University News
നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഫ​ലം
ജൂ​ലൈ 2017 ൽ ​ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013, 2008 സ്കീം),​മേ​ഴ്സി ചാ​ൻ​സ് (2003 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ വൈ​വ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് , ബി​എ​സ്‌​സി, ഫി​സി​ക്സ്, മൈ​ക്രോ​ബ​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ വോ​സി​യും എ​ട്ടു മു​ത​ൽ 19 വ​രെ തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി

11ന് ​ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്,ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പ്രോ​ജ​ക്ട് വൈ​വ വോ​സി 13ന് ​തി അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ

മാ​ർ​ച്ച്/​ഏ​പ്രി​ൽ 2018 ൽ ​ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 മു​ത​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ 2015 സ്കീം

27​ന് ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ(​ങ​ഞ/​ക​ഉ)2015 സ്കീം (201618 ​ബാ​ച്ച്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടേ​യും വാ​ചാ​പ​രീ​ക്ഷ​യു​ടേ​യും ഫീ​സ് 11 വ​രെ​യും, അ​ന്പ​തു രൂ​പ പി​ഴ​യോ​ടു കൂ​ടി ജൂ​ണ്‍ 13 വ​രെ​യും, നൂ​റ്റി ഇ​രു​പ​ത്തി​യ​ഞ്ചു രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 18 വ​രെ​യും അ​ട​യ്ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (എ​ച്ച്ഐ)​പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (എ​ച്ച്ഐ) (ന്യൂ ​സ്കീം, ഓ​ൾ​ഡ് സ്കീം​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും.ഫീ​സ് 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 16വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി 19 വ​രെ​യും അ​ട​യ്ക്കാം.

ജ​ർ​മ​ൻ ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ

ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷ​ക​ൾ 25ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു കൂ​ടി 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​ബി നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) പ​രീ​ക്ഷ

27 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (201112 മു​ൻ​പു​ള്ള അ​ഡ്മി​ഷ​ൻ) എ​ൽ​എ​ൽ​ബി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് (2004,05,06 അ​ഡ്മി​ഷ​ൻ) (ത്രി​വ​ത്സ​രം),(2002,03,04, അ​ഡ്മി​ഷ​ൻ) (പ​ഞ്ച​വ​ത്സ​രം) അ​ഡ്മി​ഷ​ൻ കാ​ർ​ക്കും അ​വ​സ​രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ ഫീ​സി​നു​പു​റ​മേ 5000/ രൂ​പ മേ​ഴ്സി ചാ​ൻ​സ് ഫീ​സി​ന​ത്തി​ൽ അ​ട​യ്ക്ക​ണം. പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 16വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി 18വ​രെ​യും അ​പേ​ക്ഷി​ക്കാം. ഈ ​അ​ഡ്മി​ഷ​ൻ​കാ​ർ​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണ്.

ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018

ഒ​ന്നാം വ​ർ​ഷ ബി​എ മ്യൂ​സി​ക്കി​ന് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 12ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.
അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ 20നു, ​കൊ​ല്ലം എ​സ്. എ​ൻ. വ​നി​താ​കോ​ള​ജി​ൽ 21നും ​തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ​കോ​ള​ജി​ൽ 22നും ​ന​ട​ത്തും. 23ന് ​റാ​ങ്ക് പ​ട്ടി​ക അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട തി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018 ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പ്രൊ​ഫൈ​ലി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും 11നു ​രാ​വി​ലെ 10വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ളേ​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി എ​ട്ട് ആ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.