കാട് വീടാക്കിയ ടിപ്പി
സുന്ദരമായ കാട് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ? കാടു കാണുക, അവിടെ പോവുക ഇതൊക്കെ എല്ലാവരുടെയും കൊതിയാണ്. മൗഗ്ലിക്കഥകൾ വായിക്കുമ്പോൾ മൗഗ്ലി താനായിരുന്നെങ്കിൽ എന്ന്് വായനക്കാരൻ ആഗ്രഹിച്ചു പോവുന്നു.

ടിപ്പി എന്ന പെൺകുട്ടി തന്റെ ബാല്യം ചെലവഴിച്ചത് കാട്ടിലായിരുന്നു. മാതാപിതാക്കൾക്കൊപ്പം പത്തുവർഷം ആഫ്രിക്കൻ കൊടുംകാടുകളിലാണ് ടിപ്പി വളർന്നത്. പുളളിപ്പുലികളും കാട്ടാനകളും അവളുടെ സുഹൃത്തുക്കളായി. കാടിനെ മെരുക്കിയ ടിപ്പി കാട്ടിലെ അംഗമായിമാറി. കാട് അവൾക്ക് വീടായിമാറി. പെൻഗ്വിനുകൾ ടിപ്പിയുടെ തോഴിമാരായി.


ആഫ്രിക്കൻ വനാന്തരങ്ങളിലെ ആദിവാസികളും ടിപ്പിയുടെ ഉറ്റ ചങ്ങാതിമാരായി. ഇവരുടെ ജീവിതശൈലികൾ മനഃപാഠമാക്കിയ ഇവൾ കാടിനെ വീടാക്കി മാറ്റി. തന്റെ പത്തുവർഷത്തെ കാട്ടുവാസം ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകത്തിലൂടെ തുറന്നുകാട്ടുകയാണ്. മൗഗ്ലിക്കഥകളെ വെല്ലുന്ന പച്ചയായ ഈ ജീവിതം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.