Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്തിനോവിക്കലുകളുടേയും നടുവിലായിരുന്നു സിനിമയുടെ സംവിധായകൻ...

മറുപടി പറയാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുക... തളർന്നിരിക്കുന്നവനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിക്കുക... സിനിമയെ സ്നേഹിച്ചു പോയതിനാണോ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ... ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഒരു യുവ സംവിധായകന്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി പെട്ടിയിൽ തന്നെ ഇരുന്നു പോകുമെന്ന് പലരും അഭിപ്രായം പറഞ്ഞ അവരുടെ രാവുകൾ എന്ന സിനിമ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചിറകടിച്ചു ഉയരാൻ തുടങ്ങിയതെങ്ങനെയെന്ന് സംവിധായകൻ ഷാനിൽ മുഹമ്മദ് മനസ് തുറക്കുന്നു....

<യ> ചിരി മായാത്ത മുഖവുമായി അജയ്

‘‘അവരുടെ രാവുകൾ സിനിമയെക്കുറിച്ച് എന്തു പറഞ്ഞു തുടങ്ങിയാലും അജയ്യിൽ ചെന്നു മാത്രമേ അവസാനിക്കൂ. അത് അജയ് എനിക്കു തന്ന പിന്തുണയും സ്നേഹവും കൊണ്ടു മാത്രമാണ്. സെറ്റിൽ ഞാൻ ടെൻഷനിലാണെന്നു കണ്ടാൽ അജയ് ടെൻഷൻ മാറ്റാൻ വേണ്ടി കാണിക്കുന്ന കുസൃതികൾ കണ്ടാൽ പിന്നെ ഷൂട്ടിംഗ് സെറ്റ് മൊത്തത്തിൽ ഉഷാറാകും. എപ്പോഴും ചിരിച്ചു മാത്രമേ അജയ്യെ കണ്ടിട്ടുള്ളു. നീ ഹാപ്പി ആയാൽ അല്ലേ ഷാനിലെ മറ്റുള്ളവരും ഹാപ്പിയാകു. നിന്റെ മൂഡ് ശരിയല്ലേ ഷൂട്ട് നമ്മുക്ക് ഇപ്പോൾ നിർത്താം. നാളെ നീ ഫ്രീയായിട്ടങ്ങ് തുടങ്ങിയാൽ മതിയെന്നേ. ഒന്നേയുള്ളു സിനിമ എല്ലാവർക്കും ഇഷ്‌ടപ്പെടണം. അതിന് നീ ഹാപ്പിയാകണം ഈ വാക്കുകൾ തന്നെയായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു ഷൂട്ടിംഗ് സെറ്റിൽ വർക്ക് ചെയ്യുന്നത് 150 പേരാണെങ്കിൽ അത്രയും പേരും ഹാപ്പിയായി തന്നെ ആ സിനിമയെ സമീപിക്കണമെന്നന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അജയ്.സെറ്റിലെത്തുമ്പോഴും അല്ലാത്തപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അജയ്യെ കാണാൻ പറ്റില്ല. അജയ് ഒരു അദൃശ്യ ശക്‌തിയായി ഞങ്ങളോടൊപ്പമുണ്ട് .ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നത് മരണത്തിന്റെ തലേന്നുള്ള അജയ്യുടെ ഫോൺകോളാണ്.’’

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> മറക്കാൻ പറ്റുന്നില്ല ആ ഫോൺ കോൾ

‘‘ഫെബ്രുവരിയിൽ തുടങ്ങിയ സിനിമയുടെ ഷൂട്ട് ഏപ്രിലോടെ പൂർത്തിയായി. ഏതു സമയത്തും അജയ്യുടെ കോൾ വരും. എന്തായി വർക്കെല്ലാം ഉഷാറായി നടക്കുന്നില്ലേ. ഷാനിലേ നമ്മുക്ക് എങ്ങനെയെങ്കിലും അടുത്ത മാസം(മേയിൽ) അവരുടെ രാവുകൾ തിയറ്ററിലെത്തിക്കണം. എന്തായാലും ഞാൻ നാളെ ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് വരാം എന്നിട്ടു ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തതാണ്. അടുത്ത ദിവസം എന്നെ തേടിയെത്തുന്നത് അജയ്യുടെ മരണവാർത്തയാണ്. കേട്ടത് സത്യം തന്നെയാണെന്ന്് വിശ്വസിക്കാൻ നന്നേ പാടുപ്പെട്ടു. തലേന്നു പോലും എന്നെ വിളിച്ച് സിനിമയെ കുറിച്ച് വാതോരാതെ സംസാരിച്ചയാൾ ഇങ്ങനെ ചെയ്യില്ലാ എന്നു തന്നെ മനസ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അറിഞ്ഞത് സത്യമാണോ എന്നു ചോദിച്ചുള്ള തുടരെ തുടരെയുള്ള ഫോൺ കോളുകൾ കൂടി എത്തിയതോടെ ഞാൻ ആകെ തളർന്നു. എല്ലാവരോടും പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു. അജയ് നമ്മളെ വിട്ടു പോയി. എന്തിനായിരിക്കും അജയ് അങ്ങനെ ചെയ്തത്. ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്തു പ്രശ്നമായിരുന്നു അവനുണ്ടായിരുന്നത്.’’

<യ> ചോദ്യങ്ങൾ ഒരുപാട് ബാക്കിവെച്ചുള്ള യാത്ര

‘‘ ഒരുപാട് ചോദ്യങ്ങൾ ബാക്കിവെച്ചാണ് അജയ് കൃഷ്ണൻ യാത്രയായത്. എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഈ ചിത്രത്തിന്റെ തിരക്കഥയുമായി അജയ്യെ സമീപിച്ച അന്നു മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം. നടൻ ആസിഫ് അലിയുടെ ഡേറ്റ് കിട്ടി. ഇനി മറ്റുള്ളവരുടെ കൂടെ കിട്ടിയാൽ മതിയെന്നു പറഞ്ഞപ്പോൾ. അതൊക്കെ കിട്ടും നമ്മൾ എന്തായാലും ഈ സിനിമ ചെയ്യുവല്ലേ എന്നായിരുന്നു ചോദ്യം. പിന്നീട് ഇങ്ങോട്ട് അജയ്യെ ഹാപ്പിയായിട്ടല്ലാതെ കണ്ടിട്ടില്ല. അജയ്യെ പരിചയപ്പെടുന്ന ഏതൊരാളും പെട്ടെന്നൊന്നും അവനെ മറക്കില്ല. അത്ര പെട്ടെന്നായിരിക്കും അജയ് എല്ലാവരുടെയും മനസിൽ ഇടം പിടിക്കുന്നത്. ഏപ്രിലിൽ ഇങ്ങനെ ഒരു അപ്രതീക്ഷത വിയോഗം ഉണ്ടായ ശേഷം ഒരുപാട് ചോദ്യങ്ങൾ അജയ്യെ ചുറ്റിപറ്റി ഉയർന്നു. ഈ ചോദ്യങ്ങളിൽ ഏറിയ പങ്കും എന്നെ തേടി തന്നെയാണ് എത്തിയത്. മരണത്തെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുക. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി അജയ് അങ്ങുപോയി. ഇതിനിടെ അവരുടെ രാവുകൾ സിനിമ കാരണമാണ് അജയ് ഈ കടുംകൈ ചെയ്തെന്ന രീതിയിൽ വാർത്തകൾ വന്നു. ഇതോടെ ഞാൻ ആകെ തളർന്നു.’’

<യ> ഫോൺ സ്വിച്ച് ഓഫ് ആക്കേണ്ട അവസ്‌ഥ

‘‘അവരുടെ രാവുകൾ സിനിമയുടെ പ്രിവ്യൂ കണ്ടിട്ടാണ് അജയ് ജീവനൊടുക്കിയത്. സിനിമ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുമെന്നു ഭയന്നാണ് അജയ് ഇത് ചെയ്തതെന്ന രീതിയിലായിരുന്നു വാർത്തകൾ വന്നത്. ഷൂട്ടിംഗ് മാത്രം കഴിഞ്ഞ സിനിമയുടെ പ്രിവ്യൂ എങ്ങനെയാണ് അജയ് കാണുന്നത്. ഡബ്ബിംഗ് എഡിറ്റിംഗും ഉൾപ്പടെയുള്ള വർക്കുകൾ നടക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളു ആ സമയത്ത്(ഏപ്രിലിൽ) അതിന്റെ തിരക്കിൽ നിൽക്കുമ്പോളാണ് അജയ്യുടെ അപ്രതീക്ഷിത വിയോഗം. ആ ഷോക്കിൽ നിന്ന് ഒന്നു നേരെയാകാൻ തന്നെ എത്രയോ ദിവസങ്ങളെടുത്തു. മറുപടി പറഞ്ഞ് മടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്‌ഥവരെ ഉണ്ടായി. ആഴ്ചകളോളം എന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അപ്പോഴത്തെ എന്റെ അവസ്‌ഥ കണ്ട വീട്ടുകാരും ഭാര്യയുമെല്ലാം ഒരുപാട് വിഷമിച്ചിട്ടുണ്ട്. അജയ്യുടെ അദൃശ്യമായ സാന്നിധ്യം എന്നോടൊപ്പമുണ്ട്. എന്റെ മനസിന് പിന്തുണ നല്കുന്നതും അതു തന്നെയാണ്. ഒന്നോർക്കണം ഒരു സിനിമയുടെ പ്രിവ്യു കാണണമെങ്കിൽ ആ സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞിരിക്കണം. അല്ലാതെ ഷൂട്ടിംഗ് മാത്രം കഴിഞ്ഞത് കൊണ്ട് കാര്യമില്ല. ഇപ്പോഴും സിനിമയുടെ 80 ശതമാനം ജോലി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.’’

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ23ൗമ3.ഷുഴ മഹശഴി=ഹലളേ>

<യ> മരണത്തെ വിൽക്കാൻ ശ്രമിച്ചവരോട് പ്രതികരിച്ചില്ല

‘‘അജയ്യുടെ മരണം തന്ന ഷോക്കിൽ നിന്ന്് ഇപ്പോഴും ഞാൻ പൂർണമുക്‌തനല്ല. നുണക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചവരോട് ആ സമയം പ്രതികരിക്കാൻ നിന്നില്ല. മരണത്തെ മാർക്കറ്റ് ചെയ്യാൻ മാത്രം സംസ്കാരശൂന്യരായിരുന്നില്ല ഞങ്ങൾ. അതുകൊണ്ട് തന്നെയാണ് അന്ന് പലരീതിയിൽ സിനിമയെ തകർക്കാൻ ശ്രമിച്ചവരോട് മറുപടി കൊടുക്കാതിരുന്നത്. അവരുടെ രാവുകൾ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു ഉൾപ്പടെ സിനിമയുമായി സഹകരിച്ച അത്രയും പേരും ഒരേ സ്വരത്തിൽ അത്തരം വാർത്തകളോട് പ്രതികരിക്കേണ്ടയെന്നാണ് പറഞ്ഞത്. മരണത്തെ വിൽക്കാൻ ശ്രമിച്ചവരെ ഞങ്ങൾ മൗനം കൊണ്ട് പ്രതിരോധിച്ചു. അന്നു ഞങ്ങൾക്കെല്ലാം ഉറപ്പായിരുന്നു ഈ ചിത്രം തിയറ്ററിലെത്തുമെന്ന്. അജയ് ഉണ്ടായിരുന്നുവെങ്കിൽ മേയ് 20ന് തിയറ്ററിലെത്തേണ്ടതായിരുന്നു അവരുടെ രാവുകൾ.’’

<യ> അജയ്യുടെ വീട്ടുകാർ തന്ന പിന്തുണ

‘‘മരണം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം അജയ്യുടെ അച്ഛൻ രാധാകൃഷ്ണൻ എന്നെ കാണാനായി വന്നു. നടന്ന സംഭവങ്ങളെ കുറിച്ചോർത്ത് വിഷമിക്കാതെ അജയ് തുടങ്ങിവെച്ചത് നമ്മൾക്കെല്ലാർക്കും കൂടി അങ്ങ് പൂർത്തീകരിക്കണ്ടേ എന്നു ചോദിച്ചു. ഇതിനിടയിൽ അജയ്യുടെ സുഹൃത്തുക്കളും സിനിമ തിയറ്ററിലെത്തിക്കാനായി മുന്നോട്ട് വന്നിരുന്നു. എന്നാൽ അജയ്യുടെ അച്ഛൻ തന്നെ ഈ കാര്യത്തിൽ മുൻകൈയെടുത്തതോടെ അവരുടെ രാവുകൾ തിയറ്ററിലെത്തുമെന്ന് ഉറപ്പായി. പിന്നെ പതുക്കെ പതുക്കെ സിനിമയുടെ മറ്റ് വർക്കുകൾ തുടങ്ങി. ഡബ്ബിംഗ് ഇപ്പോൾ പൂർണമായി. ഇനി ഫൈനൽ ഡ്രിമ്മിംഗും എഡിറ്റിംഗും കൂടി മാത്രമേ പൂർത്തിയാകാനുള്ളു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14നാണ് പുറത്തിറക്കിയത്. ഈ സമയത്ത് പിന്തുണ തന്ന ആരേയും ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ രാവുകൾ ടീം തന്ന പിന്തുണ, താങ്ങായി നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ പ്രാർഥനകളുമെല്ലാമാണ് എനിക്ക് മുന്നോട്ടു പോകാനുള്ള ഊർജം തന്നത്.’’

<യ> കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവരോട്

‘‘എന്തിനാണ് അവർ ഇത്തരം കെട്ടുക്കഥകൾ മെനഞ്ഞെടുത്തത് എന്നറിയില്ല. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർക്കുള്ള മറുപടിയുമല്ല ഈ സിനിമ. ആരോടും ഒരു ഉപദ്രവവും ഇതുവരെ ചെയ്തിട്ടില്ല. സിനിമയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നവർക്കുള്ള ഗിഫ്റ്റാണ് അവരുടെ രാവുകൾ എന്ന സിനിമ. ഒപ്പം അജയ് തുടങ്ങിവെച്ചത് പൂർത്തീകരിക്കണമെന്നുള്ള അടങ്ങാത്ത വാശിയും. സിനിമാ മോഹികളായ ഒരുപറ്റം ആൾക്കാരുടെ ഒരുപാട് നാളത്തെ അധ്വാനമാണ് ഈ സിനിമ. ഒളിഞ്ഞും മറഞ്ഞും കുത്തുവാക്കുകൾ കൊണ്ട് പ്രഹരിച്ചവർക്കും ഈ ചിത്രം ഇഷ്‌ടപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

<യ> കാലഘട്ടത്തിന് അനുയോജ്യമായ കഥ

ഒരു കഥ എഴുതുക... പിന്നെ അത് സിനിമയാക്കുക... ഇതെല്ലാം സ്വപ്നം കണ്ട് നടന്നിരുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെയാണ് രണ്ടരവർഷം മുമ്പ് സുഹൃത്തായ റോജിൻ തോമസുമൊത്ത് മങ്കിപെൻ ചെയ്തത്. ആ ചിത്രം ചെയ്യുന്നതിന് മുമ്പേ തന്നെ അവരുടെ രാവുകളുടെ കഥ മനസിൽ കയറി കൂടിയതാണ്. മങ്കിപെൻ ഹിറ്റായതോടെ കാലഘട്ടത്തിന് അനുയോജ്യമായ ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തിരക്കഥ ഒരുക്കുമ്പോൾ മനസിൽ കണ്ട താരങ്ങൾ തന്നെ സിനിമയിൽ വേണമെന്ന് നിർബന്ധമായിരുന്നു. നെടുമുടി വേണു ചേട്ടനും, മുകേഷേട്ടനും ഉണ്ടെങ്കിൽ മാത്രമേ സിനിമയുമായി മുന്നോട്ടുള്ളുവെന്ന് മനസിൽ ഉറപ്പിച്ചിരുന്നതാണ്. അജയ് കൃഷ്ണൻ സിനിമയുടെ നിർമാണം ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെ പിന്നെ താരങ്ങളുടെ ഡേറ്റിനായുള്ള ഓട്ടത്തിലായിരുന്നു. എല്ലാം ഒത്തിണങ്ങി എല്ലാവരുടെയും ഡേറ്റ് കിട്ടി. പെട്ടെന്നു തന്നെ ഷൂട്ടും തുടങ്ങി. കഥയ്ക്ക് ചേരുന്ന കഥപാത്രങ്ങളായി വിനയ് ഫോർട്ടും ഉണ്ണിമുകുന്ദനും ആസിഫ് അലിയും തന്നെയായിരുന്നു മനസിൽ. ചിത്രത്തിൽ നായികമാരായി എത്തുന്നത് ഹണി റോസും ലെനയും പിന്നെ കന്നട നടിയായ മിലാനയുമാണ്.’’

<യ> ചിത്രം അടുത്തമാസം

മൂന്നു യുവാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയാണിത്. രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ചിത്രം നിങ്ങളെ ഒരു മിനുട്ട് പോലും ബോറടിപ്പിക്കില്ലെന്നുറപ്പാണ്. മൂന്നു ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശങ്കർ ശർമ്മയും കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനുമാണ്. ചിത്രം സെപ്റ്റംബർ അവസാനത്തോടെ തിയറ്ററിലെത്തും. അതിന് ശേഷം ഇല്ലാക്കഥകൾ മെനഞ്ഞെടുത്തവർ വാമൂടിക്കെട്ടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

<യ> –വി.ശ്രീകാന്ത്

കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ല...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ച...
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പി...
ബിവറേജ് മുതൽ ഐസിയു വരെ...
കുഞ്ഞുനാളിൽ ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ എടുപ്പിലും നടപ്പിലുമെല്ലാം അനുകരിക്കാത്തവർ കുറയും. മുണ്ടുടുക്കുക, മീശവരയ്ക്കുക, വലിയവരുടെ കണ്ണട വയ്ക്കുക, മുറിബീഡി...
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ‘മധുരൈ കാഞ്ചി’യിൽ ഓ...
ഓണക്കാഴ്ചകൾ...
<യ> ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്ക...
അവസാനത്തെ കൊള്ളക്കാരൻ
<യ> കുപ്രസിദ്ധരായ ചമ്പൽ കൊള്ളക്കാരിലെ അവസാനത്തെ കണ്ണിയേയും അവസാനിപ്പിച്ചെന്ന ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്.

മാൻസിംഗ്, പാൻസിംഗ് തോമാർ, ഫൂലൻ ദേവി,...
സരസമ്മയാണ് താരം
വെട്ടിയാർ(മാവേലിക്കര): അച്ചൻ കോവിലാറിനു സമീപത്തുള്ള വെട്ടിയാർ പുലക്കടവ് നിവാസിയായ വെണ്മണി സരസമ്മ എന്ന വീട്ടമ്മയാണ് ഇപ്പോൾ വെണ്മണി ഗ്രാമത്തിലെ ഹീറോ.

ഗ്...
നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നി...
മലയാളത്തിലെ പ്രേതങ്ങൾ
സീൻ ഒന്ന്
ഒറ്റപ്പന കാറ്റിലാടുന്നു
കാറ്റിന്റെ ശീൽക്കാരത്തിനിടെ പുകപോലെയെന്തോ അന്തരീക്ഷത്തിൽ നിറയുന്നു..
ചില്ും ചില്ും ശബ്ദം..
അകലെ പുകപടലങ്ങൾക്കുള്ളി...
ഉലഹന്നാനും കുടുംബവും ഉടനെത്തും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇര...
അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്ത...
കിലുകിലെ കിലുങ്ങിയ കിലുക്കം
<യ> ചിരിപ്പിച്ചു മുന്നേറിയ 25 വർഷങ്ങൾ

കോടമഞ്ഞു പുതച്ച ഊട്ടിയിലെ ഒരു പ്രഭാതം. റെയിൽവേ സ്റ്റേഷൻ. ഘട... ഘട... ശബ്ദത്തോടെ പുകതുപ്പി കിതച്ചുകൊണ്ട് ഒരു ട്...
മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി: 32 വയസ്
1984 ഓഗസ്റ്റ് 24. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ ജനക്കൂട്ടം തിയറ്റർ തുറക്കുന്നതും നോക്കി കാത്തുനിന്നു. ഏതെങ്കിലു...
ഉത്തേജകം ഒരു മരുന്നല്ല
അതിരാവിലെ അവളെന്നുമൊരു നീന്തൽകുളത്തിൽ മുങ്ങാംകുഴിയിടുന്നതു സ്വപ്നം കാണാറുണ്ടായിരിക്കും. പുലർകാലങ്ങളിലെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെങ്കിൽ അതു രേഖാകുമാരിയുടെ ജീവിത്ത...
പെരും ആൾ എഴുന്നള്ളുന്നു...
ഒറ്റച്ചെണ്ടയുടെ പതിഞ്ഞ താളം, ഇരുട്ടിനെ ചുവപ്പിക്കുന്ന പന്തങ്ങളുടെ ജ്വാല, തെയ്യച്ചുവടുകളോടെ എഴുന്നള്ളുകയാണ് പെരും ആൾ. ഇതിഹാസത്തിൽ സ്ത്രീലമ്പടനും ദുഷ്‌ടനും എല്ലാ ...
ഒരൊറ്റ ക്ലിക്ക് ജീവിതം തലകീഴായി മറിയാൻ
ആകസ്മികമായാണ് അവൾ അയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് അവൾ സ്വീകരിച്ചു. യുകെ പൗരനാണെന്നും കോടീശ്വര...
പോരിനുറച്ച് കവികൾ
കോടതി കയറാൻ ഒരുങ്ങുകയാണ് ഒരു കവിത. ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യാർഥിനി പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ, ഇപ്പോൾ എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ട...
അവർ വീണ്ടും വരും
1990 ആദ്യമാസത്തിലാണ് ഒരു സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. അഗസ്ത്യമലയുടെ അടിവാരത്തുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ മലവിളയിൽ നിന്നും പോയ 11 അംഗ സംഘത്തിൽ യുവാക്കളുണ്ട...
ഇന്നും പാടുന്ന രാമായണക്കിളി
<യ> മുത്തൾിയുടെ സ്കൂൾ ജീവിതകാലത്തെ ലളിതഗാനം മൂന്നാം തലമുറയിലെ കുഞ്ഞുങ്ങൾ പാടുന്നു... എഴുപതുകളിലെ മലയാളികൾ ആസ്വദിച്ച രാമായണക്കിളി ശാരിക പൈങ്കിളി എന്ന ഗാനം ഇന്...
ആനന്ദസംഗീതം
<യ> ടി.ജി.ബൈജുനാഥ്

’ആനന്ദ് മധുസൂദനൻ എന്ന പ്രോമിസിംഗ് ആയ മ്യൂസിക് ഡയറക്ടറെയാണ് ഈ പാട്ടുകളിലൂടെ മലയാളത്തിനു കിട്ടിയിരിക്കുന്നത്..’പാവയിലെ പാട്ടുകൾ കേട...
ചൈനയിൽ ഡോഗ് മീറ്റ് ഫെസ്റ്റിവൽ
<യ> ജോസി ജോസഫ്

പാറ്റ, പാമ്പ്, പുഴു, പഴുതേര, എലി, എട്ടുകാലി, വിട്ടിൽ, തേൾ തുടങ്ങി തിരിച്ചുകടിക്കാത്ത (കൊന്നുകഴിഞ്ഞ്) ഏതു ജീവിയും ചൈനക്കാർക്ക് പ്രിയങ്...
ഫുട്സാലും, ഇടവപ്പാതി ടൂർണമെന്റും
<യ> വി. മനോജ്

ഇടുങ്ങിയ വഴികളിലും വീട്ടുമുറികളിലും പന്തു തട്ടിക്കളിക്കുന്നത് ലാറ്റിനമേരിക്കയിൽ എല്ലായ്പോഴും നിറഞ്ഞുകാണാം. ഫുട്ബോളിന്റെ ചെറുപാഠങ്ങൾ പല...
പോക്കിമോനും പിക്കാച്ചുവും
<യ> സോനു തോമസ്

അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ കുട്ടികൾ ഒരു രാക്ഷസന്റെ പിന്നാലെയാണ്. പോക്കിമോൻ ഗോ എന്ന ഗെയിമിലെ പിക്കാച്ചുവെന്ന രാക്ഷസന്റെ പിന...
പെൺകരുത്തിൽ വളരുന്ന മാറഞ്ചേരി
<യ> ഷാഫി ചങ്ങരംകുളം

പറഞ്ഞുവരുന്നത് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പുപദ്ധതിയിൽ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളെയും അവരുടെ പ്രവർത്തനങ്ങളേയും കുറ...
പാലാ കടപ്പാട്ടൂർ മഹാദേവന്റെ അവതാരചരിതം ഓട്ടൻതുള്ളലായി അരങ്ങിൽ
കോട്ടയം: പാലാ കടപ്പാട്ടൂർ മഹാദേവന്റെ അവതാര ചരിതം ഓട്ടൻതുള്ളലായി അരങ്ങിലെത്തുന്നു. പ്രശസ്ത തുള്ളൽ കലാകാരൻ പാലാ കെ.ആർ. മണിയാണ് കടപ്പാട്ടൂരപ്പന്റെ കഥ തുള്ളലായി ആദ്...
വിദേശമലയാളിയുടെ വിസ്മയവീട്...
കോട്ടയം: ചതുപ്പ് പ്രദേശങ്ങളിൽ താഴ്ന്നു പോകുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും പകരം ജിഐ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു വീട് നിർമിച്ചു വ്യത്യസ്തനാകുകയാണ് രാജു എന്...
ഇമ്മിണി ബല്യ സുൽത്താൻ..!
<യ> ബാല്യകാലസഖിയെക്കുറിച്ച് എം.പി. പോൾ പറഞ്ഞതു കുറച്ചുകൂടി വിശാലമാക്കിയാൽ, ബഷീർകൃതികൾ ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ ഏടുകളാണ്. രണ്ടേക്കർ പറമ്പിൽ സുൽത്താനായി ...
പറക്കും ജ്വല്ലറി സ്കാനിയ!
കണ്ണാടിക്കൂട്ടിൽ നിറയെ ആഭരണങ്ങളുമായി സ്വർണക്കട നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നു. അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?. സാധ്യത കുറവാണ്. ഇനിയും അധികംപേർ ചിന്തിച്ചുപോലും തുട...
മനുഷ്യൻ രചിക്കുന്ന ചരമഗീതങ്ങൾ
പ്രകൃതിക്ഷോഭങ്ങളല്ല, മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളാൽ രചിക്കപ്പെട്ട ചരമഗീതങ്ങളുടെ നേർ സാക്ഷ്യമാണ് ബത്തേരി അമ്പലവയലിൽ കാണുന്ന തുരന്ന പാറകൾ...

എടക...
സ്നേഹക്കൂട്
<യ> ഇതൊരു പാഠമാണ്. ഭാര്യ–ഭർത്താക്കന്മാർക്കുള്ള, സുഹൃത്തുക്കൾക്കുള്ള സ്നേഹത്തിന്റെ പാഠം...

രാവിലെ മുതൽ മദ്യപാനം ആരംഭിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തി...
ആനവണ്ടിയുടെ ആനക്കാര്യം
ഒരു മലയാളി, മലയാളി ആകണമെങ്കിൽ കെഎസ്ആർടിസി ബസിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം. അടുത്ത കാലത്തിറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ഹിറ്റ് മലയാള സിനിമയിലെ ഒരു ഡയലോ...
12 പെൺകുട്ടികളും ലീ കാപ്ലാനും
ഫീസ്റ്റർവില്ലയിലെ വീടിന്റെ നീല വാതിൽ തുറന്നെത്തിയ കുറ്റാന്വേഷകനെ കണ്ട് അവിടെ ഉണ്ടായിരുന്ന കുട്ടികൾ ചിതറിയോടി. ചില കുട്ടികൾ വീടിനു പിറകു വശത്തുള്ള കോഴിക്കൂടിനു പ...
വടൂക്കരയിലെ നക്ഷത്രത്തിളക്കം
സിനിമാക്കാരുടെ ഇഷ്‌ടപ്പെട്ട ലൊക്കേഷനായി കേരളത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ തൃശൂർ മാറിക്കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗുകളാണ് തൃശൂരിലും പരിസരത്തുമായി നടന്...
സുന്ദരികളാണ് പക്ഷെ...
സുന്ദരികളാണ് പക്ഷെ ഉടക്കിയാൽ വിവരമറിയും. സംഭവം അങ്ങ് ചൈനയിലാണ്. വിമാനത്തിലെ ശല്യക്കാരായ യാത്രക്കാരെ ഒതുക്കാനാണ് പുതിയ വഴിയുമായി ഒരു ഏവിയേഷൻ അക്കാഡമി രംഗത്തെത്തി...
ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ
പഞ്ചാബിലെ 2.77 കോടി വരുന്ന സംസ്‌ഥാന ജനസംഖ്യയുടെ 0.06 ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ കഴ...
അറുപതിന്റെ നിറവിൽ ആകാശക്കളരി
രാജ്യരക്ഷയ്ക്കും യുദ്ധത്തിലും വിമാനങ്ങൾക്കു വലിയ പങ്കുണ്ട്. രാജ്യസുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായ ഇത്തരം വിമാനങ്ങൾ പറത്തുന്നതും അതിനെക്കുറിച്ചു പഠിക്കുന്നതും അതീവ...
കാലങ്ങളായി കുഴയ്ക്കുന്ന ചോദ്യം പ്രേതമുണ്ടോ ?
പ്രേതമുണ്ടോ ?. കാലങ്ങളായി ആളുകളെ കുഴയ്ക്കുന്ന ചോദ്യമാണിത്. ചിലർ പറയുന്നു ഇത് മനസിന്റെ തോന്നൽ മാത്രമാണെന്ന്. എന്നാൽ മറ്റുചിലർ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതുവെറും ...
എഫ്ബിയിലും മഴക്കാലം
മഴ തിമർത്തുപെയ്യുകയാണ്... ഫേസ്ബുക്കിന്റെ ജാലകം തുറക്കുമ്പോൾ മഴത്തുള്ളികൾ അക്ഷരങ്ങൾക്കൊപ്പം മനസിലേക്ക് പതിക്കുന്നു...അതെ.. മഴ പുറത്തുമാത്രമല്ല, എഫ്ബിയിലുമുണ്ട്.....
ആണവപരീക്ഷണവും അത്താഴപ്പട്ടിണിയും
ഇത് ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങൾകൊണ്ടും അടിക്കടിയുണ്ടാകുന്ന അമ്പരപ്പിക്കുന്ന വാർത്തകൾകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രാജ്യം. ലോക സമാധാനത്തിനും നിയമത്തിനും നി...
ആഴങ്ങളിലെ അദ്ഭുത ലോകം കാണാൻ സ്കൂബാ ഡൈവിംഗ്
കടലിന്റെ അടിത്തട്ടിൽ മത്സ്യത്തെപ്പോലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ ഒഴുകിനടക്കാൻ ആഗ്രഹമില്ലാത്തവർ കാണില്ല. എന്നാൽ, വെള്ളത്തിനടിയിൽ പത്ത് സെക്കൻഡ് ശ്വാസം അടക്കിപ്പിട...
വൺ, ടു, ത്രീ... ചെങ്ങന്നൂർ നടുങ്ങി
മനസാക്ഷിയെ ഞെട്ടിച്ച മൂന്നു കൊലപാതകങ്ങൾക്ക് ചെങ്ങന്നൂർ സാക്ഷിയായി. ചാക്കോ വധം മുതൽ ജോയി വധത്തിൽ വരെ എത്തിനിൽക്കുന്നു സംഭവങ്ങൾ. മൂന്ന് കൊലപാതകങ്ങളിലും സമാനമായ ല...
ഒന്നു ചെവിയോർത്തിരുന്നെങ്കിൽ!
സാധാരണക്കാർ ഭക്ഷണം കഴിക്കുന്ന ഒരു റസ്റ്ററന്റായിരുന്നു അത്. എന്നാൽ, അവിടെ പോയിരുന്നവർ ഭക്ഷണം വാരി അകത്താക്കിയിട്ട് ഓടിക്കളയുന്നവരായിരുന്നില്ല. വിശ്രമിക്കുന്നതിനു...
കാന്തി പകരും കാന്തൻപാറ
ഒറ്റക്കാഴ്ചയിൽ മനസിൽ ഇടംപിടിക്കുന്ന വയനാട്ടിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാന്തൻപാറ. ഇക്കാലമത്രയും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയിരുന്നില്...
കൂടെ നിൽക്കാനും ധൈര്യം പകരാനും
ഫാമിലി വിഷനിലൂടെ രണ്ട് കുടുംബങ്ങളെയാണ് ഞാനിന്നു വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. ആദ്യത്തേത്, എനിക്ക് മുൻകൂർ പരിചയം തെല്ലും ഇല്ലാത്ത ഒരു കുടുംബമാണ്. അയാൾ തോം...
സംവിധാനം ലഹരി
<യ> പ്രദീപ് ഗോപി

മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്നു. തോപ്പിൽ ജോപ്പൻ എന്നു പേരിട്ടിരിക്കുന്ന സിനിമ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു മാസ...
വയനാടൻ കൃഷിപ്പെരുമ
വയനാടിന്റെ കാർഷികപെരുമയ്ക്ക് എന്നും അലങ്കാരമായി ഉയർന്നുനിൽക്കുന്ന സ്‌ഥാപനമാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം. ഒരു ജനതയുടെ കാർഷിക സംസ്കാരത്തെ കരുപ്പിടിപ്പിക്കുന്...
കടിച്ചെടുത്ത ജീവിതം
രണ്ടര വയസിൽ പോളിയോ ബാധിച്ചതിന്റെ ലക്ഷണം ശരീരത്തിൽ പ്രകടമായി. ശരീരം ശോഷിച്ചുതുടങ്ങി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ കുളിമുറിയിൽ കാൽ തെന്നി വീണു. ആറുമാസം കിടപ...
അയ്യോ....ആറുവർഷം പോയി (സ്വപ്നം കണ്ട്!)
സ്വപ്നം കാണാതെ ഉറക്കമില്ല എന്നുമാത്രമല്ല, ജീവിതമേയില്ല. സുന്ദരസ്വപ്നമേ നീയെനിക്കേകിയ..., സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗകുമാരികളല്ലോ.., എന്റെ സ്വപ്നത്തിൻ താ...
പട്ടംപോലെ പറക്കാം
പട്ടം പോലെ ആകാശത്തുകൂടി പറന്നുനടക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്. ആകാശത്തുകൂടി പറന്നു കാഴ്ചകൾ കാണുക എന്നുള്ളത് എല്ലാവർക്കും പ്രിയപ്പെട്ട കാര്യമാണ്. സാഹസികതയുടെയും...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.