ആളെക്കൊല്ലി ഉറുമ്പുകൾ
ഒരു ഉറുമ്പു കടിക്കുന്ന വേദന തന്നെ പലർക്കും സഹി ക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഉറുമ്പിന്റെ കടിയേറ്റ് മരി ക്കുന്ന കാര്യമോ? ഉറുമ്പു കടിച്ചാൽ മരിക്കുമോ എന്ന് ആശ്ചര്യപ്പെടണ്ട. അതിനു കഴിവുള്ള ഉറുമ്പുകളുമുണ്ട് കൂട്ടത്തിൽ.

ഓസ്ട്രേലിയയുടെ തരപ്രദേശങ്ങളിൽ കണ്ടു വരുന്ന ‘ബുൾ ഡോഗ്’ ഉറുമ്പുകൾക്കാണ് ഇത്തരത്തിൽ മനുഷ്യരെ പ്പോലും കൊല്ലാൻ സാധിക്കുന്നത്. കൊമ്പും താടിയും ഉപയോഗിച്ചാണ് ഇവർ സാധാരണയായി ആക്രമിക്കാറ്. 1936ലാണ് ആദ്യമായി ഇവരുടെ ആക്രമണത്തിൽ ഒരാൾ മരിക്കുന്നത്.


1988ൽ മരിച്ച വിക്ടോറിയൻ കർഷകനുൾപ്പെടെ മരിച്ചവർ മൂന്ന്. മനുഷ്യരെ അൽപംപോലും ഭയമില്ലാത്ത ഇവർ അക്രമ സ്വഭാവമുള്ളവരാണ്. ആക്രമണ സമയത്തെ ക്രൗര്യവും നിശ്ചയദാർഢ്യവുമാണ് ഇവർക്ക് ബുൾ ഡോഗ് ഉറുമ്പുകൾ എന്ന പേരു വരാൻ കാരണം. ഇവർ പല്ലുകൾ ഇരയുടെ ശരീരത്തിലേക്ക് ആഴത്തിലിറക്കുകയും ശരീരത്തോട് പറ്റിച്ചേർന്നിരിക്കുകയും ചെയ്യുന്നു. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യൻ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകൾ കുത്തി നിറക്കാറുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്.