"കാർ വൺ' വിപ്ലവം
"കാർ വൺ'  വിപ്ലവം
കു​റ​ഞ്ഞ തു​ക​യി​ൽ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്തി കേ​ര​ള​ത്തി​ന്‍റെ നി​ര​ത്തു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്‌​ടി​ക്കാ​ൻ കാ​ർ വ​ൺ ((KAAR1) ടാ​ക്സി സ​ർ​വീ​സ് ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ലേ​ക്ക്. ഊബ​ർ, ഓ​ല എ​ന്നി​വ​യ്ക്കു പി​ന്നാ​ലെ​യാ​ണ് കാ​ർ വ​ൺ എ​ത്തു​ന്ന​ത്. കാ​ർ മാ​ത്ര​മ​ല്ല ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ർ വ​ൺ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.​സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കു വേ​ണ്ടി ചെ​ല​വ് കു​റ​ഞ്ഞ​തും അ​നാ​യാ​സ​വു​മാ​യ യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡും രം​ഗ​ത്തി​റ​ക്കു​ന്നു​ണ്ട്. ത​രം​ഗ് ട്രാ​വ​ൽ സൊ​ല്യൂ​ഷ​ൻ​സാ​ണ് ഇ​തി​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലാ​ണ് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം. 30 ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് കാ​ർ വ​ണ്ണി​ന്‍റെ ടാ​ക്സി സ​ർ​വീ​സ്.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സേ​വ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യ ആ​ശ​യ​ത്തി​ലാ​ണ് കാ​ർ വ​ൺ വ​രു​ന്ന​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​സൂ​ര​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സേ​വ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ളാ​ണ് കാ​ർ വ​ൺ എ​ന്ന സം​രം​ഭം തു​ട​ങ്ങാ​ൻ കാ​ര​ണം. നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളെ ക​ട​ത്തി വെ​ട്ടു​ന്ന സേ​വ​ന​ങ്ങ​ളും, വ​ള​യം പി​ടി​ക്കു​ന്ന കൈ​ക​ള്‍​ക്ക് സം​രം​ഭ​ക​നാ​യി വ​ള​രാ​നു​ള്ള അ​വ​സ​ര​വും KAAR1 ഒ​രു​ക്കു​ന്ന​തെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞു.

എ​ന്താ​ണ് കാ​ർ വ​ൺ (KAAR1)

മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും വൃ​ത്തി​യു​ള്ള വാ​ഹ​ന​ങ്ങ​ളും മി​ത​മാ​യ യാ​ത്ര ചെ​ല​വു​മാ​ണ് കാ​ർ വ​ൺ ടാ​ക്സി സ​ർ​വീ​സ് ന​ല്കു​ന്ന​ത്. മി​ക​ച്ച വാ​ഹ​ന​ങ്ങ​ള്‍ വൃ​ത്തി​യോ​ടെ നാം ​ഉ​ള്ളി​ട​ത്തേ​ക്ക് ന​മു​ക്കാ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ർ വ​ൺ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ ചെ​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം കാ​ർ വ​ൺ ഒ​രു​ക്കു​ന്നു. ഇ​തെ​ല്ലാം ഉ​റ​പ്പു ന​ല്‍​കു​ന്ന ഒ​രു ന​വ​യു​ഗ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സ​ര്‍​വീ​സാ​ണ് കാ​ർ വ​ൺ. യാ​ത്ര​യി​ല്‍ ഒ​രു സു​ര​ക്ഷി​ത ക​വ​ചം തീ​ര്‍​ക്കു​ന്ന സേ​വ​ക​ന്‍ കൂ​ടി​യാ​ണ് കാ​ർ വ​ൺ.

സാ​ധാ​ര​ണ​ക്കാ​ര​ന് ല​ഭ്യ​മാ​കു​ന്ന ടെ​ക്നോ​ള​ജി

നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സ് സേ​വ​ന​ങ്ങ​ള്‍ ആ​ന്‍​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ KAAR1 ആ​രെ​യും തോ​ല്‍​പ്പി​ച്ചു ക​ള​യും. ലോ​ക​ത്തി​ല്‍ എ​വി​ടെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​വി​ധാ​നം ആ​ണ് KAAR1ന്‍റേ​ത്. 4ജി ​ഫോ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന​തും 2ജി​യി​ലും, ലാ​ന്‍​ഡ്ഫോ​ണി​ല്‍ നി​ന്നും പോ​ലും വി​ളി​ച്ചു ബു​ക്ക് ചെ​യ്യാ​മെ​ന്ന​തും ഇ​തി​ന്‍റെ സ്വീ​കാ​ര്യ​ത ഉ​യ​ര്‍​ത്തു​ക​യും സാ​ധാ​ര​ണ​ക്കാ​ര​ന് ആ​ശ്ര​യി​ക്കാ​വു​ന്ന ഒ​ന്നാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. ഇ​തു​മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ വ​രു​ന്ന ബു​ക്കിം​ഗ് സെ​ന്‍റ​റു​ക​ൾ വ​ഴി ഫോ​ണ്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ഇ​തി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ KAAR1 ഉ​പ​യോ​ഗി​ക്കാ​ന്‍ സ്ഥ​ലം, സ​മ്പ​ത്ത്, അ​റി​വ്, പ്രാ​യം ഒ​ന്നും പ്ര​ശ്‌​ന​മ​ല്ല. ഇ​ത്ത​രം സ്വീ​കാ​ര്യ​വും ആ​ക​ര്‍​ഷ​ക​വു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റി​യ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും കാ​ർ വ​ൺ പ്ര​വ​ർ​ത്തി​ക്കും.

ഒ​ന്ന​ര​ല​ക്ഷം പേ​ർ​ക്ക് ജീ​വി​ത മാ​ർ​ഗം

പേ​രി​ല്‍ കാ​ര്‍ എ​ന്നു​ണ്ടെ​ങ്കി​ലും കാ​റു​ക​ള്‍​ക്ക് മാ​ത്ര​മാ​യു​ള്ള ഒ​രു പ്ലാ​റ്റ്‌​ഫോ​മ​ല്ലെ​ന്ന​താ​ണ് KAAR1ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. കേ​ര​ള​ത്തി​ല്‍ ഒ​ന്ന​ര ല​ക്ഷം പേ​ര്‍​ക്ക് ജീ​വി​ത മാ​ര്‍​ഗം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം അ​വ​രും ഇ​തി​ലൂ​ടെ ഒ​രു സം​രം​ഭ​ക​നാ​കു​ക​യെ​ന്ന ആ​ശ​യ​വും സ്ഥാ​പ​നം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ഫ്രാ​ഞ്ചൈ​സിം​ഗ് മോ​ഡ​ലി​ലാ​ണ് കാ​ർ വ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലു​ടനീ​ളം 100 ഫ്രാ​ഞ്ചൈ​സി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി​ക​ള്‍ ഏ​തൊ​രാ​ള്‍​ക്കും ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ന്‍ അ​വ​സ​ര​മു​ണ്ട്. ഇ​ത് വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​ക്കും മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്താം. ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളെ​ന്ന രീ​തി​യി​ലാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ള്‍ KAAR1 ന​ല്‍​കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ 200 സ്വ​യ​ര്‍​ഫീ​റ്റ് ഓ​ഫീ​സ് സൗ​ക​ര്യ​വും 250000 രൂ​പ​യു​ടെ മു​ത​ല്‍​മു​ട​ക്കും ഉ​ണ്ടെ​ങ്കി​ല്‍ ഫ്രാ​ഞ്ചൈ​സി സ്വ​ന്ത​മാ​ക്കാം. ഒ​രു ഫ്രാ​ഞ്ചൈ​സി​ക്ക് കീ​ഴി​ല്‍ ചു​രു​ങ്ങി​യ​ത് 600 വാ​ഹ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​ലൂ​ടെ 30000 ക​സ്റ്റ​മേ​ഴ്‌​സി​നെ ഉ​റ​പ്പി​ക്കാ​നും സാ​ധി​ക്കും. ബു​ക്കിം​ഗ് സെ​ന്‍റേ​ഴ്സി​നു​ള്ള സൈ​ന്‍ ബോ​ര്‍​ഡ്‌​സ്, ക​സ്റ്റ്മേ​ഴ്‌​സി​നു​ള്ള ബു​ക്ക് ലെ​റ്റ് & ലീ​ഫ് ലെ​റ്റ്, പ​ത്രം /ചാ​ന​ല്‍ /ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ പ​ര​സ്യ​ങ്ങ​ള്‍ എ​ല്ലാം ഫ്രാ​ഞ്ചൈ​സി എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കും. ഇ​തി​നു​ള്ള എ​ല്ലാ​വി​ധ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ണ്. ഇ​തി​ലൂ​ടെ ഇ​വ​ര്‍​ക്ക് കി​ട്ടു​ന്ന വ​രു​മാ​നം എ​ങ്ങ​നെ​യെ​ന്നാ​ല്‍ KAAR1 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത് 10 ശ​ത​മാ​നം സ​ര്‍​വീ​സ് ചാ​ര്‍​ജ് ആ​ണ് (+2% പ്ര​മോ​ഷ​ണ​ല്‍ ചാ​ർജ് ; ആ​കെ 12%). ഇ​തി​ല്‍ ക​മ്പ​നി​ക്ക് വ​രു​ന്ന വ​രു​മാ​ന​ത്തിന്‍റെ 25 ശ​ത​മാ​നം ആ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ വ​രു​മാ​നം. ഫ്രാ​ഞ്ചൈ​സി​യു​ടെ മി​നി​മം വ​രു​മാ​നം 600 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ഉ​റ​പ്പു​ള്ള വ​രു​മാ​നം ആ​യി​രി​ക്കും. കു​റ​ഞ്ഞ​ത് ചെ​ല​വ് ക​ഴി​ഞ്ഞ് ഒ​രു ല​ക്ഷം രൂ​പ നാ​ലാ​മ​ത്തെ മാ​സം മു​ത​ല്‍ ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​ണ് ഇ​തി​ന്‍റെ ബി​സി​ന​സ് ഘ​ട​ന.


യാ​ത്രി​ക​രു​ടെ ഉ​റ്റ​മി​ത്രം

വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ യാ​ത്രി​ക​രു​ടെ ഉ​റ്റ​മി​ത്ര​മാ​കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​ർ വ​ണ്ണി​ന്‍റെ പ്ര​വ​ർ​ത്ത​നം. യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്ര​യും സേ​വ​ന​ങ്ങ​ളു​മാ​ണ് ഉ​റ​പ്പ് ന​ല്‍​കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ ലീ​ഗ​ല്‍ സൈ​ഡും ക​മ്പ​നി ചെ​ക്ക് ചെ​യ്തു ഫി​റ്റ്‌​ന​സ് ഉ​റ​പ്പു വ​രു​ത്തു​ന്നു. സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ക​ണ്ടീ​ഷ​നും വൃ​ത്തി​യും ഉ​റ​പ്പു വ​രു​ത്തി​യാ​യി​രി​ക്കും ഓ​രോ യാ​ത്ര​യും. ഡ്രൈ​വേ​ഴ്സി​ന്‍റെ മാ​ന്യ​മാ​യ പെ​രു​മാ​റ്റം ഉ​റ​പ്പു വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ന്‍ വ​ഴി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്നു. സ്ത്രീ ​യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളാ​യി​രി​ക്കും. വ​ള​രെ വേ​ഗ​ത്തി​ല്‍ ഉ​ള്ള ല​ഭ്യ​ത, റി​ട്ടേ​ണ്‍ ചാ​ര്‍​ജ് ഇ​ല്ല, ചാ​ര്‍​ജ് ആ​ദ്യം ത​ന്നെ അ​റി​യാം, ജി​പി​എ​സ് വ​ഴി വാ​ഹ​ന​ത്തി​ന്‍റെ പൊ​സി​ഷ​ന്‍ അ​റി​യാം ഇ​തെ​ല്ലാം കാ​ർ വ​ണ്ണി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളാ​ണ്.

സ്മാ​ര്‍​ട് കാ​ര്‍​ഡി​ലൂ​ടെ സ്മാ​ര്‍​ട് യാ​ത്ര

സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കു വേ​ണ്ടി ചെല​വ് കു​റ​ഞ്ഞ​തും അ​നാ​യാ​സ​വു​മാ​യ യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന ഒ​ന്നാ​ണ് കാ​ര്‍ വ​ണ്‍ സ്മാ​ര്‍​ട് കാ​ര്‍​ഡ്. ഷെ​യ​ര്‍ ടാ​ക്‌​സി സം​വി​ധാ​ന​ത്തി​ല്‍ ന​ല്‍​കു​ന്ന ഈ ​പാ​സി​ന്‍റെ കാ​ലാ​വ​ധി 28 ദി​വ​സം ആ​ണ്. 999, 2499, 4999 എ​ന്നീ നി​ര​ക്കു​ക​ളി​ലു​ള്ള കാ​ര്‍​ഡു​ക​ള്‍ ഓ​ഫ​ര്‍ നി​ര​ക്കി​ല്‍ യ​ഥാ​ക്ര​മം 499, 1000, 2000 എ​ന്നീ നി​ര​ക്കു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. ഈ ​കാ​ര്‍​ഡ് പ്ര​കാ​രം ഉ​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ ഓ​ട്ടോ​യ്ക്ക് പ​ര​മാ​വ​ധി 10 കി​ലോ​മീ​റ്റ​റും കാ​റി​ന് 25 കി​ലോ​മീ​റ്റ​റും ആ​ണ് ഒ​രു റൈ​ഡി​ല്‍ ല​ഭി​ക്കു​ക. ഓ​ട്ടോ​യി​ല്‍ മൂ​ന്ന് പേ​രും കാ​റി​ല്‍ നാ​ല് പേ​രും ആ​യി​രി​ക്കും യാ​ത്ര ചെ​യ്യു​ക. ഷെ​യ​ര്‍ സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത്ത​രം സ​ര്‍​വീ​സു​ക​ള്‍​ക്ക് ഒ​രു സ്ഥി​രം റൂ​ട്ട് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല ര​ണ്ടു ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സ​ര്‍​വീ​സ് ആ​യി​രി​ക്കും ഇ​ത്. ഒ​രു മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പു​റ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശൃം​ഖ​ല​യാ​ണ് കാ​ർ വ​ൺ. ഈ ​കാ​ര്‍​ഡു​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും കാ​ർ വ​ൺ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാം. 28 ദി​വ​സ​ങ്ങ​ളി​ല്‍ 56 യാ​ത്ര​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും. 499 രൂ​പ​യു​ടെ കാ​ര്‍​ഡി​ല്‍ ര​ണ്ടു യാ​ത്ര​യാ​ണ് ഒ​രു ദി​വ​സം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 1000 രൂ​പ കാ​ര്‍​ഡു​ക​ളി​ല്‍ ദി​വ​സം ആ​റ് യാ​ത്ര​ക​ള്‍ ന​ട​ത്താം. 2000 രൂ​പ കാ​ര്‍​ഡു​ക​ളി​ല്‍ ദി​വ​സം യാ​ത്ര പ​രി​മി​തി ഇ​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ബി​സി​ന​സു​കാ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ള്‍, വി​ദ്യാ​ർ​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ഈ ​സ്മാ​ര്‍​ട് കാ​ര്‍​ഡു​ക​ള്‍.

കാ​ർ വ​ണ്ണി​ന്‍റെ (KAAR 1) ഫ്രാ​ഞ്ചൈ​സി താ​ല്പ​ര്യ​മു​ള്ള​വ​ർ പേ​രും സ്ഥ​ല​വും വാ​ട്സാ​പ്പ് മെ​സേ​ജ് ചെ​യ്യു​ക. ഫോ​ൺ ന​ന്പ​ർ: 6282199934, 6282130619.
വെ​ബ്സൈ​റ്റ്: http://www.kaar1.com
KAAR1 ആ​പ്ലി​ക്കേ​ഷ​ൻ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. ലി​ങ്ക് താ​ഴെ കൊ​ടു​ക്കു​ന്നു.
https://play.google.com/store/apps/details?id=com.srvinfotech.www.kaar1.
KAAR1 നെ ​കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം ഫേ​സ്ബു​ക്ക് പേ​ജി​ലു​ണ്ട്.
https://www.facebook.com/CAB-KAAR1-1065222496977955/