Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ വിഗ്രഹങ്ങൾ. രാജവംശകാലത്തെ തിരുശേഷിപ്പുകളായ സ്വർണ്ണ നാണയങ്ങൾ. ഇത്രയധികം വിലയേറിയ ഒരു വേട്ട നടത്താനായതിൻറെയും രാജ്യാന്തര ബന്ധമുള്ള സൂത്രശാലിയായ വേട്ടക്കാരനെ കുടുക്കാനായതിൻറെയും ചാരിതാർഥ്യത്തിലായിരുന്നു മുംബൈ റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റി (ഡിആർഐ) ലെ ഉദ്യോഗസ്‌ഥ സംഘം.

അറിയപ്പെടുന്ന കയറ്റുമതിക്കാരൻ

കഴിഞ്ഞ മുപ്പതു വർഷമായി വിജയ് നന്ദ അമേരിക്കയിലാണ്. ഫർണിച്ചറുകളും വസ്ത്രങ്ങളുമൊക്കെ വിൽക്കുന്ന വ്യാപാരിയായാണ് നന്ദ അറിയപ്പെടുന്നത്. 2010 –ൽ ന്യൂയോർക്കിൽ ഒരു കന്പനി ആരംഭിച്ചു– സംഗം ഇംപോർട്ടർ. പഴയ ഫർണിച്ചറുകളുടെ വിൽപ്പനയാണ് ലക്ഷ്യം. സേജ് മെർക്കൻറൈൽ എന്ന മറ്റൊരു കന്പനിക്കും നന്ദ രൂപം കൊടുത്തു. കൊറിയ, ജപ്പാൻ, ചൈന, ഹോംഗ്കോംഗ് എന്നീ രാജ്യങ്ങൾക്കു പുറമേ യൂറോപ്പിലും ഗൾഫ് രാജ്യളിലും നന്ദയ്ക്ക് കോടികളുടെ ലാഭം ലഭ്യമാകുന്ന വ്യാപാര സൗഹൃദങ്ങളുണ്ട്.

ഫർണിച്ചറും വസ്ത്രവുമൊക്കെ കച്ചവടം നടത്തുന്നയാൾക്ക് കോടികളുടെ ലാഭമോ.. സംശയം സ്വാഭാവികം. ഫർണിച്ചറുകളും കരകൗശല വസ്തുക്കളും കയറ്റുമതി ചെയ്യുന്പോൾ, അവയോടൊപ്പം മറ്റു ചില സാമഗ്രികൾ കൂടി വിദേശത്തക്ക് അയക്കും. പക്ഷെ, രഹസ്യമായെന്ന് മാത്രം. അങ്ങനെ അയയ്ക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് സൗത്ത് മുംബൈയിലെ നന്ദയുടെ ഗോഡൗണിൽ നിന്നു ഡിആർഐ സംഘം കണ്ടെടുത്തത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ നന്ദ പ്രത്യേകമായി കണ്ണ് വച്ചിട്ടുണ്ട്.

ഇവിടുത്തെ ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങളോട് നന്ദയ്ക്ക് വല്ലാത്തൊരു ആരാധനയാണ്. ഈ മുതൽ എങ്ങനെ കൈവശം വന്നാലും നന്ദ പരിഗണിക്കും. ചിലപ്പോൾ മോഷ്‌ടാക്കളിലൂടെയായിരിക്കും കൈകളിലെത്തുക. നന്ദയുടെ പക്കലെത്തി കഴിഞ്ഞാൽ ഈ വിഗ്രഹങ്ങൾക്ക് രേഖകളും ഉടനെ യാഥാർഥ്യമാകും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ (എഎസ്ഐ) യുടെ സർട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കും. വിഗ്രഹവുമായി ബന്ധപ്പെട്ട അവശ്യരേഖകളും കൃത്രിമമായി ക്രമീകരിക്കും. ഇൻഡ്യയ്ക്ക് പുറത്തേക്ക് ഇവ കടത്തുന്നത് വളരെ സൂക്ഷ്മതയോടെയാണ്.

ഫർണിച്ചറുകളുടെയും കരകൗശല വസ്തുക്കളുടെയും ഒപ്പമാണ് ഈ മോഷണമുതലുകളും കടൽ കടക്കുക. വിദേശത്തെ വിവിധ ആർട്ട് ഗ്യാലറികൾ, മ്യൂസിയം എന്നിവിടങ്ങൾക്ക് വൻതുകയ്ക്ക് വിൽക്കും. രേഖകളെല്ലാം ഉള്ളതിനാൽ ഗ്യാലറികളും മ്യൂസിയം അധികൃതരുമെല്ലാം ഇവ യാതൊരു വിലപേശൽ പോലും കൂടാതെ വാങ്ങുമത്രെ. ഇത്തരം സാധനസാമഗ്രികൾ നിധി പോലെ സൂക്ഷിക്കുന്ന ശീലമുള്ളവരും നന്ദയുടെ ഉപഭോക്‌താക്കളാണ്. ഗുപ്തകാലത്തെ സ്വർണ്ണനാണയങ്ങൾ, മൗര്യാനന്തര കാലഘട്ടത്തിലെ ചെറുപ്രതിമകൾ, രജപുത്രരുടെ വാളുകളും കത്തികളും, ചോള കാലത്തെ വെങ്കലസാധനങ്ങൾ, തിബത്തിയൻ പ്രതിമകൾ... അങ്ങനെ നീളുന്നു നന്ദ നടത്തിയിട്ടുള്ള വിൽപ്പനയുടെ പട്ടിക.

കൂട്ടുകച്ചവടക്കാരനിലൂടെ പ്രധാനിയിലേക്ക്...

നന്ദയുടെ കൂട്ടുകച്ചവടക്കാരനായ ഉദിത് ജെയിനിൽ നിന്നാണ് ഡിആർഐ അധികൃതർക്ക് ഈ ആഗോള വിഗ്രഹ വ്യാപാരിയെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ലഭിച്ചത്. പുരാവസ്തുക്കളും പുരാതന പെയിൻറിംഗുകളും കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഉദിത് ജെയ്ൻ, ചെന്നൈ റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റിൻറെ പിടിയിലകപ്പെട്ടിരുന്നു. ഉദിതിൻറെ ഇ –മെയിലുകൾ ഡിആർഐ സംഘം പരിശോധിച്ചു. നന്ദയുടെ വിലയേറിയ ചില ഇടപാടുകളെക്കുറിച്ച് ബോധ്യമായ സംഘം അവസരം നോക്കിയിരിക്കുകയായിരുന്നു. ഇന്ത്യയിലെ പുരാതനമായ ശിൽപ്പങ്ങൾ ഹോംഗ് കോംഗിലേക്ക് അയക്കുന്നുവെന്ന ഒരു ഇ –മെയിൽ സന്ദേശം ഡിആർഐ സംഘത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. 13 ശിൽപ്പങ്ങൾ അടങ്ങിയ ചരക്ക് കപ്പൽ മാർഗം കയറ്റുമതി ചെയ്യാനായിരുന്നു നനദയുടെ തീരുമാനം.


തരക്കേടില്ലാത്ത ഈ കടത്ത് സുഗമമായി നടത്താൻ ഇന്ത്യയിലെത്തിയ നന്ദ ഡിആർഐ സംഘത്തിൻറെ നിരീക്ഷണത്തിലായി. നന്ദയുടെ ഓരോ നീക്കവും പിന്തുടർന്ന സംഘം മുംബൈയിൽ വച്ച് നന്ദയെ പിടികൂടി. സൗത്ത് മുംബൈയിലെ ഗിർഗാമിലെയും സെൻട്രൽ മുബൈയിലെ ബൈക്കുളയിലെയും ഗോഡൗണുകളിലാണ് നന്ദ അമൂല്യമായ ഈ വിഗ്രഹശേഖരവും പുരാവസ്തുക്കളും സൂക്ഷിച്ചിരുന്നത്. ഡിആർഐ അധികൃതർ ഈ ഗോഡൗണുകളിൽ റെയ്ഡ് നടത്തി. പലതും കണ്ടെടുത്തെങ്കിലും കോടികളുടെ വില മതിക്കുന്ന 11 ശിൽപ്പങ്ങളാണ് അവയിൽ മുഖ്യം. കിഴക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ക്ഷേത്രങ്ങളിലേതാണ് ഈ വിഗ്രഹങ്ങളെന്ന് കരുതുന്നു. ബീഹാറിലും ബംഗാളിലും ഒന്പതാം നൂറ്റാണ്ടിലുണ്ടായിരുന്നതായി കരുതുന്ന ബുദ്ധ ശിൽപ്പങ്ങളും ഗോഡൗണുകളിൽ നിന്നു കണ്ടെടുത്തു. വെങ്കല രൂപങ്ങളിൽ മഹിഷാസുര മർദിനിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങളുണ്ട്. വരദ ഗണേശ, പത്മപാണി, അവലോകതേശ്വര, വിഷ്ണു, നാഗ, നാഗിനി എന്നീ ശിലാവിഗ്രഹങ്ങളും കണ്ടെത്തി. അമൂല്യമായ നിരവധി പുരാവസ്തുക്കളും ഗോഡൗണുകളിലുണ്ടായിരുന്നു. മ്യൂസിയങ്ങളിൽ നിന്നും മോഷ്‌ടിച്ചതാകാം ഇവയെന്നാണ് ഡിആർഐ യുടെ നിഗമനം.

മൂല്യം നിശ്ചയിക്കപ്പെട്ടിട്ടില്ല...

നന്ദയുടെ ഗോഡൗണുകളിൽ നിന്നു പിടിച്ചെടുത്ത വിഗ്രഹങ്ങൾക്കും പുരാതന ശിൽപ്പങ്ങൾക്കും കൃത്യമായ വില ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ നിയോഗിക്കുന്ന കമ്മിറ്റിയാണ് വിശദമായ പരിശോധനയ്ക്കു ശേഷം ഈ വസ്തുക്കളുടെ മൂല്യം നിർണ്ണയിക്കുക.ലോകമെന്പാടും വ്യാപിച്ചിട്ടുള്ള വിഗ്രഹ കൈമാറ്റ ശൃംഖലയിലെ ഒരു സുപ്രധാന കണ്ണിയാണ് നന്ദയെന്ന് ഡിആർഐ അധികൃതർ പറയുന്നു. നന്ദ പിടിയിലായതോടെ ഈ ശൃംഖലയിലെ മറ്റു അംഗങ്ങളെക്കുറിച്ചും കൈമാറ്റങ്ങളെപ്പറ്റിയും വിലപ്പെട്ട വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുമായും നന്ദയ്ക്ക് നല്ല അടുത്ത ബന്ധമുണ്ടെന്ന് ഡിആർഐ സംഘം ചൂണ്ടിക്കാട്ടി. അപൂർവമായ കലാശേഖരങ്ങൾ അടക്കം അമൂല്യമായ ഇരുന്നൂറ്റിയന്പതിലേറെ വസ്തുക്കൾ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ തന്നെ അതീവ രഹസ്യമായി കടത്തുകയും വന്പൻ തുകയ്ക്ക് വിൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിഗ്രഹങ്ങളുടെയും പുരാതന വസ്തുക്കളുടെയുമൊക്കെ ലേലം അമേരിക്കയിലും ഹോംഗ്കോംഗിലും സംഘടിപ്പിക്കുന്നതും നന്ദയാണ്.

അമേരിക്കയിലെ വിഗ്രഹ കടത്തുകാരനായ സുഭാഷ് ചന്ദ്രകപൂർ, ചെന്നൈ സ്വദേശിയായ വിഗ്രഹ വ്യാപാരി ദീനദയാൻ എന്നിവരുമായും നന്ദയ്ക്ക് വ്യാപാര ബന്ധമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു. 2012 –ൽ ജർമനിയിലെ ഒരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ സുഭാഷിനെതിരേ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് (അന്താരാഷ്ര്‌ട അറസ്റ്റ് വാറണ്ട്) പുറപ്പെടുവിച്ചിരുന്നു. ഇയാളെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറി. നിലവിൽ ചെന്നൈയിലെ ജയിലിലാണ് സുഭാഷ്.

വിജനമായ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ദീനദയാൽ തന്നെ ആളുകളെ ഏർപ്പാട് ചെയ്തിരുന്നു. ഇത്തരത്തിൽ മോഷ്‌ടിക്കുന്ന വിഗ്രഹങ്ങൾ മാത്രമല്ല ദീനദയാൽ വിൽക്കുക. പല വിഗ്രഹങ്ങളുടെയും വ്യാജമാതൃകകളും അവയുടെ കൃത്രിമരേഖകളും തയാറാക്കുന്നതിലും ദീനദയാൽ വിരുതനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ പിടിയിലായത്. വിഗ്രഹങ്ങളുടെയും മറ്റു വില പിടിപ്പുള്ള വസ്തുക്കളുടെയും ലേലവും വിൽപ്പനയുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം ഇ– മെയിൽ സന്ദേശങ്ങൾ ഡിആർഐ സംഘം കണ്ടെത്തി.

ഈ മാസം 20 വരെ നന്ദയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത് കോടതി ഉത്തരവായി. വിദേശരാജ്യങ്ങളിൽ ഇയാൾ വിറ്റഴിച്ച അമൂല്യവിഗ്രഹങ്ങളെക്കുറിച്ച് വിപുലമായി അന്വേഷിക്കാനും തിരികെ കൊണ്ടുവരാനും ഡിആർഐ അധികൃതർ ശ്രമം തുടങ്ങി.

–ഗിരീഷ് പരുത്തിമഠം

അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അ​ക്ര​മി​ക​ളെ ര​ക്ഷി​ക്കു​ന്ന പോ​ലീ​സ്, സ​ത്യം പ​റ​യു​ന്ന കാ​മ​റ പോ​ലീ​സി​നി​ട്ടു ര​ണ്ടെ​ണ്ണം കി​ട്ടി​യാ​ലും പ്ര​തി​ക​ൾ ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​ണെ​ങ്കി​ൽ കി​ട്...
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗു​ണ്ട​ക​ൾ തെ​രു​വു​നാ​യ്ക്ക​ളെപ്പോലെ​യാ​ണ്. ചോ​ദി​ക്കാ​നും​പ​റ​യാ​നും പ​റ്റി​ല്ല. എ​ന്തും ചെ​യ്യും. എ​പ്പോ​ൾ ചെ​യ്യു​മെ​ന്നു​മാ​ത്രം അ​റി​യി​ല്ല. നാ​ട്ടി​ലെ...
നവരാത്രി പൂജ: ആ​ത്മീ​യ​ത​യു​ടേ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും ആ​ഘോ​ഷം
അ​ക്ഷ​ര​മാ​യും സം​ഗീ​ത​മാ​യും നി​റ​യു​ന്ന അ​മ്മ​യു​ടെ വാ​ത്സ​ല്യം ഏ​റ്റു​വാ​ങ്ങു​ന്ന ന​വ​രാ​ത്രി​കാ​ലം. അ​ശ്വി​ന​മാ​സ​ത്തി​ലെ ശു​ക്ല​പ്ര​തി​പാ​ദം മു​ത​ൽ ഒ​ൻ​പ​ത...
ഓടു വ്യവസായവും 'പൊട്ടുന്നു'
മ​ല​യാ​ളി​യു​ടെ ജീ​വി​ത​താ​ള​മാ​യി​രു​ന്ന പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​...
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗ​സ് ന​ന്പ​ർ 37, തേ​ർ​ട്ടീ​ത്ത് സ്ട്രീ​റ്റ്- ഡി​ഫ​ൻ​സ്, ഹൗ​സിം​ഗ് അ​ഥോ​റി​റ്റി. വൈ​റ്റ് ഹൗ​സ്, ക്ലി​ഫ്ട​ണ്‍. കൂ​ടാ​തെ, നൂ​റാ​ബാ​ദി​ലെ പ​ർ​വ​ത താ​ഴ്‌വര​യി​ലെ ...
കാത്തിരിപ്പ് നീളുന്നു ....
ഇ​ട​വേ​ള​യി​ല്ലാ​തെ പെ​യ്യു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു കണ്ണൂർ കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മം. മ​ഴ​യൊ​ന്ന് മാ​റാ​ൻ കാ​ത്തി​രു​ന്നു ദി​യ​യ...
കൂടുതലും പെണ്‍കുട്ടികള്‍
കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ൾ ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി വ​ള​രു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​ഏ​റ്റ​വു​മ​ധി​കം കാ​ണാ​താ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​...
വേണം, ബോധവത്കരണം
കു​ട്ടി​ക​ൾ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക... കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം വ്യാ​പ​കം... ഒ​രു നീ​ല വാ​ൻ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ... ശ്ര...
ഞെട്ടിക്കുന്ന കണക്കുകള്‍
ഇ​വ​രെ സൂ​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ഏ​താ​നും നാ​ടോ​ടി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്ത​യി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ര...
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തേ​പ​ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​ങ്ങ​ൾ. റോ​ബ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സാ​മാ​ന്യ​ധാ​ര​ണ​യാ​ണി​ത്. ഈ ​നൂ...
ക​ഥ പ​റ​യു​ന്ന സി​നി​മാ ടി​ക്ക​റ്റു​ക​ൾ
സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്...
വേ​ണം ഓ​ഫീ​സു​ക​ളി​ൽ ശു​ദ്ധി​ക​ല​ശം
കൈ​ക്കൂലി​യാ​ണ് വി​ല്ല​ൻ. പ​ച്ച​യ്ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​ലീ​ഷി​നെ പോ​ലു​ള്ള​വ​ർ ഓ​രോ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന...
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷ​വും മാറ്റമില്ലാതെ ഓഫീസുകൾ
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷ​വും റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ നേ​രി​ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന ത​ന്നെ​യാ​ണ്. എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്താ​ല...
പ​ട്ട​യം കി​ട്ടാ​ൻ നി​രാ​ഹാ​രം
ത​ങ്ങ​ളു​ടെ കൃ​ഷിസ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഒ​ന്പതു പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പിൽ നി​രാ​ഹാ​ര സ​മ​രം ന​ട​...
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നെ കു​റി​ച്ചാ​ണ് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കു പ​റ​യാ​നു​ള്ള​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​ഴ...
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോ​ക്കു​വ​ര​വ് എ​ന്നാ​ൽ പോ​ക്കും വ​ര​വു​മാ​യി മാ​റു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പോ​ക്കു​വ​ര​വി​നു കൊ​ടു​ത്താ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍ ലൈ​നി​ലാ​ണ് ...
സാംകുട്ടിമാർ ഉ​ണ്ടാ​കാ​തെ​യി​രി​ക്ക​ട്ടെ...
സാം​കു​ട്ടി​യെ ഓ​ർ​മ്മ​യി​ല്ലേ.. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​ക്ക​ണം. ക​ര​മ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്ക​ണം. കൈയി​ൽ പെ...
ത​ല​വ​ര എ​ഴു​തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ്
“മൂ​ന്നു പെ​ങ്കു​ഞ്ഞു​ങ്ങ​ളാ എ​നി​ക്ക്. ഇ​തു​ങ്ങ​ളേം കൊ​ണ്ട് ഞാ​നി​നി എ​ന്തു ചെ​യ്യും? ഞ​ങ്ങ​ൾ​ക്ക് പോ​യി അ​വ​ർ​ക്കെ​ന്നാ പോ​കാ​നാ? അ​വ​രു സ​ർ​ക്കാ​റി​ന്‍റെ ...
ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്...
ഇതു താൻഡാ നായ! ഇതാവണമെഡാ നായ...
നായകൾ വീട്ടുജോലികൾ ചെയ്യുന്ന യുഗം ഒന്നു ഓർത്തുനോക്കൂ. എന്താ അതിശയം വരുന്നുണ്ടോ. അതിശയിക്കേണ്ട ഉളളതാണ്. വീട്ടിലെ ജോലികൾ ചെയ്യുകയും വീട്ടുകാരെ സംരക്ഷിക്കുകയും ചെയ...
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ ...
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാ...
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.

പച്ചക്കറി...
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്...
എന്റമ്മോ, ഒന്നു കാണേണ്ടതാ...
കടൽത്തീരം എന്നു പറഞ്ഞാൽ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾ. പുരാതന കാലത്തെ ദേവാലയങ്ങളു...
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ...
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്‌ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തി...
ദേ...മാഷ്....
മാഷുമ്മാരെ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ട...
ഒന്നൊന്നായി മായുമ്പോൾ
ഉപ്പുകാറ്റിന്റെ ലോലമായ സ്പർശനം അനുഭവസാധ്യമാകുന്ന പവിഴദ്വീപ് സമൂഹം. കടലിന്റെയും കായലിന്റെയും ഇടയിലുള്ള നേർത്ത വരപോലെയുള്ള ഇടങ്ങളിൽ ജീവിക്കുകയും മത്സ്യബന്ധനം മുഖ്...
ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്‌ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ...
LATEST NEWS
ലാൻ ചുഴലിക്കാറ്റ് ആഞ്ഞുവീശി; രണ്ടു പേർ മരിച്ചു
ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.