പോക്കിമോനും പിക്കാച്ചുവും
പോക്കിമോനും പിക്കാച്ചുവും
<യ> സോനു തോമസ്

അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ കുട്ടികൾ ഒരു രാക്ഷസന്റെ പിന്നാലെയാണ്. പോക്കിമോൻ ഗോ എന്ന ഗെയിമിലെ പിക്കാച്ചുവെന്ന രാക്ഷസന്റെ പിന്നാലെ. ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗെയിമാണ്പോക്കിമോൻ. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം മൊബൈലിലേക്ക് കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്. ജിപിഎസ് സംവിധാനമുള്ള സ്മാർട്ട് ഫോൺ ഉപയോക്‌താക്കൾക്ക് മാത്രമേ ഈ ഗെയിം കളിക്കാനാകൂ. ഫോൺ കാമറ ഉപയോഗിച്ച് അതിലൂടെ കാണുന്ന സ്‌ഥലങ്ങളിൽ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്‌ഥലത്താണ് പോക്കിമോൻ ഗെയിം നടക്കുന്നതെന്ന് സ്മാർട്ട്ഫോൺ സ്ക്രീനിൽ നോക്കുമ്പോൾ തോന്നും. കളിക്കുന്ന സ്‌ഥലത്തിനും കാലാവസ്‌ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം.

പോക്കിമോൻ കഥാപാത്രങ്ങളിൽ ഏറ്റവും പ്രശസ്തൻ പിക്കാച്ചുവാണ്. ജപ്പാൻ സംസ്കാരത്തിലുള്ള ഒരു രാക്ഷസനാണ് പിക്കാച്ചു. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം. വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തിൽ വരെ പോക്കിമോനെ കണ്ടെന്നിരിക്കും. സ്ക്രീനിലെ കാമറയിലൂടെയാണ് ഇവയെ കാണാൻ കഴിയുന്നത്. ഇവയെ പോക്കറ്റ്ബോൾ വച്ച് എറിഞ്ഞ് പിടിക്കണം. തുടർന്ന് ജിം എന്ന സ്‌ഥലത്ത് വച്ച് പോക്കിമോനുകൾ തമ്മിൽ യുദ്ധം നടക്കും.

ലക്ഷ്യം കച്ചവടം

ഗെയിം കഥാപാത്രങ്ങളെ തെരഞ്ഞു നടക്കുന്ന കളിക്കാരെ അടുത്തുള്ള കച്ചവട വ്യാപാര സ്‌ഥലങ്ങളിലേക്കെത്തിക്കുന്ന കച്ചവട തന്ത്രമാണ് പോക്കിമോൻ പരീക്ഷിക്കുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞ് നടക്കുന്ന ഗെയിം കളിക്കാർ അവയെ കണ്ടുപിടിക്കുന്നത് ഇങ്ങനെ ഉള്ള സ്‌ഥലങ്ങളിലായിരിക്കും. പോക്കിമോൻ സ്റ്റോപ്സ് എന്നാണ് ഇത്തരം സ്‌ഥലങ്ങളെ വിളിക്കുന്നത്. പോക്കിമോനെ കമ്പനി ഒളിപ്പിച്ചിരിക്കുന്നത് ചിലപ്പോൾ റസ്റ്ററന്റിലായിരിക്കും ചിലപ്പോൾ ബാറിൽ, തിയറ്ററിൽ അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇവിടെയത്തുന്ന കളിക്കാർ ഈ സ്‌ഥലങ്ങളിൽ നിന്ന് സാധാനം വാങ്ങാതെ പോകുമോ? ഈ ഗെയിം അവതരിപ്പിച്ചിതിന് ശേഷം ന്യൂയോർക്കിലെ ഒരു ബാറിലെ വിൽപ്പന 75 ശതമാനം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. ബാർ പരിസരത്ത് പോക്കിമാൻ കഥാപാത്രങ്ങളെ വിന്യസിക്കാൻ വെറും 10 ഡോളറാണ് കടയുടമയ്ക്ക് ചെലവായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ19ീമ2.ഷുഴ മഹശഴി=ഹലളേ>

കളിക്കാരെ കാത്തിരിക്കുന്നത് മരണം!

‘ഒരു പാവം ഗെയിം. അത് കുട്ടികൾ കളിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം’ ഭൂരിഭാഗം മാതാപിതക്കളും ചിന്തിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ കാര്യങ്ങൾ നിസാരമല്ല. പോക്കിമോൻ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് വിലയിരുത്തുന്നത്. പോക്കിമോനെ തേടിപ്പോകുന്ന കുട്ടികൾ കിണറ്റിലോ, പുഴയിലോ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാൻ സാധ്യതയുണ്ട്. പോക്കിമോൻ കളിച്ച് മുന്നോട്ടുപോയ കുട്ടികൾ തെന്നിവീണിട്ടുണ്ട്, ചിലർ വഴിയാത്രക്കാരുമായി ഇടിച്ചുവീണു. വാഹനമോടിക്കുമ്പോൾ ഗെയിം കളിച്ചുണ്ടാകുന്ന അപകടങ്ങളും വർധിക്കുന്നുണ്ട്. കുട്ടികൾ ഗെയിമിന് അടിമപ്പെടുന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാനസികമായും ശരീരികമായും തളർന്ന നിരവധികുട്ടികളാണ് ചികിത്സ തേടുന്നത്. ബാറുകൾ പോലുള്ള സ്‌ഥലങ്ങളിൽ പോക്കിമോനെ തേടിപ്പോകുന്ന കുട്ടികൾ പിന്നീട് അവിടത്തെ സ്‌ഥിരം സന്ദർശകർ ആകാനുള്ള സാധ്യതയുമുണ്ട്.


പോക്കിമോൻ വേട്ടക്കാർ സമൂഹത്തിന് വലിയ ശല്യമായി മാറിയിട്ടുണ്ട്. അമേരിക്കയിൽ പോലീസ് സ്റ്റേഷനുകളിലും കോടതി മുറികളിലും മറ്റ് ആളുകളുടെ പൂന്തോട്ടങ്ങളിലുമെല്ലാം പോക്കിമോൻ വേട്ടക്കാർ ഇരച്ചുകയറുന്നു. രാത്രിയിൽ പോക്കിമോൻകളിച്ചിരുന്ന രണ്ടുപേരെ മോഷ്‌ടാക്കളാണെന്ന് കരുതി വെടിവച്ച സംഭവവും അമേരിക്കയിലുണ്ടായി. പോക്കിമോന്റെ പേരിൽ കവർച്ചയും പിടിച്ചുപറിയും വരെ വർധിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചില ഗൾഫ് രാജ്യങ്ങളിൽ പോക്കിമോൻ നിരോധിച്ചിട്ടുണ്ട്.

മുതലെടുക്കാൻ സൈബർ കുറ്റവാളികളും

പോക്കിമാൻ ഗോയെ മുതലെടുക്കാൻ സൈബർ കുറ്റവാളികൾ സജീവമായിട്ടുണ്ട്. തേർഡ്പാർട്ടി സോഴ്സുകളിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഗെയിം ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരുടെ ഫോണിലേക്ക് വൈറസുകൾ എത്തിക്കാനും ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ രണ്ടുതവണ പോക്കിമോൻ ഗെയിം ഹാക്ക് ചെയ്യപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് ഉപയോക്‌താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നുള്ളതാണ്. ഗൂഗിൾപ്ലേ സ്റ്റോറിലും വ്യാജ പോക്കിമോൻ ഗെയിം ഉണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോക്‌തക്കളുടെ ഫോൺ ലോക്കായി പോയ സംഭവങ്ങൾവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പോക്കിമോൻ ഇന്ത്യയിലുമെത്തും

ഐഒഎസ്, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ലിസ്റ്റു ചെയ്തിട്ടുള്ള പോക്കിമോൻ ഗോ കുറഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. നിലവിൽ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് പോക്കിമോൻ കഥാപാത്രങ്ങൾ ഒളിച്ചിരിക്കുന്നത്. ഗെയിം സൂപ്പർ ഹിറ്റായ സാഹചര്യത്തിൽ ഏഷ്യയിലും യൂറോപ്പിലും ഗെയിം അധികം വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്. 3ജി/4ജി നെറ്റുവർക്കിൽ മാത്രമേ ഗെയിം കളിക്കാൻ സാധിക്കൂ. അധികം വൈകാതെ കേരളത്തിലെ നിരത്തുകളിലും പിക്കാച്ചുവിനെ തേടി നടക്കുന്നവരെ കാണാമെന്ന് ചുരുക്കം.

പിക്കാച്ചുവിനെ ട്രോളി സോഷ്യൽ മീഡിയ

പതിവുപോലെ പോക്കിമോനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല. പിക്കാച്ചുവിനെത്തെടി പോകുന്ന എസ്ഐ ബിജുവും സുന്ദരനും ഏവരുടെയും മനംകവരുന്ന ട്രോളുകളാണ്. പിക്കാച്ചുവിനെത്തേടിപ്പോകുന്ന മീശമാധവൻ കിണറ്റിൽ വിഴൂന്ന ട്രോളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഗെയിം കളിക്കുന്നതിലൂടെ കുട്ടികൾ അടക്കമുള്ള ഗെയിം പ്രേമികളുടെ ആരോഗ്യം നശിക്കുന്നുവെന്ന് പറഞ്ഞാണ് പോക്കിമോൻ ഗോ വരുന്നത്. ഗെയിം കളിക്കാൻ ആളുകൾ പുറത്ത് ഇറങ്ങി നടക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നും ആവശ്യത്തിന് വ്യായാമം ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പിക്കാച്ചുവെന്ന രാക്ഷസന് അടിമകളായി മാറുന്നതിലൂടെ മറ്റൊരു ദുരന്തത്തിനാണ് പോക്കിമോൻ ഗോ വഴിയൊരുക്കുന്നത് എന്നതാണ് യാഥാർഥ്യം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ19ീമ3.ഷുഴ മഹശഴി=ഹലളേ>