ആമയും വെള്ളിമൂങ്ങയും ആദായക്കച്ചവടം
ആമയും വെള്ളിമൂങ്ങയും ആദായക്കച്ചവടം
ന​ക്ഷ​ത്ര ആ​മ​ക​ളെ​പ്പ​റ്റി കേൾക്കാത്തവരുണ്ടാവില്ല.​ വി​ദേ​ശ​ത്ത് എ​ത്തി​യാ​ൽ ഇ​തി​ന് ല​ക്ഷ​ങ്ങ​ൾ വി​ല​യാ​യി കി​ട്ടു​മത്രേ! വെള്ളിമൂങ്ങയുടെ കാര്യവും വ്യത്യസ്തമല്ല. ഇരുതലമൂരിയായാലും ലക്ഷങ്ങൾക്ക് പഞ്ഞമില്ല. പ​ത്തുവ​ർ​ഷ​ത്തോ​ള​മാ​യി ഈ ​ജീ​വി​ക​ളു​ടെ പേ​രി​ൽ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ത​ട്ടി​പ്പു​ക​ളാ​ണ് നമ്മുടെ നാട്ടിൽ ന​ട​ക്കു​ന്ന​ത്.

അടുത്തിടെ കാ​സ​ർ​ഗോ​ഡ് ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും സം​ഘ​വും മൊ​ഗ്രാ​ൽ മാ​യി​പ്പാ​ടി​യി​ൽ നി​ന്നും മും​ബൈ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന പ​തി​നൊ​ന്ന് ആ​മ​ക​ളേ​യും മൂ​ന്ന് ക​ല​മാ​ൻ കൊ​ന്പു​ക​ളും പി​ടി​കൂ​ടി​യി​രു​ന്നു.​ ഉ​ത്ത​രേ​ന്ത്യ​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെല​വു​ള്ള പ്ര​ത്യേ​ക പൂ​ജ​യ്ക്കാ​യാ​ണ്്് ആ​മ​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ നാ​ലം​ഗ​സം​ഘം സ​മ്മ​തി​ച്ചി​രു​ന്നു.​ ആ​മ​ക​ളെയും മ​റ്റു​പ​ല ജീ​വി​ക​ളെ​യും ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ട,് ക​ർ​ണാ​ട​കം, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലും പൂ​ജ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.​ സാ​ധാ​ര​ണ ഒ​രു​കാ​ലി​ൽ നാ​ല് വി​ര​ലു​ക​ളാ​ണ് ആ​മ​ക​ളി​ൽ കാ​ണാ​റു​ള്ള​തെ​ങ്കി​ലും പൂ​ജ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന ആ​മ​ക​ൾ​ക്ക് ഓ​രോ കാ​ലി​ലും അ​ഞ്ച് വി​ര​ൽ വീ​തം വേ​ണ​മെ​ന്നാണു നി​ബ​ന്ധ​ന.
ഇ​ത്ത​രം ആ​മ​ക​ളെ കൊ​ണ്ടു​ചെ​ല്ലു​ന്ന​വ​ർ​ക്ക് അവയെ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ശി​ഷ്ട​മാ​യ പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റും.​ പൂ​ജ ക​ഴി​യു​ന്പോ​ഴേ​ക്ക് വീ​ട് മു​ഴു​വ​ൻ പ​ണം​കൊ​ണ്ട് നി​റ​യു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത് പ്ര​ധാ​ന​മാ​യും ക​ർ​ണാ​ട​ക​ത്തി​ലെ മ​ടി​ക്കേ​രി​യും ഗൂ​ഡ​ല്ലൂ​രും കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.​ ത​ട്ടി​പ്പു​മാ​ഫി​യ​യു​ടെ കെ​ണി​യി​ൽ പെ​ട്ട​ പ​ല​രു​ടേ​യും ഒ​രായു​സി​ന്‍റെ അ​ദ്ധ്വാ​ന​ഫ​ലം ന​ഷ്ട​പ്പെട്ടു. ചി​ല​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.​

മനോജിന് സംഭവിച്ചത്

ഇനി കാ​സ​ർ​ഗോ​ഡ് ജില്ലയി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​മാ​യി ക​ഴി​ഞ്ഞി​രു​ന്നയാളാണ് മ​നോ​ജ്.​ സ്വ​ന്തം അ​ദ്ധ്വാ​ന​ത്താ​ൽ ര​ണ്ട് ടെ​ന്പോ​വാ​നും മൂ​ന്ന് കാ​റു​ക​ളും വാ​ങ്ങി ഭാ​ര്യ​യോ​ടും ര​ണ്ടു മ​ക്ക​ളോ​ടു​മൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞു​വ​ര​വേ​യാ​ണ് ആ​മ​പൂ​ജ​യെപ്പ​റ്റി അ​റി​യു​ന്ന​ത്.​ നേ​ര​ത്തെ ഇ​ത്ത​രം ത​ട്ടി​പ്പു സം​ഭ​വ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പ്ര​ദീ​പ​നാ​ണ് ആ​മ​പൂ​ജ​യെപ്പ​റ്റി മ​നോ​ജി​നോ​ട് പ​റ​ഞ്ഞ​ത്. അ​ന്ധ​വി​ശ്വാ​സി കൂ​ടി​യാ​യ മ​നോ​ജി​നെ ആ​മ​പൂ​ജ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ വ​ള​രെ വേ​ഗം പ്ര​ദീ​പ​ന് സാ​ധി​ച്ചു.​ പി​ന്നീ​ട് അ​ഞ്ച് വി​ര​ലു​ക​ളു​ള്ള ആ​മ​യെ​ തേ​ടി​യാ​യി അ​ന്വേ​ഷ​ണം.​ പ​ല സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​ക്കാ​ര്യം വി​ളി​ച്ചു പ​റ​ഞ്ഞു.​

ഒ​രു​ പൂ​ജ​യോ​ടെ കോ​ടീ​ശ്വ​ര​നാ​കു​മെ​ന്നു കേ​ട്ട​പാ​ടെ അ​ഞ്ച് വി​ര​ലു​ക​ളു​ള്ള ആ​മ​ക​ളെ തേ​ടി​യി​റ​ങ്ങി​യ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടി.​ ഒ​രു​മാ​സ​ത്തോ​ളം ആ​മ​പി​ടു​ത്ത​ക്കാ​രു​ടെ പ​ട​ത​ന്നെ കു​ള​ങ്ങ​ളി​ലും കി​ണ​റു​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും അ​രി​ച്ചു പെ​റു​ക്കി​യി​ട്ടും പ​റ​ഞ്ഞ ല​ക്ഷ​ണ​മു​ള്ള ഒ​രാ​മയെ ​പോ​ലും കി​ട്ടി​യി​ല്ല.​ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു​കൊ​ണ്ടി​രി​ക്കേ​യാ​ണ് മ​നോ​ജി​നെ ഒ​രു സു​ഹൃ​ത്ത് വി​ളി​ച്ച് ആ​മ​യെ ത​രാ​മെ​ന്ന് അ​റി​യി​ച്ച​ത്.​
ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ​പക്ഷേ പിന്നീടു വാ​ക്ക് മാ​റ്റി.​ ആ​മ​യ്ക്ക് കോ​ടി​ക​ൾ കി​ട്ടാ​ൻ സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ക​രു​തി​യ അ​യാ​ൾ അ​ൻ​പ​ത് ല​ക്ഷ​മാ​ണ് പി​ന്നീ​ട് ചോ​ദി​ച്ച​ത്.​ ഒ​ടു​വി​ൽ ആ​മ​പൂ​ജ​യ്ക്ക് അ​യാ​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ന് വി​ല​യു​റ​പ്പി​ച്ചു.​ അ​ഞ്ച് വി​ര​ലു​ക​ളു​ള്ള ആ​മ​യ്ക്ക് അ​ഞ്ചുല​ക്ഷം ന​ൽ​കു​ന്ന​തി​നാ​യി ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കേ​ണ്ടി​വ​ന്നു. ​പ​ത​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​യി​രു​ന്നു അ​ത്.വീ​രാ​ജ്പേ​ട്ട​യ്ക്ക​ടു​ത്തു​ള്ള പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ പൂ​ജ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച പ്ര​കാ​രം എ​ല്ലാ​വ​രും അ​ങ്ങോ​ട്ടു യാ​ത്ര​യാ​യി.​ പൂ​ജാ​രി​ ന​ൽ​കി​യ പൂ​ജാ​സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ക​ണ്ട് മ​നോ​ജ് ഞെ​ട്ടി.​ മു​റി​യി​ൽ നി​ര​ത്തു​ന്ന വെ​ള്ളി​നാ​ണ​യ​ങ്ങ​ളു​ടെ മു​ക​ളി​ലി​രു​ന്നാ​ണ് പൂ​ജ ചെ​യ്യേ​ണ്ട​ത്.​ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം വെ​ള്ളി​നാ​ണ​യ​ങ്ങ​ൾ​ക്കാ​യി മു​ട​ക്കേ​ണ്ടി​വ​രും.​നാ​ണ​യ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ കി​ട്ടു​മെ​ന്നും പ​ണം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ ഒ​ടു​വി​ൽ സ​മ്മ​തി​ക്കേ​ണ്ടി​വ​ന്നു.​വീ​ണ്ടും നാ​ട്ടി​ലെ​ത്തി ഒ​രു വ​ണ്ടി​കൂ​ടി കി​ട്ടി​യ വി​ല​യ്ക്ക് വി​റ്റ​ശേ​ഷം വീ​ണ്ടും വീ​രാ​ജ്പേ​ട്ട​യി​ലേ​ക്ക്.​ബാ​ക്കി​യു​ള്ള പൂ​ജാ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി അ​റു​പ​ത്തി​നാ​ലാ​യി​രം രൂ​പ കൂടി ന​ൽ​കേ​ണ്ടി​വ​ന്നു.​

ഒ​ടു​വി​ൽ പൂ​ജ തു​ട​ങ്ങി.അ​ഞ്ചു ദി​വ​സ​മാ​യി പൂ​ജ തു​ട​ർ​ന്നി​ട്ടും പ​ണം​വ​ന്നി​ല്ല.​എ​ന്തോ വി​ഘ്ന​ങ്ങ​ളു​ണ്ടെ​ന്നും സ​മ​യ​മെ​ടു​ക്കു​മെ​ന്നു​മാ​ണ് പൂ​ജാ​രി പ​റ​ഞ്ഞ വി​ശ​ദീ​ക​ര​ണം.​ പ​ത്തു ദി​വ​സ​ത്തോ​ളം തു​ട​ർ​ന്ന പൂ​ജ​യ്ക്കും അ​തി​നി​ട​യി​ൽ ഇ​രു​പ​തോ​ളം പേ​രെ താ​മ​സി​പ്പി​ച്ച വ​ക​യി​ലെ ലോ​ഡ്ജി​ന്‍റെ വാ​ട​ക, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കുമാ​യി ചെല​വാ​യത് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​. ഒരു വ​ണ്ടി​കൂ​ടി വി​റ്റാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.​അ​പ്പേ​ാഴേ​ക്കും ആ​മ ച​ത്ത​തി​നാ​ൽ പൂ​ജ​ മു​ട​ങ്ങി.​പൂ​ജ തു​ട​ര​ണ​മെ​ങ്കി​ൽ ആ​മ​വേ​ണ​മെ​ന്ന​തി​നാ​ൽ അ​തി​ന് വേ​ണ്ടി​യു​ള്ള യാ​ത്ര​യാ​ണ് അ​വി​ടെ​നി​ന്നും മ​നോ​ജ് ആ​രം​ഭി​ച്ച​ത്.​ ബി​സി​ന​സ് പൊ​ളി​ഞ്ഞ് പാ​പ്പ​രാ​യ മ​നോ​ജ് ഇ​പ്പോ​ഴും അ​ഞ്ച് വി​ര​ലു​ക​ളു​ള്ള ആ​മ​യ്ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.


വെ​ള്ളി​മൂ​ങ്ങ

മൂ​ങ്ങ​ക​ൾ പ​ല​ത​ര​മു​ണ്ട്.​ ആൾ​പാ​ർ​പ്പി​ല്ലാ​ത്ത പ​ഴ​യ വീ​ടു​ക​ളി​ലും വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ശ​ബ്ദം​കൊ​ണ്ട് സാ​ന്നി​ദ്ധ്യ​മ​റി​യി​ക്കു​ന്ന ജീ​വി​യാ​ണ് മൂ​ങ്ങ​ക​ൾ.​പ്രേ​ത​സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും പേ​ടി​പ്പെ​ടു​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​യി മൂ​ങ്ങ​ക​ളെ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്.​ തൂ​വ​ൽ പൂ​ർ​ണ​മാ​യും വെ​ള്ള​നി​റ​ത്തി​ലു​ള്ള​താ​ണ് വെ​ള്ളി​മൂ​ങ്ങ.​ വെ​ള്ളി​മൂ​ങ്ങ​ക​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് കോ​ടി​ക​ളു​ടെ മൂ​ല്യ​മു​ള്ള വി​ൽ​പ്പ​നച്ച​ര​ക്കാ​യ​ത്.
പയ്യന്നൂരിനടിത്ത് ഒരു ഗ്രാമത്തിൽ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​തൃ​ക​ക​ളാ​യ നാ​ല് യു​വാ​ക്ക​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് പൊ​തു​രം​ഗ​ത്ത് നി​ന്നും പിൻമാറി​യ​ത്.​ ഒ​രാ​ൾ ഗ​ൾ​ഫി​ൽ പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.​ ര​ണ്ട് പേ​ർ വാ​ഹ​ന​ക​ച്ച​വ​ട​ക്കാർ. നാട്ടുകാ​ർ ഇ​വ​രു​ടെ പോ​ക്കു​വ​ര​വു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി.​ ഒ​രാ​ഴ്ച​കൊ​ണ്ട് ഇ​വ​രു​ടെ താ​വ​ളം ക​ണ്ടെ​ത്തി.​ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത പ​ഴ​യ വീ​ടു​ക​ളാ​ണ് ഇ​വ​രു​ടെ കേ​ന്ദ്ര​മെ​ന്നും വെ​ള്ളി​മൂ​ങ്ങ​ക​ളാ​ണ് ല​ക്ഷ്യ​മെ​ന്നും ചി​ല​ർ തി​രി​ച്ച​റി​ഞ്ഞു.​ വെ​ള്ളി​മൂ​ങ്ങ​യെ വ​ച്ച് പൂ​ജ ന​ട​ത്തി​യാ​ൽ നി​ധി​കി​ട്ടു​മെ​ന്ന് ആ​രോ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​തോ​ടെ​യാ​ണ് വെ​ള്ളി​മൂ​ങ്ങ​യ്ക്കാ​യു​ള്ള ഇ​വ​രു​ടെ ത​പ​സ് ആ​രം​ഭി​ച്ച​ത്.

അ​ഡ്വാ​ൻ​സ് ന​ൽ​കി ത​ട്ടി​പ്പ്

ഒ​രു​കി​ലോ​ക്ക് മു​ക​ളി​ൽ തൂ​ക്ക​വും മുഴുവൻ വെ​ള്ള​ത്തൂവലുമുള്ള വെ​ള്ളി​മൂ​ങ്ങ​യ്ക്ക് 50 ല​ക്ഷം മു​ത​ലാ​ണ് മാ​ർ​ക്കറ്റ് നി​ര​ക്കെ​ന്നും ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു.​ ആ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഇ​വ​ർ​ക്ക് ഒ​രു വെ​ള്ളി​മൂ​ങ്ങ​യെ കി​ട്ടി.​ അ​തി​നെ ആ​ർ​ക്കാ​ണ് കൊ​ടു​ക്കേ​ണ്ട​തെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​റ​ന്നു​ന​ട​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് ഒ​രു കൂ​ട് പ​ണി​ത് മൂ​ങ്ങ​യെ അ​തി​നു​ള്ളി​ലാ​ക്കി.​ ത​വ​ള, എ​ലി, പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ഭ​ക്ഷ​ണ​മെ​ന്ന് മ​ന​സി​ലാ​ക്കി ത​വ​ള​പി​ടു​ത്ത​വും എ​ലി​പി​ടു​ത്ത​വു​മാ​യി പി​ന്നീ​ട്.​ ഇ​തി​നി​ട​യി​ൽ പൂ​ജ​ക്കാ​രു​ടെ ടീ​മി​നെ ക​ണ്ടു​പി​ടി​ച്ചു.​ അ​വ​ർ വെ​ള്ളി​മൂ​ങ്ങ​യെ ഒ​രു​കോ​ടി രൂ​പ​യ്ക്കെ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​തോ​ടെ ജീ​വി​തം സ​ഫ​ല​മാ​കു​ന്ന​തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ നെ​യ്യാ​ൻ തു​ട​ങ്ങി.​ പ​ക്ഷേ പൂ​ജ​ക്കാ​ർ എ​പ്പോ​ഴാ​ണ് പൂ​ജ ന​ട​ത്തു​ക​യെ​ന്ന് പ​റ​യു​ന്നി​ല്ല.​ മൂ​ന്നുല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ പെ​ട്ടെ​ന്ന് പൂ​ജ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും പൂ​ജ​യു​ടെ ആ​ളു​ക​ൾ പ​റ​ഞ്ഞു.

മൂ​ന്നു ല​ക്ഷം സം​ഘ​ടി​പ്പി​ക്കു​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ കാ​ത്തി​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​രെ​ത്തി​യ​ത്.​ ത​വ​ള​യേ​യും എ​ലി​യേ​യും ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​താ​യ​പ്പോ​ൾ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി ന​ൽ​കാ​ൻ തു​ട​ങ്ങി.​പൂ​ജ​യു​ടെ ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന​തി​നി​ട​യി​ൽ ഒ​രു​കൂ​ട്ട​രെ​ത്തി വെ​ള്ളി​മൂ​ങ്ങ​യെ 50 ല​ക്ഷ​ത്തി​ന് എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​തി​നാ​യി​രം രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി.​ അ​ഡ്വാ​ൻ​സ് വാ​ങ്ങി​യ തു​ക കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി തീ​ർ​ന്നു.​ തീ​റ്റ​യി​ൽ കു​റ​വ് വ​ന്നാ​ൽ തൂ​ക്കം കു​റ​യു​ക​യോ ചാ​കു​ക​യോ ചെ​യ്താ​ൽ പ​ദ്ധ​തി​ക​ൾ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​ക്ക​ൾ ഒ​ടു​വി​ൽ പൂ​ജ​യ്ക്ക് ന​ൽ​കേ​ണ്ട​ മൂ​ന്ന് ല​ക്ഷം രൂ​പ ലോ​ണെ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

പൂ​ജ ന​ട​ത്തു​ന്ന മ​ടി​ക്കേ​രി ടീ​മി​ന് പ​ണം കൈ​മാ​റി​യ​പ്പോ​ൾ ഉ​ട​ൻ മൂ​ങ്ങ​യു​മാ​യി എ​ത്താ​ൻ പ​റ​ഞ്ഞു.​ ര​ണ്ടു​മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ങ്ങ​യു​ടെ പ​ണം കി​ട്ടു​മെ​ന്നും കൂ​ട്ട​ത്തി​ൽ നി​ങ്ങ​ൾ​ക്ക് ഒ​രു നി​ധി കി​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ കാ​ണു​ന്നു​ണ്ടെ​ന്നും പൂ​ജാ​രി പ​റ​ഞ്ഞു.​ പ​ക്ഷേ പൂ​ജ തു​ട​ങ്ങി ര​ണ്ടാം ദി​വ​സം ഭ​ക്ഷ​ണം കി​ട്ടാ​തെ ആ ​ജീ​വി​യും ച​ത്ത​തോ​ടെ പൂ​ജ മു​ട​ങ്ങി.​ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ക്കാ​രാ​യി മാ​റി​യ ഈ ​യു​വാ​ക്ക​ൾ എ​ല്ലാം അ​വി​ടെ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ക​രു​തി​യെ​ങ്കി​ൽ തെ​റ്റി.​ മൂ​ങ്ങ​യ്ക്ക് 50 ല​ക്ഷം വി​ല​യു​റ​പ്പി​ച്ച് പ​തി​നാ​യി​രം അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത് പൂ​ജ​യു​ടെ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ അ​ടു​ത്ത മൂ​ങ്ങ​യെ പി​ടി​ക്കാ​നു​ള്ള അ​ല​ച്ചി​ലി​ലാ​ണ​വ​ർ.
(തുടരും)

പീറ്റർ ഏഴിമല