ചാകര വിസ്മൃതിയിലേക്ക്, മത്തി കേരളം വിടുന്നു
ചാകര വിസ്മൃതിയിലേക്ക്, മത്തി കേരളം വിടുന്നു
കടലും കടലമ്മയും കേരളത്തെ കൈവിടുന്നു. വള്ളം നിറയെ മീനും കൈനിറയെ കാശുമായി കുടിൽപറ്റിയിരുന്ന തൊഴിലാളികൾ വറുതിയുടെ പിടിയിൽ അമരുകയാണ്. ഏതു മാസം കടലിൽപോയാലും മീൻ കിട്ടാനില്ല. കേരള തീരത്ത് സുലഭമായിരുന്ന മീനുകളൊക്കെ തീരം വിടുകയാണ്. കേരളതീരത്ത് മുൻപ് സുലഭമായിരുന്ന പല മീനുകളെയും കാണാൻ പോലുമില്ല. ചാകര ഓർമയിലേക്ക് മായുന്നു. മീൻ മാത്രമല്ല, കൊഞ്ചും കടലാമയും കല്ലുമ്മക്കായയുമൊക്കെ അന്യംനിൽക്കുന്നു. ഫലമോ മീൻ വില കുത്തനെ ഉയരുന്നു. കേരളത്തിലേക്ക് മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നു മാത്രമല്ല ഒമാനിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിൽനിന്നുമൊക്കെ മീൻ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമെത്തി.

കേരളത്തിന്റെ തീരദേശഗ്രാമങ്ങളിൽ രണ്ടുലക്ഷം പേർ മീൻപിടിച്ച് ഉപജീവനം നടത്തുന്നവരാണ്. കൂടാതെ 0.75 ലക്ഷം പേർ മത്സ്യസംസ്കരണം, വിപണനം തുടങ്ങിയവയിൽനിന്നും വരുമാനം കണ്ടെത്തുന്നു. ഓരോ വർഷവും 4700 കോടി രൂപയ്ക്കുള്ള മത്സ്യോൽപ്പന്നങ്ങൾ കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.

മീനും മീൻവിഭവങ്ങളും മലയാളികളുടെ ഭക്ഷ്യസംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. കേരളത്തിലെ 2.58 കോടി ജനങ്ങൾ മത്സ്യം കഴിക്കുന്നവരാണ്. കാലം മാറുകയാണ്. കടലിനു നിറവും മാറുകയാണ്. അമിതചൂഷണം, മലിനീകരണം, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങി കടൽ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. കാലവർഷക്കാലത്താണ് തീരക്കടലിൽ ഏറ്റവും കൂടുതൽ മീൻ കിട്ടാറുള്ളത്. ചാളയും അയലയും നത്തോലിയുമൊക്കെ വലനിറയെ കിട്ടുന്ന കാലമാണിത്. പക്ഷേ, ചാളയും അയലയും കണികാണാനില്ലെന്ന് കടലിൽ നിന്ന് മടങ്ങുന്ന തൊഴിലാളികൾ പറയുന്നു.

<ശാഴ െൃര=/ളലമേൗൃല/കിറശമിബഛശഹബടമൃറശില02.ഷുഴ മഹശഴി=ഹലളേ>

<യ>ചാളയും അയലയും നാടുവിട്ടു

ഓരോ കോരിലും മീനിന്റെ അളവ് കുറയുകയാണെന്നാണ് കടലോരജനതയുടെ വിലാപം.
കേരള തീരത്തെ മത്സ്യലഭ്യതയിൽ വൻ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകൾ വ്യക്‌തമാക്കുന്നു.

2012ൽ കേരളത്തിൽ 8.39 ലക്ഷം ടൺ മത്സ്യം ലഭിച്ചപ്പോൾ 2013ൽ ഇത് 6.71 ലക്ഷം ടണ്ണായി. 2014ൽ 5.76 ലക്ഷം ടണ്ണായും 2015ൽ 4.82 ലക്ഷം ടണ്ണായും കുറഞ്ഞു. തീരദേശത്തെ താങ്ങിനിർത്തിയിരുന്ന മത്തി ഒരുവർഷംകൊണ്ട് 55 ശതമാനം കുറഞ്ഞുവെന്നാണ് കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രത്തിന്റെതന്നെ കണക്ക്. എന്നാൽ, മത്സ്യത്തൊഴിലാളികൾ പറയുന്നത് മത്തി കാണാനേയില്ലെന്നാണ്.സാധാരണക്കാരുടെ ഇഷ്‌ടവിഭവമായ മത്തിയുടെയും അയലയുടെയും ലഭ്യത വളരെ വേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. ലഭ്യതക്കുറവാണ് മത്തിവില കുത്തനെ ഉയരാൻ കാരണം. ഒമാനിൽനിന്നു ദിവസവും വിമാനത്തിൽ മത്തി നെടുമ്പാശേരിയിലെത്തിച്ച് കേരളത്തിലെങ്ങും വിൽപന നടത്തേണ്ട സ്‌ഥിതിയെത്തിയിരിക്കുന്നു– കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് പി.വി. വിൽസൺ അഭിപ്രായപ്പെട്ടു.

വംശവർധനവിൽ കുറവ് സംഭവിക്കുന്നതോടൊപ്പം കാലാവസ്‌ഥാവ്യതിയാനം മൂലം ഒട്ടനവധി ഇനം മീനുകൾ അധിവാസകേന്ദ്രം മാറ്റിക്കൊണ്ടിരിക്കുന്നു. കേരള തീരത്ത് അറബിക്കടലിലെ പ്രധാന ഇനമാണ് നെയ്മത്തിയും അയിലയും. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോൾ മുൻപന്തിയിലാണ് മത്തിയുടെ സ്‌ഥാനം. അയൺ, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ ഡി എന്നീ നിരവധി ധാതുക്കൾ മത്തിയിലടങ്ങിയിട്ടുണ്ട്.

<ശാഴ െൃര=/ളലമേൗൃല/കിറശമിബഛശഹബടമൃറശില04.ഷുഴ മഹശഴി=ഹലളേ>

ഒരു കിലോ മത്തിക്ക് 170 രൂപ വരെ കേരളത്തിൽ വിലയുണ്ടായി. അയലയുടെ വില 250 രൂപയിലെത്തി. ഒരു പതിറ്റാണ്ടു മുൻപ് ഒരു കിലോ മത്തിക്ക് 20 രൂപയും അയലയ്ക്ക് 40 രൂപയുമായിരുന്നു നിരക്ക്. മീൻ വില വർധനയുടെ പ്രധാന കാരണം ലഭ്യതയുടെ കുറവുതന്നെ. വരുംവർഷങ്ങളിലും മീൻവില കുത്തനെ ഉയരും. കാരണം നമ്മുടെ കടലിൽ ഭക്ഷ്യയോഗ്യമായ മത്സ്യത്തിന്റെ അളവ് ഓരോ വർഷവും കുറഞ്ഞുവരികയാണ്. തീരക്കടലിൽ ചൂട്കുറഞ്ഞ് തണുപ്പാകുമ്പോഴാണ് ഉപരിതല മത്സ്യങ്ങളായ ചാളയും അയലയുമൊക്കെ ധാരാളമായി വരുന്നത്. ചാള മഴമേഘങ്ങൾക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്നും പറയാറുണ്ട്.


യന്ത്രവത്കൃതബോട്ടുകൾ ചെറിയ കണ്ണികളുള്ള വലയിൽ വർഷവും 2.50 ലക്ഷം ടൺ പൊടിമീൻ പിടിച്ച് അന്യസംസ്‌ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. മുട്ട ഇടാൻ വരുന്ന മീൻകൂട്ടങ്ങൾ യന്ത്രവൽകൃത ബോട്ടുകളുടെ വലയിൽപ്പെടുന്നതും ഇവയുടെ പ്രജനനം നടക്കാതെ പോകുന്നതും മീൻകുറവിന് കാരണമാകുന്നു.

<യ>കേരളം മൂന്നാം സ്‌ഥാനത്ത്

മത്സ്യലഭ്യതയിൽ ഗുജറാത്തിനും (7.12ലക്ഷം ടൺ), തമിഴ്നാടിനും (6.65ലക്ഷം ടൺ) പിന്നിൽ മൂന്നാമതാണ് കേരളത്തിെൻറ സ്‌ഥാനം. കേരളത്തോളം നീളത്തിൽ കടലുണ്ടെങ്കിലും മീൻ ലഭ്യതയിൽ നാം പിന്നോട്ടുപോവുകയാണ്. മഴയും കാറും കോളും അനുകൂലമായിട്ടും ആഴ്ചകളോളം കടലിൽപോയിട്ടും ഒന്നും കിട്ടാതെ മടങ്ങുന്നവർ ഏറെപ്പേരാണ്. ചാകര കേരള തീരത്ത് അപൂർവസംഭവമായി.
കേരളത്തിനു പുറമെ ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ര്‌ട, പശ്ചിമ ബംഗാൾ സംസ്‌ഥാനങ്ങളിലും കഴിഞ്ഞ വർഷം മത്സ്യലഭ്യതയിൽ കാര്യമായ കുറവുണ്ടായിരിക്കുന്നു.

അയല, കൂന്തൽ, ചെമ്മീൻ, വറ്റ, കിളിമീൻ, കൊഴുവ എന്നിവ മുൻവർഷങ്ങളെക്കാൾ കേരള തീരത്തു കുറഞ്ഞു. നമ്മുടെ കടലിലുണ്ടായിരുന്ന 1000 ഇനം മത്സ്യങ്ങളിൽ എട്ടിനം മത്സ്യങ്ങൾ കടുത്ത വംശനാശ ഭീഷണി നേരിടുകയാണ്.

<ശാഴ െൃര=/ളലമേൗൃല/കിറശമിബഛശഹബടമൃറശില03.ഷുഴ മഹശഴി=ഹലളേ>

മത്സ്യം ഭക്ഷണത്തിന് എന്ന കാഴ്ചപ്പാടു മാറി വ്യവസായ ഉത്പന്നമായതോടെ കടൽ അപ്പാടെ കോരിയെടുത്ത് തീരസമ്പത്തിന്െ കൊള്ളയടിക്കുകയാണ്. വിദേശ ട്രോളറുകളും വൻകിട കപ്പലുകളും ആഴ്ചകളും മാസങ്ങളും തീരത്ത് തമ്പടിച്ച് പൊടിമീൻവരെ കോരിമാറ്റുന്നു.

ഓരോ വർഷവും പിടിക്കുന്ന 86 ദശലക്ഷം ടൺ മത്സ്യത്തിൽ 27 ദശലക്ഷം പന്നി, കോഴി, അക്വാകൾച്ചർ എന്നിവയ്ക്ക് തീറ്റ നിർമിക്കാനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉപജീവന മാർഗമെന്നതിൽ നിന്ന് കൊള്ളലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിലേക്ക് മത്സ്യബന്ധനത്തെ കൊണ്ടുപോകുന്നതോടെ ഒരു ജനതയും സംസ്കാരവും അതിജീവനത്തിനായി കേഴുന്ന സ്‌ഥിതിയിലാണ്. ഈ നില തുടർന്നാൽ 2048 ആകുമ്പോൾ ഭക്ഷ്യയോഗ്യമായ മത്സ്യം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും.

പ്ലാസ്റ്റിക്ക്, എണ്ണ, കീടനാശിനി, ആസിഡ് തുടങ്ങിയ മാലിന്യങ്ങൾ കടലിൽ അടിഞ്ഞുകൂടുന്നതും രാസമാലിന്യങ്ങൾ വ്യാപകമായി കായലിലേക്ക് എത്തുന്നതും കടൽജീവികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്– കൊല്ലത്തെ മത്സ്യവ്യാപാരിയായി കെ മത്യാസ് പറഞ്ഞു. പ്രജനനകാലത്ത് കടലിൽ ജെല്ലിഫിഷുകളുടെ (കടൽച്ചൊറി) വൻതോതിലുള്ള സാന്നിധ്യമാണ് മത്തി ഉൾപ്പെടെ മീനുകൾക്ക് തിരിച്ചടിയാവുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ആവാസവ്യവസ്‌ഥയിലും കാലാവസ്‌ഥയിലുമുണ്ടായ മാറ്റമാണ് മത്തിയുൾപ്പെടെയുള്ള മത്സ്യങ്ങൾ കേരളതീരം വിടാൻ കാരണം. ചൂടിനെ അതിജീവിക്കാൻ മത്തിപോലുള്ള മത്സ്യങ്ങൾക്കു കഴിയുന്നില്ല. അനുയോജ്യമായ ആവാസവ്യവസ്‌ഥതേടി കൂട്ടത്തോടെ മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണിവ. ഒമാനിൽ നിന്ന് വിമാനം കയറി കേരളത്തിലെത്തുന്ന മത്തിക്ക് വില 150 രൂപ വരെ. നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കാർഗോ വഴി ശരാശരി രണ്ടര ടൺ മത്തി വരുന്നുണ്ട്.

<യ>തയാറാക്കിയത്: റെജി ജോസഫ്