University News
ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ (സി​ബിസി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ), ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ) ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി യ​ഥാ​ക്ര​മം 18 മു​ത​ൽ 25 വ​രെ​യും 25 മു​ത​ൽ ജൂ​ലൈ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കണം. ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട മാ​ർ​ക്കു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ടു​ക​ൾ നാ​ലാം സെ​മ​സ്റ്റ​റി​ന്‍റേ​ത് 28 ന​ക​വും ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റേ​ത് ജൂ​ലൈ 13 ന​ക​വും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​വാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പൽ​മാ​രും വ​കു​പ്പു ത​ല​വ​ൻ​മാ​രും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽത്ത​ന്നെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കണം. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ([email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0497 2715405 എ​ന്ന സ​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പ​രീ​ക്ഷാ​ഫ​ലം

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷക​ൾ 25 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യംപ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 21 ന് ​പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ഡി​ഗ്രി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, പ്രോ​ജ​ക്ട് വാ​ചാ പ​രി​ക്ഷ, പൊ​തു വാ​ചാ പ​രി​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ഡി​ഗ്രി (റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, പ്രോ​ജ​ക്ട് വാ​ചാ പ​രീക്ഷ, പൊ​തു വാ​ചാ പ​രീ​ക്ഷ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

എ​ൻ​ആ​ർ​ഐ സീ​റ്റ്: വ​കു​പ്പി​നെ സ​മീ​പി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി, എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി, എം​സി​എ, എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ​യി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി 20 ന് ​രാ​വി​ലെ 11 ന് ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേദി​വ​സം രാ​വി​ലെ 11 ന് ​എ​ത്തണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

ബി​രു​ദ പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്

കണ്ണൂർ സർവകലാശാലയുടെ 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. http://cap.kannuruniversity.ac.in എന്ന എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​റും പാ​സ്‌വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് എസ്ബിഐ കളക്‌ട് വ​ഴി നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ഡ്മി​ഷ​ന്‍ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 685 രൂ​പ​യും എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 630 രൂ​പ​യു​മാ​ണ്. UG Admission Admission Fee(General /SEBC), UG Admission Admission Fee(SC/ST) ​എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ന്‍ ഫീ​സ് അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് അടച്ച വി​വ​രം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി വെ​ബ്സൈ​റ്റി​ൽ ന​ല്‍​കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് അടച്ച വി​വ​രം യ​ഥാ​സ​മ​യം http://cap.kannuruniversity.ac.inൽ ​ചേ​ർ​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ യാ​തൊ​രു​ കാ​ര​ണ​വ​ശാ​ലും അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സീ​റ്റി​ല്‍ സം​തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് യ​ഥാ​സ​മ​യം അ​ട​ച്ച് ആ ​വി​വ​രം നി​ശ്ചി​തസ​മ​യ​ത്തി​നു​ള്ളി​ൽ വെ​ബ്സൈ​റ്റി​ൽ ചേ​ർ​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ന്‍ ഫീ​സ് അടച്ച വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത​ശേ​ഷം അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ നീ​ക്കംചെ​യ്യ​ണം. ഇ​പ്ര​കാ​രം സ്വ​ന്തം ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് റ​ദ്ദ് ചെ​യ്ത ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പി​ന്നീ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ച് കൊ​ടു​ക്കു​ന്ന​ത​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും അ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 20നും ​മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 25നും ​പ്ര​സി​ദ്ധീ​ക​രി​ക്കും.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്രം അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​നുവേ​ണ്ടി ഹാ​ജ​രാ​ക​ണം.​ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം മാ​ത്രം വെ​ബ്സൈ​റ്റി​ൽനി​ന്നും ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് എ​ന്നി​വ
എസ്ബിഐ കളക്‌ട് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​സ​ല്‍ മാ​ർ​ക്ക് ലി​സ്റ്റ്, ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ടു​ത​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ഴ്സ് ആ​ൻ​ഡ് കോ​ൺ​ഡ​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ ക​മ്യൂ​ണി​റ്റി, ബി​പി​എ​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ നോ​ണ്‍​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്(​എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്), ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ച്ച്എ​സ്ഇ, വി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്ഇ, ഐ​എ​സ്‌സി​ഇ എ​ന്നി​വയൊ​ഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ല്‍നി​ന്നും യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate ഹാ​ജ​രാക്ക​ണം. അ​പേ​ക്ഷ​യി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കണം. ഇ ​ച​ലാ​ന്‍ വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് onlinesbi.com എ​ന്ന വെ​ബ്സൈ​റ്റി​ലെ Reprint remittance form ലി​ങ്ക് വ​ഴി പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ ഈ ​വെ​ബ്സൈ​റ്റി​ലെ payment history എ​ന്ന ലി​ങ്ക് വ​ഴി പ്രി​ന്‍റൗട്ട് എ​ടു​ക്കണം. ഈ ​പ്രി​ന്‍റൗ​ട്ട് അ​ഡ്മി​ഷ​ൻസ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ

മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യാം. ഇ​തി​നുമു​ന്പ് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.

മൊ​ബൈ​ല്‍ ആ​പ്പ്

അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ല​ഭ്യ​മാ​ണ്. ഈ ​സേ​വ​ന​ത്തി​നാ​യി ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ Kannur University Allotment 2018 എ​ന്ന് ടൈ​പ്പ് ചെ​യ്ത് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം. ഫോ​ൺ: 04972715261, 04972715284 ,9446382340 .