University News
ടൈംടേബിൾ
കണ്ണൂർ സർവകലാശാല ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (സിബിസി എസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), നവംബർ 2023 പരീക്ഷയുടെ 'ഇന്‍റർനാഷണൽ ക്രിമിനൽ ലോ' (LLCRI01DSC04) എന്ന കോഴ്‌സിന്‍റെ പരീക്ഷ എട്ടിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടത്തുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പുനർ മൂല്യ നിർണയ ഫലം

ഒക്ടോബർ 2023 സെഷനിലെ മൂന്നാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷലൈസേഷൻ, എംഎസ് സി സുവോളജി, (സ്ട്രക്ച്ചർ, ഫിസിയോളജി, ഡെവലപ്പ് ആൻഡ് ക്ലാസിഫിക്കേഷൻ അനിമൽസ്, എംഎസ് സി മാത്തമാറ്റിക്സ് (മൾട്ടി വേരിയേറ്റ് കാൽക്കുലസ് ആൻഡ് മാത്തമറ്റിക്കൽ അനാലിസിസ്, മോഡലിംഗ് ആൻഡ് സിമുലേഷൻ, ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മെന്‍റ്), എംഎസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ പ്രോഗ്രാമുകളുടെ പുനർ മൂല്യ നിർണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.