University News
പി​ജി പ്ര​വേ​ശ​നം: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ‘ Prospectus ’ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ചാ​ണ്. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്,സ്പോ​ര്‍​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.

സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ചു കൂ​ടു​ത​ലാ​ണ്. നോ​ണ്‍ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്കു സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​ത്.

കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​തു പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​നസ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ‍ ഫീ​സ് 400 രൂ​പ​യാ​ണ്. (എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​നു 100 രൂ​പ)

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എസ്ബിഐ കളക്‌ട് മു​ഖാ​ന്തി​രം മാ​ത്രം അ​ടയ്​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യും ഇ ​ച​ലാ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം എസ്ബിഐ കളക്‌ട് മു​ഖാ​ന്ത​രം ല​ഭ്യ​മാ​ണ്. ഇ​തുസം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് PG Admission – Registration Fee (GENERAL/SEBC) , PG Admission – Registration Fee (SC/ST) എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം അ​ട​യ്ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. മ​റ്റു കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​ങ്ങ​നെ തെ​റ്റാ​യി അ​ട​ച്ച ഫീ​സ് തി​രി​കെ ല​ഭി​ക്കു​ന്ന​തു​മ​ല്ല.

റാ​ങ്ക് ലി​സ്റ്റ് ജൂ​ലൈ 10 ന്

​ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​ക​രു​ടെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ജൂ​ലൈ10 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ 16 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ജൂ​ലൈ 18ന് ​ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.

യു​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്

ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഇന്നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​ർ: 04972715261, 04972715284, 9446382340
ഇ​മെ​യി​ൽ: [email protected].

എം​എ​സ്‌സി ​പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മാ​ർ​ച്ച് 2018) യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 27 മു​ത​ലും ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റേ​ത് ജൂ​ലൈ അ​ഞ്ച് മു​ത​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
എം​എ​സ്‌സി ​സു​വോ​ള​ജി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2018) യു​ടെ നാ​ലാം സെ​മ​സ്റ്റ​റി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 25 മു​ത​ലും ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റേ​ത് ജൂ​ലൈ ര​ണ്ടുമു​ത​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​തത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്), ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ്രാ​യോ​ഗി​ക വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം പ്രാ​യോ​ഗി​ക വാ​ചാ പ​രീ​ക്ഷ 21, 22 തീ​യ​തി​ക​ളി​ൽ ​ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ അ​പ്ലൈ​ഡ് സു​വോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ) മേ​യ് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു 30 വ​രെ അ​പേ​ക്ഷി​ക്കാം.