ന്ദ്രം കാ​ഞ്ഞ​ങ്ങാ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​നു സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി ഡോ. ​വി.​പി.​പി. മു​സ്ത​ഫ, പി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു. സ്വ​കാ​ര്യ അ​ൺ​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്റ്റാ​ഫ് പ്രൊ​ഫൈ​ൽ 201819 അ​ധ്യ​യന​വ​ർ​ഷം മു​ത​ൽ യു​ജി​സി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു വി​ശ​ദ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ 201718 വ​രെ​യു​ള്ള സ്റ്റാ​ഫ് പ്രൊഫൈ​ലു​ക​ൾ ഉ​പാ​ധി​ക​ളോ​ടെ അം​ഗീ​ക​രി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ജെ മോ​ഡ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​നു 201819 അ​ധ്യ​യന​വ​ർ​ഷം താ​ത്കാ​ലി​ക അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കും.

വി​ദൂ​ര​വി​ദ്യാ​ഭ്യ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടേ​തു​പോ​ലെ ആ​ദ്യ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ന​ൽ​കാ​നും അ​വ​സാ​ന​വ​ർ​ഷം ക​ൺ​സോ​ളി​ഡേ​റ്റ് മാ​ർ​ക്ക് ലി​സ്റ്റ് ന​ൽ​കാനും തീരുമാനിച്ചു. ഇ​തി​നാ​യി റ​ഗു​ലേ​ഷ​നി​ൽ ഭേ​ഗ​ഗ​തി വ​രു​ത്തും. 70 വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഇ​തി​നാ​യു​ള്ള പാ​ന​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ നേ​രി​ട്ടു ന​ട​ത്തു​ന്ന ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ൽ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള കോ​ഴ്സ് ഫീ ​നി​ല​വി​ലു​ള്ള 35,000 ൽ ​നി​ന്നു 29,000 ആ​യി കു​റ​യ്ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.

സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫീ​സ് നി​ല​വി​ലു​ള്ള അ​ര​ല​ക്ഷം രൂ​പ​യി​ൽ നി​ന്നു 10,000 രൂ​പ​യാ​യി കു​റ​ച്ചു. 17 പേ​ർ​ക്കു പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. പ​രീ​ക്ഷാ​മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ 30 ന​കം ത​പാ​ൽ മു​ഖേ​ന​യോ നേ​രി​ട്ടോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ൽ​കാം. ഇ​തി​നാ​യി ഡോ. ​ജോ​ൺ ജോ​സ​ഫ് ക​ൺ​വീ​ന​റാ​യി സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സല​ർ പ്രഫ.​ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.