"ലക്കിനു' വേണ്ടി ലക്കി എയർ വിമാനത്തിന്‍റെ എൻജിനിൽ നാണയമെറിഞ്ഞു; ആപ്പിലായി മുത്തശ്ശി
Sunday, October 22, 2017 12:04 AM IST
"സുരക്ഷിതയാത്രയ്ക്കായി' വിമാനത്തിന്‍റെ എൻജിനിൽ നാണയമെറിഞ്ഞ വൃദ്ധ ആപ്പിലായി. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലു​ള്ള ആ​ൻ​ക്വിം​ഗ് ന​ഗ​ര​ത്തി​ലെ വിമാനത്താവളത്തിൽ ല​ക്കി എ​യ​ർ ​ജെ​റ്റി​നു​ള്ളി​ൽ വെ​ച്ചാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ആ​ൻ​ക്വിം​ഗി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി കു​ണ്‍​മിം​ഗി​ലേ​ക്ക് പറന്നുയർന്ന വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് എ​ഴു​പ​ത്തി​യാ​റു​കാ​രി​ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യത്തുട്ട് എ​റി​യുകയായിരുന്നു. ഇ​ത് ക​ണ്ട സ​ഹ​യാ​ത്രി​ക​ർ സം​ഭ​വം ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ വിമാനം നിലത്തിറക്കിയ അധികൃതർ വൃദ്ധയെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​ര​ശോ​ധ​ന​യി​ൽ ഈ ​നാ​ണ​യം റ​ണ്‍​വേ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ എ​ന്തെ​ങ്കി​ലും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

ഹ​യ്നാ​ൻ എ​യ​ർ​ലൈ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് ല​ക്കി എ​യ​ർ​ലൈ​ൻ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​യിലു​ള്ള പു​ഡോം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് സതേണ്‍ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നു​ള്ളി​ലേ​ക്ക് എ​ണ്‍​പ​തു വ​യ​സു​കാ​രി​യാ​യ ഒ​രു സ്ത്രീ ​ഒ​ന്പ​ത് നാ​ണ​യ​ത്തു​ട്ടു​ക​ളാ​ണ് എ​റി​ഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇവരെ പ്രാ​യ​ത്തെ മാ​നി​ച്ച് വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.