‘ആ തിരക്കഥ ഞാൻ നല്ലൊരു തുകയ്ക്ക് വിറ്റു’
Friday, January 6, 2017 6:14 AM IST
ഉടൻ റിലീസിനായി കാത്തിരിക്കുന്ന ഒരു മെക്സിക്കൻ അപാരതയുടെ തിരക്കഥ താൻ വിറ്റതാണെന്ന് യുവസംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ ആദ്യചിത്രമായ ഓം ശാന്തി ഓശാനയ്ക്കും മുമ്പ് എഴുതിയ തിരക്കഥയായിരുന്നു ഇതെന്നും കാശിന് അത്യാവശ്യം വന്നപ്പോൾ ടോം ഇമ്മട്ടിക്കു വിൽക്കുകയായിരുന്നുവെന്നുമാണ് ജൂഡ് പറഞ്ഞത്.

ടോം തന്നെ അതിൽ മാറ്റങ്ങൾ വരുത്തി മറ്റൊരു തിരക്കഥക്ക് രൂപം നല്കി. ഇപ്പോഴത്തെ തിരക്കഥയിൽ താൻ എഴുതിയ ഒരു വരി പോലുമില്ലെന്നും അതുകൊണ്ട് താനും ടോമും നിർമാതാവും കൂടി തീരുമാനിച്ചാണ് തന്റെ പേര് ഒഴിവാക്കിയതെന്നും ജൂഡ് പറയുന്നു. ‘ഒരു മെക്സിക്കൻ അപാരത’ എന്ന പേര് മാത്രമാണ് ഇപ്പോൾ തന്റെ സംഭാവനയായി ഉള്ളതെന്നും ജൂഡ് പറഞ്ഞു.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.