Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഉലഹന്നാനും കുടുംബവും ഉടനെത്തും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ <യ> ജിബു ജേക്കബ് വിവരിക്കുന്നു.

വെള്ളിമൂങ്ങയ്ക്കുശേഷം ഇടവേള വന്നുവല്ലോ?

ഞാൻ തിരക്കുപിടിച്ച് സിനിമ ചെയ്യുന്ന ഒരാളല്ല. എനിക്ക് ഇഷ്‌ടപ്പെടുന്ന ഒരു കഥ വരുന്നതു വരെ കാത്തിരിക്കുകയായിരുന്നു. നല്ലൊരു കഥ വന്നപ്പോൾ ലാലേട്ടനോട് കഥ പറഞ്ഞു. ലാലേട്ടനു കഥ ഇഷ്‌ടപ്പെ ട്ടു. അദ്ദേഹത്തിന്റെ ഡേറ്റും കിട്ടി. ലാലേട്ടന്റെ സിനിമ കഴിഞ്ഞു മതി മറ്റൊന്ന് എന്നു തീരുമാനിച്ചതിനാലാണ് വെള്ളിമൂങ്ങയ്ക്കുശേഷം അടുത്ത ചിത്രം ചെയ്യാൻ ഇത്രയും വൈകിയത്.

എന്താണ് പുതിയ ചിത്രം പറയുന്നത്?

വെള്ളിമൂങ്ങ കൗശലക്കാരനായ ഒരു രാഷ്ര്‌ടീയക്കാരന്റെ കഥയാണ് പറഞ്ഞതെങ്കിൽ 55 വയസുള്ള പഞ്ചായത്തുസെക്രട്ടറിയുടെ കുടുംബജീവിതവും ഔദ്യോഗിക ജീവിതവുമെല്ലാമാണ് പുതിയ ചിത്രത്തിൽ പറയുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഇതിൽ പറയുന്നത്. പൂർണമായും ഇതൊരു കുടുംബചിത്രമാണ്. ഉലഹന്നാൻ എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. കീഴാറ്റൂർ എന്ന ഉൾനാടൻ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയാണ്. രണ്ടു കുട്ടികളുടെ അച്ഛൻവേഷമാണ്. നഗരത്തിനടുത്തുള്ളൊരു ഹൗസിംഗ് കോളനിയിലാണ് ലാലേട്ടന്റെ കഥാപാത്രം താമസിക്കുന്നത്. പഞ്ചായത്തിലേക്ക് ബസിൽ സഞ്ചരിച്ചുപോകുന്നൊരു കഥാപാത്രം. പല കുടുംബങ്ങളിലും നടന്നതും നടക്കുന്നതുമായ കാര്യങ്ങളൊക്കെ വളരെ ലളിതമായി ഈ ചിത്രത്തിൽ പറയുന്നു. ഉലഹന്നാന്റെ ഭാര്യയുടെ വേഷത്തിൽ ആനിയമ്മ ആയിട്ടാണ് മീന അഭിനയിക്കുന്നത്. ലാലേട്ടനോടൊപ്പം പ്രാധാന്യമുള്ള വേഷമാണ് മീനയുടേതും. കുറേ രസകരങ്ങളായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

രാഷ്ട്രീയം സിനിമയിൽ പറയുന്നതേയില്ലേ?

പഞ്ചായത്തുസെക്രട്ടറി നായകനാകുമ്പോൾ സ്വാഭാവികമായിട്ടും കഥയിൽ വരുന്ന രാഷ്ട്രീയം ഉണ്ടല്ലോ. ജോലിയുടെ ഭാഗമായി വരുന്ന അത്തരം രാഷ്ര്‌ടീയം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ.

മോഹൻലാൽ സിനിമയിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലേ?

ലാലേട്ടന്റെ മാന്ത്രികം സിനിമയിൽ അസോസിയറ്റ് കാമറമാനായി വർക്ക് ചെയ്തിട്ടുണ്ട്. ഛോട്ടാമുംബൈയ്ക്കുവേണ്ടിയും ക്ലാഷ് വർക്ക് ചെയ്തിട്ടുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ24സമ2.ഷുഴ മഹശഴി=ഹലളേ>

മോഹൻലാലുമൊത്തുള്ള അനുഭവം?

എന്റെ സിനിമാജീവിതത്തിലെ ഏറ്റവും സുന്ദരമായ അവസ്‌ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. മോഹൻലാലിനെപ്പോലൊരു വലിയ നടൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ കഴിയുന്നുവെന്നതു തന്നെ മഹാഭാഗ്യമായി കാണുന്നു. വെള്ളിമുങ്ങയ്ക്കു ലഭിച്ച അവാർഡ് ആയിട്ടാണ് ഞാനിതിനെ കാണുന്നത്. ലാലേട്ടനോടൊപ്പം ഒരു സിനിമ ചെയ്യാനാവുന്നു, ലാലേട്ടൻ എന്നെ അംഗീകരിക്കുന്നുവെന്നതു തന്നെ എനിക്കു വലിയൊരു അവാർഡു കിട്ടുന്നതുപോലെ സന്തോഷം തരുന്നു.


സിനിമയിൽ എത്രയോ ഉയരങ്ങളിലാണ് ലാലേട്ടൻ. പക്ഷേ അതൊന്നും കാമറയ്ക്കു മുന്നിൽ അദ്ദേഹം പ്രകടമാക്കാറില്ല. എന്നിൽ നിന്ന് വേണ്ടതെല്ലാം ഞാൻ തരുന്നു. അതിൽനിന്ന് ഇഷ്‌ടമുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. അതാണ് ലാലേട്ടന്റെ നിലപാട്.

ലാലേട്ടനോടൊപ്പം വർക്ക് ചെയ്യാൻ വളരെ കംഫർട്ടാണ്. നമുക്ക് എന്ത് വേണമെങ്കിലും അദ്ദേഹത്തോട് ആവശ്യപ്പെടാം. എത്ര ടേക്ക് വേണമെങ്കിലും പോകാം. ടേക്കിന് പോകുന്നത് അദ്ദേഹത്തിന്റെ വീഴ്ച കൊണ്ടാവില്ല. ഏതെങ്കിലും സാങ്കേതിക പ്രശ്നമാകാം. പക്ഷേ അതൊന്നും അദ്ദേഹത്തെ അസ്വസ്‌ഥപ്പെടുത്തു ന്നതായി തോന്നിയിട്ടില്ല.

സംവിധായകനു വലിയൊരു സ്‌ഥാനം നൽകുന്ന നടനാണ് മോഹൻലാൽ. ഇത്രയും വലിയൊരു നടനായിട്ടുനിൽക്കുമ്പോഴും സംവിധായകൻ പറയുന്നതാണ് അവസാനവാക്കെന്ന നിലയ്ക്ക് അഭിനയിക്കുമ്പോൾ എന്നെ അതു വല്ലാതെ അദ്ഭുതപ്പെടുത്തുന്നുണ്ട്.

ചിത്രത്തിനു പേരിടാൻ വൈകുന്നത്?

പേരിടാൻ വൈകുന്നത് ബോധപൂർവമല്ല. ധൃതിപിടിച്ച് പേരിട്ടില്ലെന്നേയുള്ളൂ. ചിത്രവുമായി സഹകരിക്കുന്ന എല്ലാവർക്കും യോജിപ്പിലെത്താൻ കഴിയുന്ന പേരാണ് നോക്കുന്നത്. പല പേരുകളും പറയുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അധികം വൈകാതെ പേരിടും. വെള്ളിമൂങ്ങ ചെയ്തപ്പോഴും പേരിട്ടല്ല തുടങ്ങിയത്. ഷൂട്ടിംഗ് തീരാൻ മൂന്നോ, നാലോ ദിവസം മാത്രം ബാക്കിനിൽക്കേയാണ് പേരിട്ടത്.

ബിഗ് ബജറ്റ് ചിത്രമാണോ?

ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. ലാലേട്ടന്റെ സിനിമയാകുമ്പോൾ മിനിമം ബജറ്റ് കാണുമല്ലോ. ലാലേട്ടന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ചെറിയ ബജറ്റ് ഈ ചിത്രത്തിന്റേതായിരിക്കും.

പ്രദർശനത്തിനെത്തുന്നത്?

ഒക്ടോബർ അവസാനമോ നവംബർ ആദ്യത്തോടെയോ സിനിമ പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

വെള്ളിമൂങ്ങ സൂപ്പർ ഹിറ്റായിരുന്നു, സമ്മർദമുണ്ടോ?

സമ്മർദമുണ്ട്. എല്ലാ സിനിമയും തിയറ്ററിലേക്കെത്തുമ്പോൾ സമ്മർദമുണ്ടാകാറുണ്ടല്ലോ. ലാലേട്ടന്റെ ചിത്രമായതുകൊണ്ട് പ്രത്യകിച്ച്. എന്തായാലും ആളുകൾ വലിയ പ്രതീക്ഷയിലാണ്. പല ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങളും സംസാരങ്ങളും കേൾക്കുമ്പോൾ നമുക്ക് അതറിയാം. മികച്ചൊരു ചിത്രമായി മാറാൻ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എല്ലാം ഭംഗിയായി വരുമെന്നു തന്നെയാണ് പ്രതീക്ഷ. ആളുകൾ ലാലേട്ടനിൽനിന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയായി മാറാൻ പരമാവധി ശ്രമിക്കും.

ചിത്രത്തിന്റെ അണിയറയിൽ?

നിർമാതാവ് സോഫിയ പോൾ, തിരക്കഥാകൃത്ത് സിന്ധുരാജ്, കാമറമാൻ പ്രമോദ് എന്നിവരാണ്. നാലു ഗാനങ്ങളാണ് ഉള്ളത്. രണ്ടു ഗാനങ്ങൾ ബിജിബാലും രണ്ടു ഗാനങ്ങൾ എം. ജയചന്ദ്രനും സംഗീതം ചെയ്യുന്നു.

<യ> –നിയാസ് മുസ്തഫ

ക​ഥ പ​റ​യു​ന്ന സി​നി​മാ ടി​ക്ക​റ്റു​ക​ൾ
സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്...
വേ​ണം ഓ​ഫീ​സു​ക​ളി​ൽ ശു​ദ്ധി​ക​ല​ശം
കൈ​ക്കൂലി​യാ​ണ് വി​ല്ല​ൻ. പ​ച്ച​യ്ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​ലീ​ഷി​നെ പോ​ലു​ള്ള​വ​ർ ഓ​രോ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന...
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷ​വും മാറ്റമില്ലാതെ ഓഫീസുകൾ
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷ​വും റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ നേ​രി​ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന ത​ന്നെ​യാ​ണ്. എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്താ​ല...
പ​ട്ട​യം കി​ട്ടാ​ൻ നി​രാ​ഹാ​രം
ത​ങ്ങ​ളു​ടെ കൃ​ഷിസ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഒ​ന്പതു പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പിൽ നി​രാ​ഹാ​ര സ​മ​രം ന​ട​...
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നെ കു​റി​ച്ചാ​ണ് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കു പ​റ​യാ​നു​ള്ള​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​ഴ...
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോ​ക്കു​വ​ര​വ് എ​ന്നാ​ൽ പോ​ക്കും വ​ര​വു​മാ​യി മാ​റു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പോ​ക്കു​വ​ര​വി​നു കൊ​ടു​ത്താ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍ ലൈ​നി​ലാ​ണ് ...
സാംകുട്ടിമാർ ഉ​ണ്ടാ​കാ​തെ​യി​രി​ക്ക​ട്ടെ...
സാം​കു​ട്ടി​യെ ഓ​ർ​മ്മ​യി​ല്ലേ.. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​ക്ക​ണം. ക​ര​മ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്ക​ണം. കൈയി​ൽ പെ...
ത​ല​വ​ര എ​ഴു​തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ്
“മൂ​ന്നു പെ​ങ്കു​ഞ്ഞു​ങ്ങ​ളാ എ​നി​ക്ക്. ഇ​തു​ങ്ങ​ളേം കൊ​ണ്ട് ഞാ​നി​നി എ​ന്തു ചെ​യ്യും? ഞ​ങ്ങ​ൾ​ക്ക് പോ​യി അ​വ​ർ​ക്കെ​ന്നാ പോ​കാ​നാ? അ​വ​രു സ​ർ​ക്കാ​റി​ന്‍റെ ...
ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്...
ഇതു താൻഡാ നായ! ഇതാവണമെഡാ നായ...
നായകൾ വീട്ടുജോലികൾ ചെയ്യുന്ന യുഗം ഒന്നു ഓർത്തുനോക്കൂ. എന്താ അതിശയം വരുന്നുണ്ടോ. അതിശയിക്കേണ്ട ഉളളതാണ്. വീട്ടിലെ ജോലികൾ ചെയ്യുകയും വീട്ടുകാരെ സംരക്ഷിക്കുകയും ചെയ...
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ ...
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാ...
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.

പച്ചക്കറി...
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്...
എന്റമ്മോ, ഒന്നു കാണേണ്ടതാ...
കടൽത്തീരം എന്നു പറഞ്ഞാൽ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾ. പുരാതന കാലത്തെ ദേവാലയങ്ങളു...
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ...
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്‌ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തി...
ദേ...മാഷ്....
മാഷുമ്മാരെ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ട...
ഒന്നൊന്നായി മായുമ്പോൾ
ഉപ്പുകാറ്റിന്റെ ലോലമായ സ്പർശനം അനുഭവസാധ്യമാകുന്ന പവിഴദ്വീപ് സമൂഹം. കടലിന്റെയും കായലിന്റെയും ഇടയിലുള്ള നേർത്ത വരപോലെയുള്ള ഇടങ്ങളിൽ ജീവിക്കുകയും മത്സ്യബന്ധനം മുഖ്...
ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്‌ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ...
പുലിമുരുകന്റെ പിൻഗാമികൾ
കേരളത്തിലും പുറത്തും പുലിമുരുകൻ തിയറ്ററുകളിൽ നിന്ന് പണം വാരുകയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൃ...
ദേവിന്റെ അത്ഭുതലോകം...
ദേവ് സന്തോഷത്തിന്റെ താഴ്വരയിലെ പുഴപോലെ ഒഴുകുകയാണ്. മുഖത്ത് പുതുവെളിച്ചം ക ശോഭ, മനസ് നിറയെ മുത്തശി കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ലോകത്തുപോകാൻ പറ്റിയതിന്റെ സന്ത...
കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ല...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ച...
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പി...
ബിവറേജ് മുതൽ ഐസിയു വരെ...
കുഞ്ഞുനാളിൽ ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ എടുപ്പിലും നടപ്പിലുമെല്ലാം അനുകരിക്കാത്തവർ കുറയും. മുണ്ടുടുക്കുക, മീശവരയ്ക്കുക, വലിയവരുടെ കണ്ണട വയ്ക്കുക, മുറിബീഡി...
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ‘മധുരൈ കാഞ്ചി’യിൽ ഓ...
ഓണക്കാഴ്ചകൾ...
<യ> ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്ക...
അവസാനത്തെ കൊള്ളക്കാരൻ
<യ> കുപ്രസിദ്ധരായ ചമ്പൽ കൊള്ളക്കാരിലെ അവസാനത്തെ കണ്ണിയേയും അവസാനിപ്പിച്ചെന്ന ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്.

മാൻസിംഗ്, പാൻസിംഗ് തോമാർ, ഫൂലൻ ദേവി,...
സരസമ്മയാണ് താരം
വെട്ടിയാർ(മാവേലിക്കര): അച്ചൻ കോവിലാറിനു സമീപത്തുള്ള വെട്ടിയാർ പുലക്കടവ് നിവാസിയായ വെണ്മണി സരസമ്മ എന്ന വീട്ടമ്മയാണ് ഇപ്പോൾ വെണ്മണി ഗ്രാമത്തിലെ ഹീറോ.

ഗ്...
നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നി...
LATEST NEWS
ബ്രിട്ടണിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കുന്നു
ട്രംപ് അനുവദിക്കും വരെ വിദേശകാര്യ സെക്രട്ടറിയായി തുടരുമെന്ന് ടില്ലേഴ്സൺ
ഡൽഹിയിൽ യുവാക്കൾക്ക് നേരെ ആക്രമണം
അമേരിക്കയെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കുമെന്ന് ഉത്തരകൊറിയ
നീ​തീ​ഷു​മാ​യി കൂ​ട്ടു​വെ​ട്ടാ​നൊ​രു​ങ്ങി കേ​ര​ള​ത്തി​ലെ ജെ​ഡി​യു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.