കുതിച്ചുപായാൻ ഇരട്ടക്കുഴൽപ്പാത
കുതിച്ചുപായാൻ ഇരട്ടക്കുഴൽപ്പാത
കേരളത്തിലെ ആദ്യത്തെ ട്വിൻട്യൂബ് ടണൽ (ഇരട്ടക്കുഴൽപാത) പാലക്കാട്–തൃശൂർ ജില്ലാ അതിർത്തിയായ കുതിരാൻകുന്നിൽ നിർമാണം പൂരോഗമിക്കുകയാണ്. ഇടതുഭാഗത്തെ തുരങ്കപാത നിർമാണം ഈ ആഴ്ചയോടെ നൂറുമീറ്ററോളം ദൂരമാകകും. 915 മീറ്ററാണ് ഓരോ തുരങ്കത്തിന്റെയും ദൂരം.

തുരങ്കപാത നിർമാണം പൂർത്തിയായാൽ ഇതരസംസ്‌ഥാനത്തുനിന്നും വാളയാർ വഴി പാലക്കാട് ചുരം കടന്ന് ദൈവത്തിന്റെ നാടായ കേരളത്തിലേക്ക് പ്രവേശിക്കുക കുതിരാനിലെ ഈ ഇരട്ട തുരങ്കപാതയിലൂടെയാകും. വലതുഭാഗത്ത് നിർമിക്കുന്ന മറ്റൊരു ടണലിലൂടെയാകും ഗുഡ്ബൈ പറഞ്ഞ് അന്യവാഹനങ്ങൾ കേരളം വിട്ടുപോകുക.

<ശാഴ െൃര=/ളലമേൗൃല/ിമശേീിമഹബവശഴവംമ്യബരേൃബ082316.ഷുഴ മഹശഴി=ഹലളേ>ഇത് യാഥാർഥ്യമാകാൻ ഇനി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരില്ലെന്നാണ് പ്രവൃത്തിയുടെ പുരോഗതി തെളിയിക്കുന്നത്. നിർമാണം തുടങ്ങി ഒരു വർഷത്തിനകം തന്നെ രണ്ടു ടണൽ നിർമാണവും പൂർത്തിയാക്കുമെന്ന് കരാർ കമ്പനി ഉറപ്പുപറയുന്നു.

കേരള അതിർത്തിയായ വാളയാറിൽനിന്നുള്ള നാലുവരിപ്പാതയുടെ തുടർച്ചയായി വടക്കഞ്ചേരി–മണ്ണുത്തി റോഡ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുതിരാൻ കുന്നിലും ഇരട്ടകുഴൽ തുരങ്കം നിർമിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയും 29 കിലോമീറ്റർ വരുന്ന വടക്കഞ്ചേരി മണ്ണുത്തി പാതയാകും. ആറുവരി പാതനിർമാണം നിർത്തിവച്ചും പിന്നെ തുടങ്ങിയും ഇഴഞ്ഞും നിരങ്ങിയുമാണ് നീങ്ങുന്നത്. എങ്കിലും ടണൽ നിർമാണത്തോടൊപ്പം ഇരുഭാഗത്തെയും ആറുവരിപ്പാതയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം.

<ശാഴ െൃര=/ളലമേൗൃല/ൃീമറബംീൃസബെ072316.ഷുഴ മഹശഴി=ൃശഴവേ>മംഗലം–ഗോവിന്ദാപുരം സംസ്‌ഥാനപാതയിൽ നിന്നുള്ള വാഹനപെരുപ്പം കൂടി കണക്കിലെടുത്താണ് വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കെഎംസി കമ്പനിയാണ് ടണൽ ഉൾപ്പെടെയുള്ള ആറുവരിപ്പാതയുടെ മുഖ്യകരാർ ഏറ്റെടുത്തിരിക്കുന്നത്. കെഎംസി കമ്പനി പിന്നീട് ടണൽനിർമാണം സബ് കരാർ നല്കിയിരിക്കുകയാണ്. മുംബൈ ആസ്‌ഥാനമായുള്ള പ്രഗതി എൻജിനിയറിംഗ് ആൻഡ് റെയിൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടണൽനിർമാണ ചുമതല.ഹിമാചൽ പ്രദേശിലെ കോൾഡാൻ പാതയിൽ പ്രഗതി കമ്പനി നിർമിച്ചിട്ടുള്ള ഇരട്ടക്കുഴൽപാതയുടെ മാതൃകയിലാണ് കുതിരാനിലെ തുരങ്കമൊരുക്കുന്നത്. മുംബൈ–പൂന പാതയിലെ ബാത്തൻ ടണലും പ്രഗതിയുടേതാണ്.

874 കോടി രൂപയാണ് ആറുവരിപ്പാതയ്ക്കായി ചെലവു കണക്കാക്കിയിട്ടുള്ളത്. ഇതിൽ നൂറുകോടി രൂപ തുരങ്കനിർമാണത്തിനു വേണ്ടിവരും. 10 മീറ്റർ ഉയരമാണ് തുരങ്കത്തിനുള്ളത്. 14 മീറ്റർ വീതിയും. ഓരോ തുരങ്കവും മൂന്നുവരി പാതയാകും. ഏഴുമീറ്റർ ഉയരത്തിലാണ് ഇപ്പോൾ തുരങ്കത്തിനായി ബൂമർ പാറതുരന്ന് കുതിക്കുന്നത്. ഈ ഉയരത്തിൽ തുരങ്കം പൂർത്തിയായശേഷമേ മൂന്നു മീറ്റർ അടിയിലേക്ക് നിർമിക്കുകയുള്ളുവെന്ന് പ്രഗതി കമ്പനിയുടെ സീനിയർ ഫോർമാൻ കൊല്ലം ചാത്തന്നൂർ സ്വദേശി എം.സുദേവൻ പറഞ്ഞു.


രണ്ടുതുരങ്കങ്ങൾ തമ്മിൽ ഇരുപതുമീറ്ററാണ് അകലം. തുരങ്കത്തിനുള്ളിൽ ഇവ രണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്ന് ഇടവഴികളുണ്ടാകും. ഇവ തമ്മിൽ 300 മീറ്റർ അകലമുണ്ടാകും. കുതിരാൻമലയുടെ 50 മീറ്റർ അടിയിലൂടെയാണ് തുരങ്കനിർമാണം. ഇതിനു സുരക്ഷാ സംവിധാനമെന്ന നിലയിൽ തുരങ്കങ്ങൾക്കുള്ളിൽനിന്നും മുകളിലേക്ക് വായുസഞ്ചാര വാൽവുകളും നിർമിക്കും. ഇടതുഭാഗത്തെ തുരങ്കനിർമാണത്തോടൊപ്പം വലതുഭാഗത്തേയും തുരങ്കനിർമാണ പണികളും വൈകാതെ ആരംഭിക്കും.

ഇതിനൊപ്പം മലയുടെ മറുഭാഗത്തുനിന്നും (തൃശൂർ ഭാഗം) തുരങ്കനിർമാണം തുടങ്ങേണ്ടതുണ്ട്. ഇതിനായി മറ്റൊരു ബൂമർ ആന്ധ്രയിൽനിന്നും ഈമാസം ഒടുവിൽ കുതിരാനിലെത്തും. എഴുപതോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ് തുരങ്കനിർമാണ ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്. രാത്രിയും പകലും ഇടവേളകളില്ലാതെയാണ് പണികൾ.

തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കുതിരാൻ വളവുകളും കുരുക്കും കുപ്പിക്കഴുത്തുപോലെയുള്ള ഇരുമ്പുപാലത്തിലെ ഞെരുക്കങ്ങളും ഒഴിവാകും. നിലവിലെ വടക്കഞ്ചേരി–മണ്ണുത്തിപാതയിൽ ഒരു കിലോമീറ്ററിന്റെ കുറവും വരും. ഇപ്പോൾ മണിക്കൂറുകൾ വേണ്ടിവരുന്ന യാത്ര അരമണിക്കൂറിൽ താഴെയായും ചുരുങ്ങും.

കേരളത്തിലെ ആദ്യത്തെ ട്വിൻട്യൂബ് ടണലുകൾക്ക് ഭംഗിയും ഉറപ്പും നല്കുന്നതിൽ ബൂമർ എന്ന യന്ത്രസംവിധാനത്തിന്റെ പങ്കും ചെറുതല്ല. ആന്ധ്രയിൽ നിന്ന് ഇറക്കിയിട്ടുള്ള ഈ പാറതുരപ്പന് എട്ടുകോടിയാണ് മതിപ്പുവില. വിദേശ പാർട്സുകളാണ് ബൂമറിന്റെ കുതിപ്പു കൂട്ടുന്നത്. അഞ്ചു വർഷം മുമ്പുവരെ നോർത്ത് ഇന്ത്യയിലെ ചില വൻകിട കരാർ കമ്പനികൾക്കു മാത്രമാണ് കാംറോക്ക് എന്ന പേരുള്ള ഈ ബൂമർ യന്ത്രം സ്വന്തമായുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്‌ഥിതി മാറി. അതിവേഗം ഡ്രില്ലിംഗ് നടത്തുന്ന യന്ത്രമായതിനാൽ ഡ്രില്ലിംഗ് ജംബോ എന്നും ബൂമറിന് പേരുണ്ട്.

ഓരോദിവസവും നിരവധിപേരാണ് തുരങ്കനിർമാണം കാണാൻ കുതിരാനിലെത്തുന്നത്. വരുന്നവരുടെ പ്രധാന ആകർഷണവും ബൂമർ തന്നെയാണ്.

<യ>ഫ്രാൻസിസ് തയ്യൂർ