സ്വപ്നംകണ്ടതു കെന്നഡി, സാക്ഷിയായതു നിക്സൺ
സ്വപ്നംകണ്ടതു കെന്നഡി, സാക്ഷിയായതു നിക്സൺ
മനുഷ്യന്റെ പാദമുദ്രകൾ ചന്ദ്രോപരിതലത്തിൽ പതിഞ്ഞിട്ട് ഇന്നു 47 വർഷം. 1969 ജൂലൈ 21 നാണ് മനുഷ്യന്റെ ചാന്ദ്രസ്വപ്നം യാഥാർഥ്യമായത്്. സ്പേസ് വാഹനം ആദ്യമായി ചന്ദ്രനിലേക്കയച്ചത് ലൂണ 2 ദൗത്യത്തിലൂടെ റഷ്യയായിരുന്നു.

<യ>കെന്നഡിയുടെ വെല്ലുവിളി

യുഎസ് പ്രസിഡന്റായിരുന്ന ജോൺ.എഫ്.കെന്നഡി 1961 മേയ് 25 നു യുഎസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ സാങ്കേതികത്തികവിലും അഭിമാനബോധത്തിലും യുഎസ് റഷ്യയ്ക്കു പിന്നിലായെന്ന് ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യനെ പത്തു വർഷത്തിനുളളിൽ ചന്ദ്രനിലെത്തിക്കാൻ ജോൺ.എഫ്്. കെന്നഡി യുഎസ് ഗവേഷകരെ വെല്ലുവിളിച്ചു. റഷ്യൻ നിർമിത സ്പേസ് വാഹനം ചന്ദ്രോപരിതലത്തിലെത്തിയതിനു പത്തു വർഷത്തിനു ശേഷം യുഎസിന്റെ അപ്പോളോ 11 ദൗത്യം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു.

<ശാഴ െൃര=/ളലമേൗൃല/ങീീിബറലലുശസമ.ഷുഴ മഹശഴി=ഹലളേ>

<യ>ചന്ദ്രനെ വലംവച്ച് കൊളിൻസ്

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ച് കോംപ്ലക്സിൽ നിന്ന് 1969 ജൂലൈ 16 നാണ് അപ്പോളോ 11 ചാന്ദ്രയാത്രികരുമായി പുറപ്പെട്ടത്്. കമാൻഡർ നീൽ ആംസ്ട്രോംഗ്, കമാൻഡ്് മൊഡ്യൂൾ പൈലറ്റ് മൈക്കിൾ കോളിൻസ്, ലൂണാർ മോഡ്യൂൾ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു അപ്പോളോ 11 ലെ യാത്രികർ. ചാന്ദ്രയാത്രികർ സ്പേസ് സ്യൂട്ട് ധരിച്ചിരുന്നു.

സാറ്റേൺ വി ഉപയോഗിച്ചാണു വിക്ഷേപണം നടത്തിയത്. കമാൻഡ്്്് മോഡ്യൂളും കമാൻഡ്്്് സർവീസ് മൊഡ്യൂളും (കൊളംബിയ) ചേർന്ന ഭാഗവും ഈഗിൾ എന്ന ചാന്ദ്രവാഹനവുമാണു വിക്ഷേപിക്കപ്പെട്ടത്്. വിക്ഷേപണത്തിനു 12 മിനിറ്റിനു ശേഷം വാഹനം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. മൂന്നു ദിവസത്തിനു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലും. തൊട്ടടുത്ത ദിവസം ആംസ്ട്രോംഗും ആൽഡ്രിനും ഈഗിൾ എന്ന ചാന്ദ്രവാഹനത്തിലേക്കു കയറി. ആ സമയം കോളിൻസ്്് കൊളംബിയയിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു.

<ശാഴ െൃര=/ളലമേൗൃല/ങീീിബരീഹഹശിെ.ഷുഴ മഹശഴി=ഹലളേ>

<യ>ആ നിമിഷത്തിന്റെ നിർവൃതിയിൽ

കൊളംബിയ കമാൻഡ് മോഡ്യൂളിൽ നിന്നു ലൂണാർ മൊഡ്യൂൾ (ചാന്ദ്രവാഹനം) ഈഗിൾ വേർപെട്ടു നീങ്ങി. ജൂലൈ 20ന്് ഈഗിൾ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. ആറര മണിക്കൂറിനു ശേഷമാണ് ഈഗിളിന്റെ വാതിൽ തുറന്ന് കോണി വഴി ആംസ്ട്രോംഗ് പൊടിയണിഞ്ഞ ചന്ദ്രോപരിതലത്തിൽ കാലു കുത്തിയത്്. കമാൻഡർ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യനായി. ആ നിമിഷത്തിന്റെ നിർവൃതിയിൽ ആംസ്ട്രോംഗ് പറഞ്ഞ വാക്കുകൾ ആ ദൗത്യം പോലെ തന്നെ ചിരസ്മരണീയമായി. ‘ ഇത് ഒരു മനുഷ്യന്റെ കേവലമൊരു ചുവടു മാത്രം, എന്നാൽ മനുഷ്യരാശിക്കോ ഒരു കുതിച്ചു ചാട്ടം.‘

തുടർന്നു കോണിയുടെ രണ്ടാമത്തെ പടിയിൽ സ്‌ഥാപിച്ചിരുന്ന കാമറ ചന്ദ്രനിൽ സ്്ഥാപിച്ചു. ഈ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ടെലിവിഷൻ മുഖേന ലോകമെമ്പാടുമെത്തിയത്്. തുടർന്ന ്ആൽഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി. പരീക്ഷണങ്ങളിലേർപ്പെട്ടു. ഇരുവരും ഈഗിളിലെ ഉപകരണങ്ങൾ പരിശോധിച്ചു വിവരങ്ങൾ കോളിൻസിനു നല്കിക്കൊണ്ടിരുന്നു.

<ശാഴ െൃര=/ളലമേൗൃല/ങീീിബമുുീഹീ.ഷുഴ മഹശഴി=ഹലളേ>

<യ>ലോഹഫലകം സ്‌ഥാപിച്ചു


പൊടി മൂടിയ ചന്ദ്രോപരിതലത്തിൽ യാത്രികരുടെ കാൽപ്പാടുകൾ പതിഞ്ഞു. കോടാനുകോടി മനുഷ്യരുടെ പ്രാർഥനകൾ മൂന്നുപേരിലേക്കൊതുങ്ങി. മടങ്ങുന്നതിനു മുമ്പ്്് ഒരു ലോഹഫലകം അവർ ചന്ദ്രോപരിതലത്തിൽ സ്‌ഥാപിച്ചു. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: ‘ഞങ്ങൾ..ഭൂമി എന്ന ഗ്രഹത്തിൽ നിന്ന്് ആദ്യമായി ഇവിടെ കാലുകുത്തിയവർ, എ.ഡി 1969 ൽ. മനുഷ്യവർഗത്തിന്റെ സമാധാനത്തിനു വേണ്ടി ഞങ്ങൾ ഇവിടെയെത്തി.‘ 21 മണിക്കൂറും 31 മിനിറ്റും ഈഗിൾ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു.

<യ>21.5 കിലോ പാറയും മണ്ണും

ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ രണ്ടര മണിക്കൂർ ചെലവഴിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന നിരവധി പരീക്ഷണങ്ങൾ നടത്തി. ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ചു. 21.5 കിലോ പാറയും മണ്ണുമാണു ശേഖരിച്ചത്്. യുഎസ് നേട്ടത്തിന്റെ സൂചകമായി യുഎസ് പതാക സ്‌ഥാപിച്ചു. യാത്രികർ ചന്ദ്രോപരിതലത്തിൽ നടന്നു; ഒപ്പം കരുതിയിരുന്ന ലൂണാർ റോവർ വാഹനത്തിൽ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.

രണ്ടരമണിക്കൂറിനു ശേഷം ഇരുവരും ഈഗിളിൽ പ്രവേശിച്ചു. കമാൻഡ് സർവീസ് മൊഡ്യൂളിലേക്കു യാത്രികരെ തിരികെയെത്തിച്ചത്്് ഈഗിളിലെ അസൻഡ് മൊഡ്യൂളായിരുന്നു. ആംസ്ട്രോംഗും ആൽഡ്രിനും മാതൃപേടകമായ കൊളംബിയ കമാൻഡ് മൊഡ്യൂളിൽ തിരിച്ചെത്തി. തുടർന്ന് ഈഗിൾ കമാൻഡ് മോഡ്യൂളിൽ നിന്നു വിച്ഛേദിക്കപ്പെട്ടു.

<ശാഴ െൃര=/ളലമേൗൃല/ങീീിബമെേൃീ.ഷുഴ മഹശഴി=ഹലളേ>

<യ>ജൂലൈ 24 നു പസഫിക് സമുദ്രത്തിൽ

യാത്രികരുമായി കൊളംബിയ തിരികെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതിനു ശേഷം പാരച്യൂട്ടുകൾ വിടർത്തി സുരക്ഷിതമായി പസഫിക് സമുദ്രം ലക്ഷ്യമാക്കി സഞ്ചരിച്ചു. 1969 ജൂലൈ 24 നു പസഫിക് സമുദ്രത്തിൽ ഇറങ്ങിയ ചാന്ദ്രവാഹനത്തിലെ യാത്രികരെ നേവി ഗാർഡുകളുടെ സഹായത്തോടെ ഹെലികോപ്ററർ വഴി യുഎസ്എസ് ഹോർനെറ്റ് എന്ന കപ്പലിലേക്കു മാറ്റി.

<യ>സ്റ്റാൻ ലെബറിന്റെ കാമറ

ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ ശാസ്ത്രവിജയം. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടു യാത്രികർക്കൊപ്പം ആദരിക്കപ്പെടേണ്ട ഒരാൾ കൂടിയുണ്ട്. വെസ്റ്റിംഗ്ഹൗസിലെ എൻജിനിയർ സ്റ്റാൻ ലെബർ. ലെബർ വികസിപ്പിച്ചെടുത്ത കാമറയാണു ചാന്ദ്രദൗത്യത്തിന്റെ വിലപ്പെട്ട ദൃശ്യങ്ങൾ ലോകത്തിനു നല്കിയത്്. വിക്ഷേപണത്തിന്റെ സമ്മർദ്ദങ്ങളെയും ചന്ദ്രനിലെ ഭാരമില്ലായ്മയ്ക്കു തുല്യമായ അവസ്‌ഥയെയും അതിജീവിക്കുന്ന ഒരു കാമറ എന്നത് അക്കാലത്ത് ഒരു വെല്ലുവിളി തന്നെയായിരുന്നു.

അപ്പോളോ 11 ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയായി. കെന്നഡിയുടെ സ്വപ്നം റിച്ചാർഡ്്് നിക്സണിന്റെ കാലത്തു സഫലമായി. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും സുരക്ഷിതരായി മടക്കിക്കൊണ്ടുവരാനും സാധിച്ചു. പ്രയത്നിക്കാൻ തയാറാണെങ്കിൽ അതിരുകളില്ലാത്ത സ്വപ്നം അരികിലാണെന്നു തെളിയിച്ച സംഭവം. അതോടെ സ്പേസ് മേഖലയിൽ യുഎസ് ആധിപത്യത്തിനു തുടക്കമായി.

തയാറാക്കിയത്– <യ>ടി.ജി.ബൈജുനാഥ്