University News
എം ​എ​സ് സി ​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം ​എ​സ് സി ​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് ഏ​പ്രി​ൽ 30 വ​രെ അ​പേ​ക്ഷി​ക്കാം. സ​യ​ൻ​സ് ബി​രു​ദം ആ​ണ് യോ​ഗ്യ​ത. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9496353817

എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2022 24 വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്കി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നി​ശ്ചി​ത പ്രൊ​ഫോ​ർ​മ​യി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ, ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം, ഹാ​ൾ​ടി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, സ്റ്റേ​റ്റ്/ നാ​ഷ​ണ​ൽ/ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം 2024 ഏ​പ്രി​ൽ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ, പ്രൊ​ഫോ​ർ​മ എ​ന്നി​വ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വേ​ന​ല​വ​ധി​ക്കാ​ല ക്യാ​മ്പ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് സ​യ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​നു കീ​ഴി​ൽ അ​വ​ധി​ക്കാ​ല ക്യാ​മ്പ് 12 മു​ത​ൽ മേ​യ് 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​ഴ് വ​യ​സു മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. വി​ദ​ഗ്ദ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ൺ, ഫു​ട്ബോ​ൾ ,വോ​ളി​ബോ​ൾ, ജിം​നാ​സ്റ്റി​ക്, അ​ത്‌​ല​റ്റി​ക്‌​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. കൂ​ടാ​തെ മു​തി​ർ​ന്ന​വ​ർ​ക്കാ​യി യോ​ഗ പ​രി​ശീ​ല​ന ക്യാ​മ്പും ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ മാ​ങ്ങാ​ട്ട് പ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്ട്സ് സ​യ​ൻ​സി​ൽ നി​ന്ന് ല​ഭി​ക്കും. ഫോ​ൺ: 8940187430, 9995745566

പ​രീ​ക്ഷാ തീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ ബി ​കോം ഡി​ഗ്രി ഏ​പ്രി​ൽ 2024, പ്രോ​ജ​ക്ട് / വാ​ചാ പ​രീ​ക്ഷ​ക​ൾ, 2024 ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാഴ്സിറ്റി ശിൽപശാല

നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം (എ​ഫ് വൈ ​യു ജി ​പി) ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഫ് വൈ ​യു ജി ​പി ഓ​റി​യ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട ക്ല​സ്റ്റ​ർ ശി​ൽ​പ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ​സ് ബി​ജോ​യ് ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

എ​ഫ് വൈ​യു​ജി​പി ക്ല​സ്റ്റ​ർ ശി​ല്പ​ശാ​ല

ക​ണ്ണൂ​ർ: നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം (എ​ഫ് വൈ ​യു ജി ​പി) ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഫ് വൈ ​യു ജി ​പി ഓ​റി​യ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട ക്ല​സ്റ്റ​ർ ശി​ൽ​പ​ശാ​ല ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ചു.​താ​വ​ക്ക​ര കാ​ന്പ​സി​ൽ വൈ​സ് ചാ​ൻ​സ​ല​ർ സീ​നി​യ​ർ പ്ര​ഫ. എ​സ് ബി​ജോ​യ് ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​വ​സം എ​ഫ് വൈ ​യു ജി ​പി ഫി​ലോ​സ​ഫി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ, എ​ഫ് വൈ ​യു ജി ​പി റ​ഗു​ലേ​ഷ​ൻ കോ​ഴ്സ് ഡി​സൈ​നിം​ഗ് ആ​ൻ​ഡ് സി​ല​ബ​സ് പ്രി​പ്പ​റേ​ഷ​ൻ, പാ​ത്ത് വെ​യ്‌​സ്; സ്ട്ര​ക്ച്ച​ർ ആ​ൻ​ഡ് ക്രെ​ഡി​റ്റ്സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി ക്ലാ​സു​ക​ൾ ന​ട​ന്നു. സി​ൻ​ഡി​ക്കേ​റ്റം​ഗ​വും എ​ഫ് വൈ ​യു ജി ​പി കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ കെ.​വി. പ്ര​മോ​ദ് കു​മാ​ർ, ഡീ​ൻ പ്ര​ഫ. അ​നി​ൽ രാ​മ​ച​ന്ദ്ര​ൻ, ഇ​മ്മാ​നു​വ​ൽ ടോം ​എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ ​ജോ​സ്, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ കെ. ​നാ​രാ​യ​ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ൽ​പ​ശാ​ല ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും.