ഉ​പ്പു മ​രു​ഭൂ​മി ഒ​റ്റ​യ്ക്കു താ​ണ്ടാ​ൻ അ​ന്ധയു​വാ​വ്
Thursday, July 19, 2018 9:16 AM IST
ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​പ്പുമ​​രു​​ഭൂ​​മി​​യാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന ബോ​​ളീ​​വി​​യ​​യി​​ലെ സ​​ല​​ർ​​ഡി ​ഉ​​യു​​നി ന​​ട​​ന്നു കീ​​ഴ​​ട​​ക്കാ​​നൊ​​രു​​ങ്ങി അ​​ന്ധ​​യു​​വാ​​വ്. ഫ്രാ​​ൻ​​സി​​ലെ അ​​ന്ധവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ൽ​​ബാ​​ർ തെ​​സി​​യ​​ർ ആ​​ണ് ത​​ന്‍റെ സാ​​ഹ​​സ​​യാ​​ത്ര ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ദി​​നം​​പ്ര​​തി 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ന്ന് ഏ​​ഴു ദി​​വ​​സംകൊ​​ണ്ട് 140 കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ടാ​​നാ​​ണ് പ​​ദ്ധ​​തി. ജി​​പി​​എ​​സ് വോ​​യി​​സ് അ​​സിസ്റ്റന്‍റ് മാ​​ത്ര​​മാ​​ണ് ഈ ​​യാ​​ത്ര​​യി​​ൽ​ അ​​ൽ​​ബാ​​റി​​ന് കൂ​​ട്ടാ​​യു​​ണ്ടാ​​കു​​ക. എ​​ങ്കി​​ലും മെ​​ഡി​ക്ക​​ൽ വി​​ദ​ഗ്ധര​​ട​​ങ്ങി​​യ സം​​ഘം ആ​​ൽ​​ബാ​​റി​​നെ നി​​ശ്ചി​​ത അ​​ക​​ലം പാ​​ലി​​ച്ച് പി​​ൻ​​തു​​ട​​രും. വി​​ശ്ര​​മി​​ക്കാ​​നു​​ള്ള സ്ലീ​​പ്പിം​​ഗ് ബാ​​ഗ്, കു​​ടി​​വെ​​ള്ളം, ഭ​​ക്ഷ​​ണം എ​​ന്നി​​വ അ​​ൽ​​ബാ​​റി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ട്.

സ്വ​​പ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ അ​​ന്ധ​​ത ത​​ട​​സ​​മാ​​കി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കാ​​നും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ഉൗ​​ർ​​ജം പ​​ക​​രാ​​നു​​മാ​​ണ് ത​​ന്‍റെ ഉ​​ദ്യ​​മ​​മെ​​ന്ന് അ​​ൽ​​ബാ​​ർ പ​​റ​​ഞ്ഞു. ലി​​ഥി​​യം, ഉ​​പ്പ് എ​​ന്നി​​വ​​യാ​​ൽ സ​​ന്പു​​ഷ്ട​​മാ​​ണ്, സ​​മു​​ദ്രനി​​ര​​പ്പി​​ൽ​​നി​​ന്നു 3650 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന സ​​ല​​ർ ഡി ​​ഉ​​യു​​നി.. ഉ​​പ്പു​​മ​​ണ​​ലു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം​മൂ​​ലം തൂ​​വെ​​ള്ള നി​​റ​​മ​​ണി​​ഞ്ഞി​​രി​​ക്കുന്ന ഈ ​​അ​​തി​​ശ​​യ മ​​രു​​ഭൂ​​മി ലോ​​ക​​പ്ര​​ശ​​സ്ത വി​​നോ​​ദസ​​ഞ്ചാ​​രകേ​​ന്ദ്രംകൂ​​ടി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.