University News
എംഎസ് സി മോളിക്യൂലാർ ബയോളജി; ഇപ്പോൾ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എംഎസ് സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9663749475.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഏപ്രിൽ 2024 പരീക്ഷകളുടെ നോമിനൽ റോളുകളും ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ ലഭ്യമാണ്.