നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നിങ്ങൾ നിങ്ങളെത്തന്നെ നോക്കിയിരുന്ന് ആസ്വദിച്ചാൽ എങ്ങനെയുണ്ടാവും?

ചെന്നൈ സ്വദേശിയായ ശ്രീഹരിചരൺ എന്ന യുവ എൻജിനിയറുടെ കലാഹൃദയത്തിലൂടെ എപ്പോഴോ അങ്ങനെയൊരു ചിന്ത കടന്നുപോയി... അങ്ങനെ ഈ യുവാവ് മണ്ണുകൊണ്ടും റസിൻ കൊണ്ടും കുഞ്ഞുപാവകൾ മെനയുവാൻ തുടങ്ങി. മൈ ക്യൂട്ട് മിനി എന്ന വൻ പാവ നിർമാണ സംരംഭത്തിന് ഇവിടെ തുടക്കം. ഇപ്പോൾ എന്താ കഥ. ലോകത്തിന്റെ വിവിധ ഭാഗത്തുമുള്ളവർ സ്വന്തം ലില്ലിപ്പുട്ട് പ്രതിമകൾ നോക്കിയങ്ങനെ രോമാഞ്ചമണിയുകയാണ്!

സെലിബ്രിറ്റികളായവർക്കു മാത്രമല്ലെ മെഴുകു പ്രതിമകൾ ലഭിക്കൂ. ഇപ്പോൾ സെലിബ്രിറ്റി ആകാതെതന്നെ ഞാനൊരു പ്രസ്‌ഥാനം തന്നെ എന്നുവേണമെങ്കിൽ സ്വന്തം പാവകൾ നോക്കി നിങ്ങൾക്കും ആത്മഗതം ചെയ്യാം. തീർന്നില്ല, പുതിയകാലത്തെ ഏറ്റവും ട്രെൻഡിയായ സമ്മാനംകൂടിയാണ് ഈ പാവകൾ. ഇന്നത്തെ ന്യൂജൻ കുട്ടികൾ സുഹൃത്തുക്കൾക്കും പ്രണയിനിക്കും പ്രിയതമനുമെല്ലാം സമ്മാനിക്കുവാൻ പുതുമയാർന്ന ഈ സിറാമിക് അല്ലെങ്കിൽ റസിൻ പാവകൾ തന്നെ തെരഞ്ഞെടുക്കുന്നു.

ജന്മദിന സമ്മാനമായി മാത്രമല്ല, വിവാഹത്തിനും വിവാഹവാർഷികത്തിനും നൽകുന്ന അപൂർവങ്ങളായ സമ്മാനമായും സർപ്രൈസ് സമ്മാനമായും ഇവ മാറിയിട്ടുണ്ട്. ദമ്പതിമാരുടെ പ്രതിമകളാണ് ഈ അവസരങ്ങളിൽ പലരും സമ്മാനിക്കുന്നത്. സ്വന്തം മാതാപിതാക്കൾക്ക് സ്നേഹസമ്പന്നരായ മക്കളും ഇത്തരം ദമ്പതിപ്പാവകൾ നൽകിവരുന്നു. തലയും തോളും മാറിടവും ചേരുന്ന മാതൃകയിലുള്ള പാവകളും (അർധകായം) പൂർണമായ രൂപത്തിലുള്ളതും ആവശ്യാനുസരണം ലഭിക്കും.
4,000 മുതൽ 21,000 രൂപ വരെയാണ് പാവയുടെ പൊതുവായ വില. ഏഴ് ഇഞ്ച് നീളമുള്ള പാവകളുടെ വില 3,999 രൂപയാണ്. 35 സെന്റീമീറ്ററുള്ള പാവയ്ക്ക് 21500 രൂപ വരെ വിലവരും. മൺപാവകളെക്കാൾ ഇരട്ടിവിലയുണ്ട് റസിൻ പാവകൾക്ക്. അതിനാൽ കൂടുതൽപേരും മൺപാവകളാണ് താൽപര്യപ്പെടുന്നത്. ആവശ്യപ്പെടുന്നവർക്ക് ആൾ പാവയെ ഭംഗിയായി സൂക്ഷിക്കുവാൻ അക്രിലിക്ക് കൂടും നൽകിവരുന്നുണ്ട്. അതിമനോഹരമായ ഈ ആവരണത്തിനുള്ള പണവുംകൂടി അയച്ചാൽ മതിയാകും. (ംംം.ാ്യരൗലോശിശ.രീാ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്).

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ30ളമ2.ഷുഴ മഹശഴി=ഹലളേ>

മൈ ക്യൂട്ട് മിനിയിലേക്ക് ഫോട്ടോകൾ നേരിട്ടോ ഓൺലൈനായോ എത്തിക്കുകയാണ് ഉപഭോക്‌താക്കൾ ചെയ്യുന്നത്. നേരേ നോക്കുന്ന രീതിയിലെ ഫോട്ടോകൾ (സ്ട്രെയിറ്റ് ആംഗിൾ) ആണ് കൂടുതൽ അഭികാമ്യം. മുഖത്തിനും നിൽപ്പിനും വസ്ത്രത്തിനും വേണമെങ്കിൽ പ്രത്യേക ഫോട്ടോകൾ അയയ്ക്കാം. ഫോട്ടോയിലുള്ള അതേ സാരിയോ മാലയോ ഷർട്ടോ വേണമെങ്കിൽ അത് നിഷ്കർഷിക്കുക. എലിവാലുപോലെ ഭംഗികുറഞ്ഞ മുടിയുള്ള നിങ്ങളുടെ പ്രണയിനിക്ക് നിങ്ങളുടെ മോഹംപോലെ പനങ്കുലപോലെയുള്ള കേശഭാരം തീർക്കുവാൻ സാധിക്കും. അലസമായി സാരി ധരിക്കുന്ന കാമുകിയെ മോഡലുകളെപ്പോലെ ശരീരവടിവുള്ളവളാക്കി മാറ്റാം. കാൽനഖം മുതൽ തലവരെ സ്വന്തം രൂപമോ സുഹൃത്തിന്റെ രൂപമോ മതിയെന്നുണ്ടെങ്കിൽ അതുമാകാം. ഹെയർസ്റ്റൈലിലോ മറ്റോ അൽപം മിനുക്കുപണികൾ ചെയ്ത് കുറച്ചുകൂടി സ്റ്റൈലാകണമെങ്കിൽ അതും പരീക്ഷിക്കാം. വ്യക്‌തിത്വം നഷ്‌ടമാകുന്നതു കൊണ്ടുതന്നെ സ്വന്തം മുഖം മാറ്റിമറിക്കുവാൻ അധികംപേരും മുന്നോട്ടുവരാറില്ല. എന്നാൽ മുഖംമാത്രം സ്വന്തമാക്കിയശേഷം ശരീരം സ്കിസ് പാക്ക് സൗന്ദര്യം സൃഷ്‌ടിക്കുവാൻ ആവശ്യപ്പെടുന്നവർ ധാരാളമുണ്ട്. മാലയും കമ്മലും സാരിയുടെ നിറവുമൊക്കെ മാറ്റാനാണ് പൊതുവെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽപര്യം.


പാവനിർമാണത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ നിർമാണ കമ്പനി ഉപഭോക്‌താക്കൾക്ക് ശില്പത്തിന്റെ ഫോട്ടോകൾ അയച്ചുകൊടുത്ത് അവരുടെ അംഗീകാരം വാങ്ങാറുണ്ട്. മുടിവയ്ക്കുന്നതിനു മുമ്പ് ശിരസിന്റെ ചിത്രം ആദ്യം അയയ്ക്കും. ആൾപാവയുടെ ശിരസിന്റെ വാർക്കൽ ആണ് ഏറ്റവും പ്രയാസമേറിയതെന്നുള്ള അഭിപ്രായം ഉടമയായ ശ്രീഹരിചരണിനുണ്ട്. ശിരസ് സൂക്ഷ്മതയോടെ നിർമിച്ചാൽ മാത്രമേ മുഖവും മുഖഭാവവും കൃത്യമായി ലഭിക്കൂ.

കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദധാരിയായ ശ്രീഹരിചരൺ വൻകിട കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് വിപ്ലവകരമായ ഈ ദൗത്യത്തിനിറങ്ങുന്നത്. 2014 ജുലൈയിൽ വെറും ഇരുപത്തിമൂന്നുകാരനായ ഹരിചരൺ ദൈവത്തിന്റെ സൃഷ്‌ടിയെ പുനഃസൃഷ്‌ടിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കിറങ്ങി. ശില്പകലയിൽ പ്രശസ്ത ശില്പി ടി.എ. നിത്യാനന്ദത്തിന്റെ കീഴിൽ പരിശീലനം നേടിയശേഷമാണ് ശ്രീഹരിചരൺ ഈ രംഗത്ത് കാൽകുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ– ‘‘ആദ്യകാലങ്ങളിൽ സ്വന്തംകൈകൾകൊണ്ടുതന്നെയാണ് പാവകൾ മെനഞ്ഞിരുന്നത്. തുടക്ക കാലത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. പരീക്ഷണങ്ങളും പുനർ പരീക്ഷണങ്ങളും വേണ്ടിവന്നു. എന്റെ ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന തോന്നൽപോലും ഇടയ്ക്കുണ്ടായി. എൻജിനിയർ ജോലിയും പാവനിർമാണവും ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടുതന്നെ ജോലി ഉപേക്ഷിച്ചു. ജനങ്ങൾ ഈ പുതിയ ആശയം രണ്ടുകൈകളും നീട്ടി സ്വീകരിച്ചതുകൊണ്ടുതന്നെ മുന്നോട്ടുപോകുവാൻ സാധിച്ചു’’.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ30ളമ3.ഷുഴ മഹശഴി=ഹലളേ>

കുടുംബത്തിൽ ശില്പികൾ ഉള്ളതായി തനിക്കറിയില്ല. എന്നാൽ സ്കൂൾ പഠനകാലം മുതൽക്കുതന്നെ ശില്പകല ഉള്ളിൽ വേരൂന്നിയിരുന്നുവെന്നും ശ്രീഹരിചരൺ പറയുന്നു. ഇപ്പോൾ കമ്പനിയുടെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിക്കുന്ന കോളജിലെ സുഹൃത്തായ പ്രഭാകരനുമായി ചേർന്നാണ് ഹരിചരൺ ഈ സംരംഭത്തിനിറങ്ങുന്നത്. വിലപിടിപ്പുള്ള മെഴുക് പ്രതിമകൾ വരെ നിർമിക്കുന്ന തന്റെ കമ്പനിയെ വിപുലീകരിക്കുവാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഈ ഇരുപത്തിയഞ്ചുകാരൻ. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങൾ കൂടാതെ അമേരിക്ക, ലണ്ടൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ കമ്പനിക്ക് ഉപഭോക്‌താക്കളുണ്ട്. കേരളവും ഒരു പ്രധാന ഉപഭോക്‌തൃ കേന്ദ്രമായി മാറുകയാണ്. തടികൊണ്ടുള്ള ആൾ പാവകളാണ് ഹരിചരണിന്റെ അടുത്തലക്ഷ്യം.

ഹരിചരണിന്റെ മൂത്ത സഹോദരനും ശില്പികളുടെ ഒരു ചെറുസംഘവും ഇപ്പോൾ ഈ യുവ വ്യവസായിയുടെ ഒപ്പമുണ്ട്. എങ്കിലും സമയംകിട്ടുമ്പോൾ ഇന്നും ശ്രീഹരിചരൺ തന്റെ കൈകൊണ്ടു തന്നെ മനുഷ്യപ്പാവകൾ മെനയുന്നു.

–<യ> എസ്. മഞ്ജുളാദേവി