അമിത വിയർപ്പിന് ആയുർവേദ പരിഹാരം
Wednesday, August 12, 2015 4:51 AM IST
ശരീരത്തിന്റെ വാതപിത്ത പ്രകൃതി മൂലം വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്. ധാരാളം വിയർക്കുന്നതുകൊണ്ട് ശരീരത്തിൽ നിന്നും സാധാരണയിലധികം ജലാംശം നഷ്ടപ്പെടുകയും അത് ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. പഴങ്ങളും, പച്ചക്കറികളും, പഴച്ചാറുകളും കൂടുതലായി ഉപയോഗിക്കുന്നതും, വെള്ളം ധാരാളം കുടിക്കുന്നതും ക്ഷീണം അകറ്റാൻ സഹായിക്കും. എരിവും പുളിയും കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കേണ്ടതാണ്.


വിദാര്യാദി ഘൃതം, ബൃഹത്ഛാഗലാദി ഘൃതം എന്നിവയിൽ ഏതെങ്കിലുമൊന്ന് ഒരുടേബിൾസ്പൂൺ രാത്രി കിടക്കാൻ സമയം സേവിക്കുന്നതും, ബലാശ്വഗന്ധാദി കുഴമ്പ്, ലാക്ഷാദികേരം, പിണ്ഡതൈലം എന്നിവയിൽ ഏതെങ്കിലുമൊന്ന് ശരീരത്ത് പുരട്ടി ദിവസവും കുളിക്കുന്നതും ചർമ്മത്തിന്റെ വരൾച്ചയെ അകറ്റാൻ സഹായിക്കും.