University News
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം ( ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24 മുതൽ 27 വരെയും പിഴയോടുകൂടെ 30 ന് വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ III പ്രഫഷണൽ ബിഎ എംഎസ് (സപ്ലിമെന്‍ററി), ഡിസംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 18 മുതൽ താവക്കര കാമ്പസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23 ആണ്.