ആഴങ്ങളിലെ അദ്ഭുത ലോകം കാണാൻ സ്കൂബാ ഡൈവിംഗ്
ആഴങ്ങളിലെ അദ്ഭുത ലോകം കാണാൻ സ്കൂബാ ഡൈവിംഗ്
കടലിന്റെ അടിത്തട്ടിൽ മത്സ്യത്തെപ്പോലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ ഒഴുകിനടക്കാൻ ആഗ്രഹമില്ലാത്തവർ കാണില്ല. എന്നാൽ, വെള്ളത്തിനടിയിൽ പത്ത് സെക്കൻഡ് ശ്വാസം അടക്കിപ്പിടിച്ചിരിക്കാൻ പോലും നമുക്ക് പറ്റാറില്ല. അപ്പോൾ പിന്നെ മീറ്ററുകളോളം താഴ്ചയിൽ കടലിനടിയിലുള്ള പവിഴപ്പുറ്റുകൾ കാണുക എന്നത് സ്വപ്നമായി അവശേഷിക്കും അത്ര തന്നെ. കടലിനടിയിലെ ഈ അദ്ഭുതലോകം കാണാൻ അവസരം ലഭിച്ചാലോ. സ്കൂബാ ഡൈവിംഗ് എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് നടക്കുന്ന ഒരു സാഹസിക വിനോദമാണ് സ്കൂബാ ഡൈവിംഗ്. ശുദ്ധജലത്തിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ശ്വാസം എടുത്തുകൊണ്ട് നടത്തുന്ന ഈ സാഹസിക വിനോദത്തിന് ലോകമെമ്പാടും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സ്കൂബാ ഡൈവിംഗ് ഒരു സാഹസിക വിനോദം എന്നതിലുപരി സൈനിക, ശാസ്ത്ര, നിർമാണ, സാങ്കേതിക മേഖലകളിൽ സമൂഹത്തിന് ഉപകരിക്കുന്ന ഒരു ആക്ടിവിറ്റിയാണ്.

സെൽഫ് കണ്ടെയ്ൻഡ് അണ്ടർവാട്ടർ ബ്രീത്തിംഗ് അപ്പാരറ്റസ് (ടലഹളരീിമേശിലറ ഡിറലൃംമലേൃ അുുമൃമേൗെ)എന്നതിന്റെ ചുരുക്കമാണ് സ്കൂബ (ടഇഡആഅ) എന്ന വാക്ക്. ഈ സ്കൂബ കിറ്റുമായി വെള്ളത്തിൽ ഇറങ്ങുന്നതുകൊണ്ട് സ്കൂബാ ഡൈവിംഗ് എന്നപേര് വരികയായിരുന്നു.
ഒരു ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ശ്വാസമെടുത്തുകൊണ്ട് വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോകാമെന്നുള്ളത് തന്നെ ഈ വിനോദത്തിന്റെ പ്രധാന ആകർഷണീയതയാണ്. നല്ല ആരോഗ്യവും ധൈര്യവും ഉണ്ടെങ്കിൽ ഏർപ്പെടാവുന്ന ഒരു സാഹസിക വിനോദമാണ് സ്കൂബാ ഡൈവിംഗ്. ഏതു പ്രായത്തിലുള്ളവർക്കും നടത്താൻ പറ്റുന്ന ഒരു വിനോദം കൂടിയാണ് സ്കൂബാ ഡൈവിംഗ്. വിദഗധമായ പരിശീലനം ആവശ്യമായ വിനോദമാണിത്. സ്കൂബാ ഡൈവിംഗ് നടത്താൻ നീന്തലറിയേണ്ടതില്ല എന്നതാണ് ഈ സാഹസിക വിനോദത്തിന്റെ പ്രത്യേകത. അതിനാൽ തന്നെ ഒരു ഇൻസ്ട്രക്ടറുടെ സഹായത്തോടെ മാത്രമെ ഡൈവ് നടത്താൻ സാധിക്കുകയുള്ളു. സ്കൂബാ ഡൈവിംഗ് നടത്താൻ ഒരു കിറ്റിന്റെ ആവശ്യമുണ്ട്.

<യ> എവിടെയാണ് ഡൈവിംഗ് നടത്തേണ്ടത്

കടലിലാണ് പൊതുവെ സ്കൂബാ ഡൈവിംഗ് നടത്താറുള്ളത്. തെളിഞ്ഞ വെള്ളത്തിലാണ് ഈ അണ്ടർവാട്ടർ ഡൈവിംഗ് നടത്തിവരുന്നത്. വെള്ളത്തിനടിയിലെ കാഴ്ചകൾ കാണുവാനും കടലിന്റെ അടിത്തട്ട് വ്യക്‌തമായി കാണുന്നതിനും വേണ്ടി ആണ് തെളിഞ്ഞ വെള്ളത്തിൽ ഡൈവിംഗ് നടത്തുന്നത്. പൊതുവായി വിദേശരാജ്യങ്ങളിൽ കടലിലാണ് സ്കൂബാ ഡൈവിംഗ് നടത്തുന്നത്. എന്നാൽ, ഇന്ത്യയിൽ കടലിൽ സ്കൂബാ ഡൈവിംഗിന് സാധിക്കില്ല. കടലിലെ വെള്ളം തെളിഞ്ഞതല്ലാത്തതാണ് ഇതിന് കാരണം. അതിനാൽ തന്നെ പൊതുവായി തെളിഞ്ഞ വെള്ളമുള്ള സ്‌ഥലങ്ങളിൽ മാത്രമാണ് സ്കൂബാ ഡൈവിംഗ് സംഘടിപ്പിക്കാറുള്ളത്. സാഹസിക പ്രിയരായവർക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു വിനോദമാണ് സ്കൂബാ ഡൈവിംഗ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില11ീമ2.ഷുഴ മഹശഴി=ഹലളേ>


<യ> എത്ര ആഴത്തിലേക്ക് വരെ പോകാം

വിനോദത്തിനായി സ്കൂബാ ഡൈവിംഗ് നടത്തുമ്പോൾ പരമാവധി മുപ്പത് മീറ്റർ വരെ മാത്രമെ വെള്ളത്തിനുള്ളിലേക്ക് പോകാറുള്ളു. മറ്റ് ആവശ്യങ്ങൾക്കായും ഗവേഷണങ്ങൾക്കായുമൊക്കെ ഡൈവിംഗ് നടത്തുന്നവർ 50 മീറ്ററും അതിലധികവും ആഴങ്ങളിലേക്ക് പോകാറുണ്ട്. എന്നാൽ, വിനോദത്തിനായി സ്കൂബാ ഡൈവിംഗ് നടത്തുന്നവരെ കൊണ്ടുപോകാറുള്ളത് പത്തു മീറ്റർ വരെ മാത്രമാണ്.

<യ> വിനോദത്തെക്കാളുപരി

വിനോദമെന്നതിലുപരി മറ്റു പലആവശ്യങ്ങൾക്കും സ്കൂബാ ഡൈവിംഗ് ഉപയോഗിക്കാറുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിർമാണപ്രവർത്തനങ്ങൾക്കായും സ്കൂബാ ഡൈവിംഗ് ഉപയോഗിക്കുന്നു. സൈനിക ആവശ്യങ്ങൾക്കായി സ്കൂബാ ഡൈവിംഗ് ഉപയോഗിക്കാറുണ്ട്. യുദ്ധസമയങ്ങളിലും മറ്റും കടലിനടിയിലെ ബോംബ് നിർവീര്യമാക്കുന്നതിനും മറ്റുമാണ് ഇത് ഉപയോഗിച്ചുവരുന്നത്. കടലിലോ പുഴയിലോ വീണവരെ രക്ഷപ്പെടുത്തുന്നതിനും സ്കൂബാ ഡൈവിംഗ് ഉപയോഗിക്കാറുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായും സ്കൂബാ ഡൈവർമാരുടെ സേവനം ലഭ്യമാക്കാറുണ്ട്. കടലിനടിയിലെ പഠനങ്ങൾക്കായി സ്കൂബ ഡൈവിംഗിന്റെ സഹായം വളരെ അധികം ഉപയോഗിച്ചു വരുന്നു. കടൽ മത്സ്യങ്ങളെക്കുറിച്ചും പവിഴപ്പുറ്റുകളെക്കുറിച്ചും കടലിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ സ്കൂബാ ഡൈവിംഗിന്റെ സഹായം തേടി വരുന്നുണ്ട്. കടലിനടിയിലെ പവിഴപ്പുറ്റുകളുടെയും മത്സ്യങ്ങളുടെയും മനോഹരലോകത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാൻ സ്കൂബാ ഡൈവിംഗ് ഉപയോഗിച്ചുവരുന്നു.

<യ> സ്കൂബാ ഡൈവിംഗ് കിറ്റ്

സ്കൂബാ ഡൈവിംഗ് നടത്താൻ ഒരു കിറ്റ് ആവശ്യമാണ്. ഓക്സിജൻ മാസ്ക്, സിലിണ്ടർ, ബുയോയൻസി കോമ്പൻസേറ്റർ, ഫിൻ എന്നിവയടങ്ങിയ കിറ്റാണ് സ്കൂബാ ഡൈവിംഗിനായി ഉപയോഗിക്കുന്നത്. മീനിന്റെ വാൽ പോലുള്ള ഉപകരണമാണ് ഫിൻ. കാലിൽ ഇടുന്ന ഈ ഉപകരണം വെള്ളത്തിലൂടെ അനായാസമായി നീങ്ങുന്നതിന് സഹായിക്കും. ഓക്സിജൻ സിലിണ്ടറും മാസ്കും സ്കൂബാ കിറ്റിന്റെ പ്രധാന ഘടകമാണ്. ബുയോയൻസി കോമ്പൻസേറ്റർ എന്ന ഉപകരണം സ്യൂട്ടിന്റെ കൂടെ ഉള്ളതാണ്. വെള്ളത്തിൽ താഴ്ന്നു പോകാതെയും ബാലൻസ് ചെയ്ത് നിൽക്കാനും ഈ ഉപകരണം സഹായിക്കും. ഇത്തരം കിറ്റുകൾക്ക് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് വിലവരുന്നത്. വിദേശരാജ്യങ്ങളിൽ വളരെയധികം പ്രചാരം ഉള്ള ഈ വിനോദത്തിന് കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്‌ഥാനങ്ങളിലും പ്രചാരം ലഭിച്ചുകഴിഞ്ഞു. ഈ സ്കൂബാ ഡൈവിംഗ് പരിശീലിപ്പിക്കുന്ന നിരവധി സംഘടനകളും ട്രെയിനർമാരും കേരളത്തിൽ ഉണ്ട്.

<യ> –അരുൺ സെബാസ്റ്റ്യൻ


<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില11ീമ3.ഷുഴ മഹശഴി=ഹലളേ>